മലയാളികള്‍ക്ക് നോവായി മാരിയ ഒരു മുഖമാണ് കായംകുളത്തെ വിഷ്ണുപ്രിയ. വികലാംഗരായ അച്ഛനും അമ്മയ്ക്കും വേണ്ടി കുടുംബം മുന്നോട്ട് പോകാന്‍ അനുജനുമൊത്ത് ഉണ്ണിയപ്പക്കടച്ചവടം നടത്തിയ വിഷ്ണുപ്രിയ. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പതിനേഴുകാരിയായ വിഷ്ണുപ്രിയ ആത്മഹത്യ ചെയ്ത സംഭവം വീണ്ടും ഞെട്ടലോടെയാണ് കേട്ടത്.
കായംകുളത്ത് ക്ഷേത്രക്കുളത്തില്‍ 1ചാടിയാണ് പതിനേഴുകാരിയായ വിഷ്ണുപ്രിയ ആത്മഹത്യ ചെയ്തത്. ഇപ്പോഴിതാ സംഭവത്തില്‍ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് കുടുംബം.
വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമാണ് എന്നാണ് കുടുംബം പറയുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് അച്ഛന് വിജയന് പൊലീസില്‍ പരാതി നല്കി.
അതേസമയം വിഷയത്തില്‍ യുവാവിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ കഴിഞ്ഞ ചൊവ്വാഴ്ചയാണ് എരുവ ക്ഷേത്രത്തിലെ കുളത്തില്‍ ചാടി മരിച്ചത്. കുളക്കടവില്‍ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പില്‍ ബന്ധുവായ യുവാവാണ് തന്റെ മരണത്തിന് കാരണമെന്ന് വ്യക്തമാക്കിയത്.
യുവാവ് പലപ്പോഴും ഭീഷണിപ്പെടുത്തിയതായി കൂട്ടുകാരികളോട് വിഷ്ണുപ്രിയ പറഞ്ഞെന്നും വിജയന് പരാതിയില്‍ ആരോപിക്കുന്നു. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് കൈത്താങ്ങാകാന്‍ ഉണ്ണിയപ്പം വിറ്റ് പണം കണ്ടെത്തിയിരുന്ന പെണ്‍കുട്ടിയായിരുന്നു വിഷ്ണുപ്രിയ. പ്ലസ്ടു പഠനം കഴിഞ്ഞ് എല്‍.എല്‍.ബി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. കുളക്കടവില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പില്‍ മാതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായും പെണ്‍കുട്ടി എഴുതിയിരുന്നു.