ന്യൂഡല്‍ഹി : അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും. കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. സൂറത്ത് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം സെഷന്‍സ് കോടതിയിലെത്തുന്നത്.
രാഹുലിനു അനുകൂലമായി സുപ്രീം കോടതി മൂന്ന് നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. കേസില്‍ പരമാവധി ശിക്ഷ നല്‍കിയത് എന്തിനായിരുന്നുവെന്നു പരമോന്നത കോടതി ചോദിച്ചിരുന്നു. പരമാവധി ശിക്ഷ നല്‍കിയത് എന്തിനാണെന്നു വ്യക്തമാക്കാന്‍ സെഷന്‍സ് കോടതി ജഡ്ജിക്ക് സാധിച്ചില്ലെന്നും ജന പ്രതിനിധിയെന്ന കാര്യം കണക്കിലെടുത്തില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പരമാവധി ശിക്ഷ നല്കിയ കോടതി വിധിയേയും സുപ്രീം കോടതി വിമര്‍ശിച്ചു. മണ്ഡലം ഒഴിഞ്ഞു കിടക്കുന്നത് അവിടുത്തെ ജനങ്ങളുടെ അവകാശത്തെ ബാധിക്കുമെന്നും പരമോന്നത കോടതി നിരീക്ഷിച്ചു. പിന്നാലെയാണ് സ്റ്റേ അനുവദിച്ചത്.
രാഹുലിനെതിരെയും സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. വാക്കുകള്‍ പ്രയോഗിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് മുന്നറിയിപ്പ് നല്കിയ കോടതി പൊതു ജീവിതത്തിലുള്ള ഒരാള്‍ പ്രസംഗിക്കുമ്ബോള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിരീക്ഷിച്ചു.