സംവധായകനും തിരക്കഥാകൃത്തുമായ സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെ കാലമായി സിദ്ദിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്നലെ മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവില്‍ എഗ്മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സഹപ്രവര്‍ത്തകരായ ലാല്‍, ബി ഉണ്ണികൃഷ്ണന്, റാഫി എന്നിവര്‍ ആശുപത്രിയിലെത്തി സിദ്ദിഖിനെ സന്ദര്‍ശിച്ചിരുന്നു.
ലാലിനൊപ്പമാണ് സിദ്ദിഖ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. റാംജി റാവു സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഈ കൂട്ടുക്കെട്ടിനെ ശ്രദ്ധേയമാക്കി. പിന്നീട് ഇരുവരും സ്വതന്ത്രസംവിധായകരായി. സിദ്ദിഖ് മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമകള്‍ ചെയ്തു. മോഹന്‍ലാല്‍ നായകനായ ബിഗ് ബ്രദര്‍ (2020) ആയിരുന്നു സിദ്ദിഖ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.