18
MAR 2021
THURSDAY
1 GBP =105.79 INR
1 USD =83.29 INR
1 EUR =90.62 INR
breaking news : യാത്രകളില്‍ ഛര്‍ദ്ദില്‍ ഒരു ബുദ്ധിമുട്ടാകാറുണ്ടോ? ഇതാ അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍ >>> 'എനിക്കേറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്നു, കാത്തിരിക്കൂ': ആരാധകരെ ആകാംക്ഷയിലാക്കി ബാഹുബലി താരം പ്രഭാസ് >>> ചാര്‍ലി ചിത്രത്തിലെ 'നായിക' അമ്മയായി, കാണാന്‍ മൈസൂരിലേക്ക് ഓടിയെത്തി നടന്‍ രക്ഷിത് ഷെട്ടി; ആറ് കുഞ്ഞുങ്ങള്‍ക്കാണ് 'ചാര്‍ലി' ജന്മം നല്‍കിയത് >>> ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതികാരത്തിന് 'അല്ലാഹു അക്ബര്‍' എന്ന് ആക്രേശിച്ച് നിരപരാധിയായ 70 കാരനെ കുത്തിക്കൊന്നു; 45 കാരനായ മൊറോക്കന്‍ അഭയാര്‍ത്ഥിക്ക് ജീവപര്യന്തം തടവ് ശിക്ഷ >>> ക്യാന്‍സര്‍ ഭേദമാകാന്‍ ക്യാരറ്റ് കഴിച്ചാല്‍ മതിയെന്ന് ഇന്റര്‍നെറ്റ്, ദിവസവും പതിമൂന്ന് കപ്പ് കാരറ്റ് ജ്യൂസ് കുടിച്ച യുവതിക്ക് 'പണികിട്ടി', ഒടുവില്‍ >>>
Home >> SPIRITUAL
ഹേവാര്‍ഡ്സ് ഹീത്ത് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് മിഷനില്‍ ആരോഗ്യ മാതാവിന്റെ തിരുന്നാളിന് കൊടിയേറി, പ്രധാന തിരുന്നാള്‍ ആഘോഷം സെപ്തംബര്‍ 23 ശനിയാഴ്ച്ച

ജിജോ അരയത്ത്

Story Dated: 2023-09-17

ഹേവാര്‍ഡ്സ്ഹീത്ത് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് മിഷനില്‍ ഇടവക മദ്ധ്യസ്ഥയായ ആരോഗ്യമാതാവിന്റെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തിരുന്നാളാഘോഷങ്ങള്‍ക്ക് ഇന്നലെ തുടക്കം കുറിച്ചു. ഇന്നലെ വൈകുന്നേരം നാലു മണിക്ക് പരിശുദ്ധ അമ്മയുടെ തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി റവ.ഫാ. ബിനോയ് നിലയാറ്റിംഗല്‍ കൊടിയേറ്റി. റവ ഫാ. ജോസ് അഞ്ചാനിക്കല്‍ സഹ കാര്‍മ്മികനായിരുന്നു. തുടര്‍ന്ന് കാഴ്ച്ച സമര്‍പ്പണം നടന്നു. അതേത്തുടര്‍ന്ന് ആഘോഷപൂര്‍വ്വകമായ റാസകുര്‍ബ്ബാന റവ.ഫാ. ജോസ് അഞ്ചാനിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു തുടര്‍ന്ന് ഇന്ന് സെപ്റ്റംബര്‍ 17 ഞായറാഴ്ച മുതല്‍  തിരുന്നാളാഘോഷങ്ങളുടെ ഭാഗമായി വിവിധ ഭവനങ്ങളില്‍. ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജപമാലയും നിത്യസഹായമാതാവിന്റെ നൊവേനയും വൈകുന്നേരം 5 മണിക്ക് നടത്തപ്പെടുന്നതാണ്. ഞായര്‍- ഡാന്റിസ് & ദീപ്തി, തിങ്കള്‍ -ജിജോ & നിഷ, ചൊവ്വാ -ജെയിംസ് & സിബിന്‍, വ്യാഴം - ജോജോ & സുനി, വെള്ളി - അരുണ്‍ & ആശ തുങ്ങിയവരുടെ ഭവനങ്ങളിലാണ് യഥാക്രമം പരിശുദ്ധ ദൈവമാതാവിന്റെ നൊവേനയും ജപമാലയും വൈകുന്നേരം 5 മണിക് നടത്തപ്പെടുന്നത്.

