പ്രാഭേദമന്യേ ആര്‍ക്കും ബാധിക്കാവുന്ന രോഗമാണ് ക്യാന്‍സര്‍. ചില കുട്ടികള്‍ക്ക് ജന്മനാ ഈ രോഗം ബിധിച്ചിരിക്കാം. ചിലര്‍ക്ക് പ്രായമാകുമ്പോള്‍ വന്നേക്കാം. എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് അനുസരിച്ച് അമ്പതുവയസ്സില്‍ താഴെയുള്ള പ്രായക്കാരില്‍ കാന്‍സര്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആഗോളതലത്തില്‍ 80% വര്‍ധനവാണ് ക്യാന്‍സറിന് വന്നിരിക്കുന്നത്. കഴിഞ്ഞ മുപ്പതുവര്‍ഷത്തിനുള്ളിലാണ് ഈ കുതിപ്പുണ്ടായിരിക്കുന്നത്. സ്കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലും ചൈനയിലെ ഷെജിയാങ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലും നടത്തിയ ബി.എം.ജെ ഓങ്കോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 204 രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് 29 ഓളം വിവിധ കാന്‍സറുകളെ ആധാരമാക്കിയാണ് പഠനം നടത്തിയത്.
പഠനങ്ങള്‍ പ്രകാരം സ്തനാര്‍ബുദ നിരക്കിലാണ് കൂടുതല്‍ വര്‍ധനവ്. ശ്വാസനാളത്തിലെ കാന്‍സറും പ്രോസ്റ്റേറ്റ് കാന്‍സറും ചെറുപ്പക്കാരില്‍ കൂടുന്നതായും പഠനത്തില്‍ കണ്ടെത്തി.