അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. ചാണ്ടി ഉമ്മനെ കളിയാക്കിയും ട്രോളിയും ഉള്ള പോസ്റ്റുകളും വീഡിയോകളും എന്നും വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അതിനോട് പ്രതികരിക്കുകയാണ് ചാണ്ടി ഉമ്മന്‍.
'തനിക്ക് നേരെ ഉള്ള എല്ലാ ട്രോളുകളെയും സൈബര്‍ ആക്രമണങ്ങളും സ്വാഗതം ചെയ്യുന്നുവെന്ന് പ്രതികരിച്ചു ചാണ്ടി ഉമ്മന്‍. ഇനിയും തുടരണം എന്നും തനിക്ക് ഒരു പ്രശ്നവുമില്ല എന്നും തനിക്കെതിരെയും ട്രോളുകളുണ്ടാവണം എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.'
'ട്രോളുകള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ് എന്നും അദ്ദേഹം പറഞ്ഞു'. ഉമ്മന്‍ ചാണ്ടിയുടെ 41ാം ഓര്‍മ്മദിനാചരണത്തിനായി ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ തിരുവനന്തപുരത്തെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം പുതുപ്പള്ളി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ വലിയ രീതിയിലുള്ള സൈബറാക്രമണമാണ് സോഷ്യല്‍മീഡിയയില്‍ ഉണ്ടാകുന്നത്. കണ്ടന്റ് ക്രിയേറ്ററായ അച്ചു ധരിക്കുന്ന ബ്രാന്റഡ് വസ്ത്രങ്ങള്‍, ബാഗുകളടക്കമുള്ളതിന്റെ വിലയടക്കം പ്രചരിപ്പിക്കുകയും അപകീര്‍ത്തിപരമായ രീതിയിലടക്കം ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെ വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.