ബുധനാഴ്ച മാത്രം ജപമാലയും, നിത്യസഹായ മാതാവിന്റെ നൊവേനയും രാവിലെ 9 മണിക്ക് സെന്റ് പോള്‍സ് പള്ളിയില്‍ വെച്ച് വുമണ്‍ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നതാണ്. പ്രധാന തിരുന്നാള്‍ ദിനമായ സെപ്തംബര്‍ 23ാം തിയതി ശനിയാഴ്ച രാവിലെ 9മണിക്ക് സെന്റ് പോള്‍സ് പള്ളിയില്‍ കഴുന്ന് നേര്‍ച്ച ആരംഭിക്കുന്നതാണ്. പിന്നീട് കാഴ്ച്ച സമര്‍പ്പണവും, അതേ തുടര്‍ന്ന് ആഘോഷപൂര്‍വ്വകമായ തിരുന്നാള്‍ പാട്ടു കുര്‍ബ്ബാന. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് റവ.ഫാ. മാത്യു മുളയോലില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. 

റവ. ഫാ. ജോസ് കുന്നുംപുറം വചന സന്ദേശം നല്‍കുന്നതാണ്. തുടര്‍ന്ന് ഉച്ചയ്ക്ക് 1 മണി മുതല്‍ വിവില്‍സ് ഫീല്‍ഡ് വില്ലേജ് ഗ്രൗണ്ടില്‍ വച്ച് തിരുന്നാള്‍ പ്രദക്ഷിണവും, ചെണ്ടമേളവും, സ്നേഹവിരുന്നും, തുടര്‍ന്ന് കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ബൈബിള്‍ നാടകം, കഥാപ്രസംഗം, ഗ്രൂപ്പ് ഡാന്‍സുകള്‍, ഗ്രൂപ്പ് സോങ്സ്, സ്‌കിറ്റുകള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ തിരുന്നാളാഘോഷം വര്‍ണ്ണശബളമാക്കും. തിരുന്നാള്‍ ഭക്തി സാന്ദ്രവും, മനോഹരവുമാക്കി. പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ ബിനോയ് നിലയാറ്റിംഗല്‍ അറിയിച്ചു.

തിരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി മിറ്റി ടിറ്റോ, സില്‍വി ലൂക്കോസ്, അനു ജിബി, മിനു ജിജോ, സിബി തോമസ്, ഡെന്‍സില്‍ ഡേവിഡ്, ജെയിംസ് പി ജാന്‍സ്, ഷിജി ജേക്കബ്ബ്, ബിജു സെബാസ്റ്റ്യന്‍, സണ്ണി മാത്യു, ജെയിസണ്‍ വടക്കന്‍, ജിമ്മി പോള്‍, ഷാജു ജോസ്, സന്തോഷ് ജോസ്, ഡോണ്‍ ജോസ്, മാത്യു പി ജോയ്, പോളച്ചന്‍ യോഹന്നാന്‍, ജിജോ അരയത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. തിരുന്നാളിന്റെ ഭാഗമായി വിവില്‍ഡ്ഫീല്‍ഡ് വില്ലേജ് ഗ്രൗണ്ടില്‍ വനിതകളുടെയും മിഷന്‍ലീഗ് കുട്ടികളുടെയും സ്റ്റാളുകള്‍ പ്രധാന തിരുന്നാള്‍ ദിനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. കുട്ടികളുടെ സ്റ്റാളില്‍ നിന്ന് റാഫിള്‍ ടിക്കറ്റുകളും, വനിതകളുടെ സ്റ്റാളില്‍ നിന്ന് കൊന്ത, ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, മധുരപലഹാരങ്ങള്‍, കോസ്മറ്റിക് ഐറ്റംസ്, ഐസ്‌ക്രീം തുടങ്ങിയവ മിതമായ നിരക്കില്‍ ലഭ്യമാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു. ഹേവാര്‍ഡ്സ് ഹീത്ത് കമ്മ്യൂണിറ്റിയില്‍ നിന്ന് 133 പ്രസുദേന്തിമാരും, 8 സ്‌പോണ്‍സേഴ്സും ചേര്‍ന്നാണ് തിരുന്നാള്‍ ഏറ്റെടുത്തു നടത്തി ഭക്തി സാന്ദ്രവും, മനോഹരവുമാക്കാന്‍ മുമ്പോട്ടു വന്നിരിക്കുന്നത്. 

