സെക്സിന് സമ്മാതിക്കാത്തതിനെ തുടര്‍ന്ന് തനിക്കൊപ്പം താമസിക്കുന്ന യുവതിയെ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിച്ച് യുവാവ്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
28കാരിയുടെ കഴുത്തിലാണ് സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശി ശിവം കുമാറിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.ഇരുവരും വിവാഹിതരാണെന്നും ഇവര്‍ തമ്മില്‍ വിവേഹതരബന്ധം നിലനിന്നിരുന്നതായും പൊലീസ് പറയുന്നു. വ്യാഴാഴ്ച താനുമായി യുവാവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും ഇതിന് വിസമ്മതിച്ചപ്പോള്‍ ശിവം കഴുത്തില്‍ സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
യുവതിയും ഭര്‍ത്താവും അകന്നു കഴിയുകയായിരുന്നു. അതിനു ശേഷമാണ് യുവതി ശിവം കുമാറിനൊപ്പമായിരുന്നു താമസം തുടങ്ങുന്നത്. വിവാഹം കഴിക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ശിവംകുമാറുമായി ശാരീരികബന്ധം തുടര്‍ന്നിരുന്നു. എന്നാല്‍ അടുത്തിടെയാണ് ഇയാള്‍ വിവാഹിതനാണെന്ന് മനസിലാക്കിയതെന്ന് യുവതി പരാതിയില്‍ പറയുന്നു.
വ്യാഴാഴ്ച് വൈകീട്ട് വീട്ടില്‍ എത്തിയ ശിവം അവനുമായി വീണ്ടും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. താന്‍ വിസമ്മതിച്ചപ്പോള്‍ സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ടതായും യുവതി പറയുന്നു. പരിക്കേറ്റ തന്നെ അയല്‍ക്കാരാണ് ആശുപത്രിയിലെത്തിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.