ഇന്ത്യയുടെ സ്വപ്നമായ ചന്ദ്രയാന്‍-3 വിജയത്തിന്റെ പടിവാതില്ക്കല് എത്തിയതായി സൂചന. ഇന്ത്യയുടെ അഭിമാന ദൗത്യമാണ് ചന്ദ്രയാന്‍-3. ഇന്ന് വൈകുന്നേരത്തോടെ ചന്ദ്രയാന്‍ വിജയത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വൈകുന്നേരം 6.04-ന് പേടകം സോഫ്റ്റ് ലാന്‍ഡിംഗ് സാദ്ധ്യമാക്കും. വൈകിട്ട് 5.30 മുതല്‍ എട്ട് മണിവരെയാണ് സോഫ്റ്റ് ലാന്‍ഡിംഗിനുള്ള സമയമെന്ന് ഐഎസ്ആര്‍ഒ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് 6.04-നായിരിക്കും സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ നടക്കുകയെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കുകയായിരുന്നു.
ലാന്‍ഡര്‍ ഇറങ്ങി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ വഴി ഭൂമിയിലെ കണ്ട്രോള് സെന്ററിലെത്തുമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്.ഏറ്റവും അവസാനത്തെ ഡീബൂസ്റ്റിംഗ് പ്രക്രിയയും വിജയകരമായതോടെ ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലത്തിലാണ് നിലവില്‍ ലാന്‍ഡര്‍ സ്ഥിതിചെയ്യുന്നത്.