 

More Latest News

യാത്രകളില്‍ ഛര്‍ദ്ദില്‍ ഒരു ബുദ്ധിമുട്ടാകാറുണ്ടോ? ഇതാ അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍

യാത്രകള്‍ ചെയ്യുമ്പോള്‍ ഛര്‍ദ്ദില്‍ ഒരു ബുദ്ധിമുട്ടാകാറുണ്ടെങ്കില്‍ അതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ആപ്പിളിന്റെ പുതിയൊരു ഫീച്ചര്‍. ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കുമായി വെഹിക്കിള്‍ മോഷന്‍ ക്യൂസ് എന്ന പുതിയ ഫീച്ചര്‍ ആണ് കൊണ്ടുവരുന്നത്. മോഷന്‍ സിക്ക്‌നസിനെ പിടിച്ച് നിര്‍ത്തുക എന്നതാണ് പുതിയ ഫീച്ചര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ കാണുന്നതും ശരീരത്തിന് അനുഭവപ്പെടുന്നതും തമ്മിലുള്ള പൊരുത്തക്കേടാണ് മോഷന്‍ സിക്ക്‌നെസിലേക്ക് നയിക്കുന്നത്. നിങ്ങള്‍ ഒരു കാറില്‍ സഞ്ചരിക്കുമ്പോള്‍, ശരീരത്തിന് ചലനം ഉണ്ടാകുന്നു. എന്നാല്‍ ആ ചലനങ്ങളുമായി പൊരുത്തപ്പെടാത്ത സ്‌ക്രീനിലേക്ക് നിങ്ങള്‍ നോക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നാം. ഇത് മോഷന്‍ സിക്‌നസ് ഉണ്ടാക്കുന്നു. ഈ പ്രശ്‌നം പലരെയും അവരവരുടെ ഡിവൈസുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നു വരെ പിന്തിരിപ്പിക്കും. ഈ പ്രശ്‌നം പരിഹരിക്കുക എന്നതാണ് ആപ്പിളിന്റെ പുതിയ വെഹിക്കിള്‍ മോഷന്‍ ക്യൂസ് ഫീച്ചറിന്റെ ലക്ഷ്യം. വാഹനത്തിന്റെ ചലനവുമായി ചേര്‍ത്ത് നീങ്ങുന്ന സ്‌ക്രീനിന്റെ അരികുകളില്‍ ആനിമേറ്റഡ് ഡോട്ടുകള്‍ കാണിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ ഡോട്ടുകള്‍ നിങ്ങളുടെ മസ്തിഷ്‌കത്തിന് തോന്നിക്കുന്ന ചലനത്തെ നിങ്ങളുടെ കണ്ണുകള്‍ കാണുന്നതുമായി പൊരുത്തപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് വഴി മോഷന്‍ സിക്ക്‌നെസ് ബാലന്‍സ് ചെയ്യാന്‍ സാധിക്കും.  ആപ്പിളിന്റെ വെഹിക്കിള്‍ മോഷന്‍ ക്യൂസിന്റെ ഫീച്ചറിന് മികച്ച പ്രതികരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിങ്ങള്‍ ഒരു ദീര്‍ഘദൂര യാത്ര ചെയ്യുന്ന ആളോ അല്ലെങ്കില്‍ ദൈനംദിന യാത്രികനോ അല്ലെങ്കില്‍ യാത്രാ സമയം പരമാവധി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരാളോ ആകട്ടെ, ഈ പുതിയ ഫീച്ചര്‍ വലിയ ഉപകാരമാകും.

