എക്കോ ഫ്രണ്ട്ലി സ്ട്രോകള്‍ അപകടകാരികള്‍ ആണെന്ന് പഠനം. ഫുഡ് അഡിറ്റീവ്സ് ആന്റ് കണ്ടാമിനന്‍സ് (Food Additives and Contaminants) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
പേപ്പര്‍ സ്ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് ഈ പഠനം പറയുന്നു. ഇവ വിഘടിക്കാത്ത രാസപദാര്‍ങ്ങള്‍ (Forever Chemicals) അടങ്ങിയതാണെന്ന് പഠനം വ്യക്തമാക്കുന്നു. 39 ബ്രാന്റുകളിലാണ് പഠനം നടത്തിയിരിക്കുന്നത്. ഇതില്‍ 27 എണ്ണത്തിലും വിഷലിപ്തമായ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. പേപ്പര്‍ സ്ട്രോകളില്‍ പിഎഫ്എഎസ് (PFAS - polyfluoroalkyl substances ) കണ്ടെത്തിയിട്ടുണ്ട്. ഫോര്‍ എവര്‍ കെമിക്കലില്‍ ഉള്‍പ്പെടുന്നവയാണ് പിഎഫ്എഎസ്.
പേപ്പറും വെള്ളവും തമ്മില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ സ്ട്രോകളില്‍ ഈ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പേപ്പര്‍, ബാംബൂ, പ്ലാസ്റ്റിക്, സ്റ്റെയിന്‍ലസ് സ്റ്റീല്‍ എന്നിവയുടെ 39 ബ്രാന്റുകളിലാണ് പഠനം നടത്തിയത്. ഇതില്‍ സ്റ്റീല്‍ സ്ട്രോകളില്‍ മാത്രമാണ് പിഎഫ്എഎസ് കണ്ടെത്താതിരുന്നത്. എല്ലാ തരം സ്ട്രോകളിലും പിഎഫ്എഎസ് കണ്ടെത്തിയെങ്കിലും സസ്യങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്ട്രോകളിലാണ് പ്രാഥമികമായി ഇത് കണ്ടെത്തിയത്.