എറണാകുളം കലൂര്‍ ദേശാഭിമാനി ജംഗ്ഷന് സമീപത്തെ കാനറാ ബാങ്കില്‍ നിന്നും വന്ന സൈറണ്‍ ശബ്ദം പരിഭ്രാന്തി ഉണ്ടാക്കി. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സൈറന്‍ മുഴങ്ങിയത്. എന്നാല്‍ കവര്‍ച്ചാ ശ്രമം ആണെന്നായിരുന്നു ശബ്ദം കേട്ടവര്‍ കരുതിയത്.
ശബ്ദം കേട്ട് പരിസരത്തേക്ക് എത്തിയവര്‍ ഷട്ടര്‍ തുറക്കുന്ന ശബ്ദവും കേട്ടിരുന്നു. ഇതോടെ കവര്‍ച്ചാ ശ്രമം ആണെന്ന് ഉറപ്പിച്ചു. എന്നാല്‍ യഥാര്‍ത്ഥ കാരണം മറ്റൊന്നായിരുന്നുയ
വിവരമറിഞ്ഞ് നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി. ബാങ്കില്‍ കവര്‍ച്ചാ ശ്രമം നടന്നെന്ന് പൊലീസിനും സംശയമുണ്ടായി. എന്നാല്‍ കേബിളില്‍ എലി കടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തകരാറാണ് സൈറണ്‍ മുഴങ്ങാന്‍ കാരണമെന്ന് പരിശോധനയ്ക്ക് ശേഷം പോലീസ് പറഞ്ഞു. സംഭവസമയം സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടായിരുന്നു. പക്ഷേ ഇവര്‍ക്ക് പ്രശ്നം പരിഹരിക്കാനായില്ല. ബാങ്ക് അധികൃതര്‍ എത്തി രാത്രി വൈകി തകരാര്‍ പരിഹരിച്ചു.