'എനിക്കേറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്നു, കാത്തിരിക്കൂ': ആരാധകരെ ആകാംക്ഷയിലാക്കി ബാഹുബലി താരം പ്രഭാസ്

ബാഹുബലിക്ക് ശേഷം എല്ലാവരും ചിന്തിച്ചിരുന്ന അല്ലെങ്കില്‍ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു പ്രഭാസ് അനുഷ്‌ക വിവാഹം. ഇരുവരും നല്ല കപ്പിളായിരിക്കും എന്നാണ് പലരും പറയുന്നത്. ഇപ്പോഴിതാ പ്രഭാസിന്റെ ജീവിത്തിലെ ആ പ്രധാന വിശേഷം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. താരം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പാണ് ആരാധകരെ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. എന്തിനേക്കുറിച്ചാണ് പ്രഭാസ് പറയാന്‍ പോകുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. പ്രിയപ്പെട്ടവരേ, എനിക്കേറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്നു, കാത്തിരിക്കൂ എന്നാണ് പ്രഭാസ് സ്റ്റോറിയായി കുറിച്ചിരിക്കുന്നത്. സ്റ്റോറി വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു. വിവാഹം അല്ലെങ്കില്‍ പ്രണയത്തെക്കുറിച്ചായിരിക്കും പ്രഭാസ് പറയാന്‍ പോകുന്നതെന്നാണ് ഒരു വിഭാ?ഗം ആളുകള്‍ പറയുന്നത്. എന്നാലിത് പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായിരിക്കും എന്ന് പറയുന്നവരും കുറവല്ല. നടിമാരായ അനുഷ്‌ക ഷെട്ടി, കൃതി സനോണ്‍ എന്നിവരുമായി പ്രഭാസ് പ്രണയത്തിലാണെന്ന തരത്തില്‍ മുന്‍പ് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കല്‍ക്കി 2898 എഡിയാണ് പ്രഭാസിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. നാ?ഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 27 നാണ് തിയറ്ററുകളിലെത്തുന്നത്. അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അ

ചാര്‍ലി ചിത്രത്തിലെ 'നായിക' അമ്മയായി, കാണാന്‍ മൈസൂരിലേക്ക് ഓടിയെത്തി നടന്‍ രക്ഷിത് ഷെട്ടി; ആറ് കുഞ്ഞുങ്ങള്‍ക്കാണ് 'ചാര്‍ലി' ജന്മം നല്‍കിയത്

മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ ചിത്രമാണ് '777 ചാര്‍ലി'. സിനിമയുടെ അവസാനം എല്ലാവരെയും കരയിപ്പിച്ച ചിത്രം കൂടിയായിരുന്നു ചാര്‍ലി. ചിത്രത്തില്‍ ചാര്‍ലിയായത് ലാബ്രഡോര്‍ ഇനത്തില്‍പ്പെടുന്ന നായയായിരുന്നു.  ഇപ്പോഴിതാ ആ മനോഹര ബന്ധത്തിന്റെ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം നടന്നിരിക്കുന്നു എന്നാണ് സിനിമയിലെ നായകന്‍ ആയിരുന്ന രക്ഷിത് ഷെട്ടി പറയുന്നത്. ഒരു സന്തോഷവാര്‍ത്തയുമായാണ് രക്ഷിത് ഷെട്ടി എത്തിയത്. ചിത്രത്തില്‍ 'നായിക'യായി എത്തിയ ചാര്‍ളി അമ്മയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് രക്ഷിത് സന്തോഷ വാര്‍ത്ത പങ്കുവച്ചത്. നായ പരിശീലകനായ ബി.സി. പ്രമോദ് ആണ് ഇപ്പോള്‍ ചാര്‍ളിയെ സംരക്ഷിക്കുന്നത്. കുഞ്ഞു ജനിച്ച വിവരം അറിഞ്ഞ താരം ചാര്‍ളിയെ കാണാനായി മൈസൂരില്‍ എത്തുകയായിരുന്നു. 777 ചാര്‍ളി യാത്ര പൂര്‍ണമായി എന്നാണ് കരുതുന്നത്. ചാര്‍ളി അമ്മയായി കാണണമെന്ന് ഞങ്ങള്‍ വളരെ അധികം ആഗ്രഹിച്ചിരുന്നു. സംവിധായകന്‍ കിരണ്‍ രാജാണ് ഈ ആഗ്രഹം ആദ്യം പറഞ്ഞത്. ഞാന്‍ പ്രമോദിനെക്കുറിച്ച് എപ്പോഴും ചോദിക്കുമായിരുന്നു. എന്നാല്‍ അവള്‍ പ്രായമായിട്ടില്ല എന്നാണ് പറയാറ്. മേയ് 9നാണ് ചാര്‍ളി ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ചാര്‍ളിയേയും കുഞ്ഞുങ്ങളേയും കാണാനാണ് ഞാന്‍ മൈസൂരില്‍ വന്നത്.- താരം പറഞ്ഞു. മലയാളിയായ കിരണ്‍ രാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 777 ചാര്‍ളി. കന്നഡ ചിത്രമായി ഒരുക്കിയ സിനിമ മലയാളത്തിലടക്കം ഹിറ്റായിരുന്നു. മികച്ച കന്നഡ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും സിനിമ നേടുകയുണ്ടായി. 20 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ബോക്‌സ്ഓഫിസില്‍ നിന്നും 100 കോടിയാണ് വാരിയത്.

ക്യാന്‍സര്‍ ഭേദമാകാന്‍ ക്യാരറ്റ് കഴിച്ചാല്‍ മതിയെന്ന് ഇന്റര്‍നെറ്റ്, ദിവസവും പതിമൂന്ന് കപ്പ് കാരറ്റ് ജ്യൂസ് കുടിച്ച യുവതിക്ക് 'പണികിട്ടി', ഒടുവില്‍

