മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കായി ഇനി ഹെലിക്കോപ്റ്റര്‍. പോലീസ് വാടകക്കെടുക്കുന്ന ഹെലികോപ്റ്റര്‍ തലസ്ഥാനത്തെത്തിയാതായി റിപ്പോര്‍ട്ട്.
സുരക്ഷാ പരിശോധനകള്‍ക്കാണ് ചിപ്സണിന്റെ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് എത്തിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്ററിന്റെ പരിശോധന നടന്നത്.
അതേസമയം കരാറുമായി ബന്ധപ്പെട്ട് നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. മൂന്നു വര്‍ഷത്തേക്കാണ് ചിപ്സണ്‍ ഏവിയേഷനുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെയാണ് അന്തിമ കരാര്‍ ഒപ്പിട്ടത്. പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് കരാര്‍ പ്രകാരം കമ്പനിക്ക് നല്‍കേണ്ടത് എന്നാണ് ലഭിക്കുന്ന വിവരം. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണം. രണ്ട് വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടാമെന്നും ധാരണ പത്രത്തിലുണ്ട്.