ഇന്ന് അസുഖം വന്ന് ഹോസ്പറ്റിലിലേക്ക് ഒരു ചികിത്സയ്ക്ക് പോകുന്നതിന് മുന്‍പ് സ്വയം ചികിത്സ നടത്തുന്നവരാണ് ചിലരെങ്കിലും. അത്തരക്കാര്‍ അറിഞ്ഞിരിക്കേണ്ട ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നത്. യുകെ സ്വദേശിനിയായ യുവതിയ്ക്കാണ് ഇന്റര്‍നെറ്റില്‍ നോക്കി മരുന്ന് കഴിച്ച് പണികിട്ടിയത്. 39-കാരി ഐറീന സ്റ്റോയ്നോവ 2021 മുതല്‍ കാന്‍സര്‍ ബാധിതയാണ്. എന്നാല്‍ ക്യാന്‍സറിന് ചികിത്സ തേടാന്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ആണ് മരുന്ന് തിരഞ്ഞത്. അര്‍ബുദം ഭേദമാകാന്‍ സോഷ്യല്‍മീഡിയയില്‍ നിന്ന് ഐറീന കണ്ടെത്തിയ പരിഹാരമായിരുന്നു കാരറ്റ് ജ്യൂസ്. സമൂഹമാദ്ധ്യമത്തില്‍ പ്രചരിച്ച വ്യാജവീഡിയോ ആയിരുന്നു ഇതിനാധാരം. കാരറ്റ് ജ്യൂസ് കുടിച്ചാല്‍ കാന്‍സര്‍ മാറുമെന്ന് വിശ്വസിച്ച യുവതി വീഡിയോയില്‍ നിര്‍ദേശിച്ചിരുന്നത് പ്രകാരം ജ്യൂസ് കുടിക്കാന്‍ തുടങ്ങി. ദിവസവും 13 കപ്പ് കാരറ്റ് ജ്യൂസ് ഐറീന കുടിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യുവതിയുടെ നില മോശമാകാന്‍ തുടങ്ങി. കീമോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ ഉപേക്ഷിച്ച് വീട്ടുവൈദ്യവുമായി അവര്‍ മുന്നോട്ട് പോയി. എന്നാല്‍ വൈകാതെ തന്നെ ഐറീന വീണു. സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് നീങ്ങിയതിന്റെ ഫലമായി ഇപ്പോള്‍ ജീവന്‍ നഷ്ടമാകുന്ന അവസ്ഥയിലാണ് ഐറീന. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് നേരാംവണ്ണം ശ്വാസമെടുക്കാന്‍ പോലും ഐറീനയ്ക്ക് പ്രയാസമായിരുന്നു. കാരണം ശ്വാസകോശത്തിലടക്കം ദ്രാവകം കയറിയ നിലയിലാണ് യുവതി എത്തിയതെന്നും അപകടകരമായ ആഹാരക്രമീകരണം കാരണം ഒറ്റയടിക്ക് 20 കി.?ഗ്രാം തൂക്കമായിരുന്നു യുവതി കുറഞ്ഞതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സാമൂഹിക മാദ്ധ്യമങ്ങളെ സമ്പൂര്‍ണമായും വിശ്വസിച്ച് ജീവിക്കുന്നവര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഐറീനയുടെ അവസ്ഥ വലിയൊരു പാഠമാണ്. രോഗം ഭേദമാകാന്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന രീതിക്കെതിരെ മെഡിക്കല്‍ കൗണ്‍സിലടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അവസാനമായി ഭക്ഷണവും വെള്ളവും കുടിച്ചത് പത്താമത്തെ വയസ്സില്‍!!! ഭക്ഷണവും വെള്ളവും കഴിക്കാതെ ജീവിക്കാന്‍ തുടങ്ങിയിട്ട് 16 വര്‍ഷമായെന്ന് യുവതി

വെള്ളവും ഭക്ഷണവും കഴിക്കാതെ ജീവിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റുമോ? എന്നാല്‍ കഴിഞ്ഞ പതിനാറ് വര്‍ഷമായി താന്‍ ഭക്ഷണവും വെള്ളവും കഴിച്ചിട്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒരു യുവതി. എത്യോപ്യയില്‍ നിന്നുള്ള ഒരു സ്ത്രീയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയത്.  മുളുവര്‍ക്ക് അമ്പാവ് എന്നാണ് സ്ത്രീയുടെ പേര്. താന്‍ അവസാനമായി വെള്ളവും ഭക്ഷണവും കഴിച്ചത് പത്താം വയസ്സില്‍ ആണെന്നാണ് ഇവര്‍ പറയുന്നത്. തനിക്ക് ഭക്ഷണമോ വെള്ളമോ കഴിക്കണം എന്ന് തോന്നുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. അതിനാലാണ് കഴിക്കാത്തതെന്നും ഇവര്‍ പറയുന്നു. 10 വയസ്സായിരിക്കുമ്പോഴാണത്രെ അവര്‍ അവസാനമായി ഭക്ഷണം കഴിച്ചത്. അത് പച്ചക്കറി സ്റ്റ്യൂ ആയിരുന്നു എന്നും അവര്‍ പറയുന്നു. തനിക്ക് ഒരിക്കലും വിശപ്പ് തോന്നിയിട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്. താന്‍ ഭക്ഷണം കഴിക്കുന്നില്ലെങ്കിലും തന്റെ കുടുംബത്തിന് വേണ്ടി ഭക്ഷണം പാകം ചെയ്യാറുണ്ട് എന്നും ഇവര്‍ പറയുന്നു. ഒരു കുട്ടിയുടെ അമ്മയാണ് ഇവര്‍. അതേസമയം, ഇവരെ പലരാജ്യത്തു നിന്നുമുള്ള പല ഡോക്ടര്‍മാരും മാറിമാറി പരിശോധിച്ചു. എന്നാല്‍, അസാധാരണമായ ഒന്നും കണ്ടെത്താനായില്ല എന്നാണ് ഡോക്ടര്‍മാരെല്ലാം പറയുന്നത്. മാത്രവുമല്ല, പരിശോധിച്ച ഡോക്ടര്‍മാരെല്ലാം പറയുന്നത് അവള്‍ പൂര്‍ണ്ണാരോഗ്യവതിയാണ് എന്നാണ്.  അടുത്തിടെ, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമയും യുകെയില്‍ നിന്നുള്ള യൂട്യൂബറുമായ ഡ്രൂ ബിന്‍സ്‌കി അവളെക്കുറിച്ച് കൂടുതലറിയാന്‍ വേണ്ടി അമ്പാവിനെ സന്ദര്‍ശിച്ചിരുന്നു. ''ഞാന്‍ എന്റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്, അവര്‍ എന്നോട് രാവിലെ ഭക്ഷണം കഴിച്ച് സ്‌കൂളില്‍ പോകാന്‍ ആവശ്യപ്പെടുമായിരുന്നു. ഞാന്‍ കഴിക്കില്ല, കഴിച്ചു എന്ന് അഭിനയിക്കും. എനിക്ക് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞിരുന്നില്ല. എനിക്ക് വിശന്നിരുന്നില്ല'' എന്നാണ് അവള്‍ ബിന്‍സ്‌കിയോട് പറഞ്ഞത്.  ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് അവള്‍ക്ക് ശരീരത്തിന്റെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിന് വേണ്ടി ഗ്ലൂക്കോസ് നല്‍കുകയായിരുന്നു. അതുപോലെ പ്രസവിച്ച സമയത്തും മുലപ്പാലില്ലാത്തതിനാല്‍ അവള്‍ക്ക് കുഞ്ഞിനെ മുലയൂട്ടാന്‍ സാധിച്ചിരുന്നില്ല എന്നും പറയുന്നു. എന്തായാലും, ഇത്രയധികം കാലം എങ്ങനെയാണ് ഭക്ഷണവും വെള്ളവും കഴിക്കാതെ ഒരാള്‍ ജീവിക്കുക എന്നാണ് യുവതിയുടെ കഥയറിഞ്ഞവരെല്ലാം ചോദിക്കുന്നത്.

Other News in this category

  • ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21-23 വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും
  • ഷെക്കെയ്ന യൂറോപ്പ് ടീമിനായി ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന ഡുനാമിസ് പവര്‍ റിട്രീറ്റ് അടുത്ത മാസം ജൂണ്‍ 14ന് വെള്ളിയാഴ്ച
  • ഇപ്‌സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കല്‍ സഭയില്‍ പെരുന്നാള്‍, ഈ മാസം 26 ഞായറാഴ്ച ഉച്ചയോടെ കൊടിയേറ്റത്തിന് ശേഷം പ്രാര്‍ത്ഥനയും കുര്‍ബാനയും
  • 'പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം' കേംബ്രിഡ്ജില്‍, മെയ് 16 -19 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും സംയുക്തമായി നയിക്കും
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 21ന് ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും
  • ഇന്ന് പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍, പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും
  • രണ്ടാം ശനിയാഴ്ച അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍, ഫാ. സജി മലയില്‍ പുത്തന്‍പുര മുഖ്യ കാര്‍മ്മികനാകും
  • ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ മെയ് 24 ന് ബാസില്‍ഡനില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും
  • മാഞ്ചസ്റ്റര്‍ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ്, മെയ് 25 ശനിയാഴ്ച നടക്കുന്നു
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മതാദ്ധ്യാപക ദിനം നടത്തി; രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ രൂപതയുടെ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നിന്നുള്ള വിശ്വാസ പരിശീലകര്‍ പങ്കെടുത്തു
  • Most Read

    British Pathram Recommends