സീറോ മലബാര്‍ എപ്പാര്‍ച്ചി ഓഫ് ഗ്രേറ്റ് ബ്രിട്ടണ് കേംബ്രിഡ്ജ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ ബൈബിള്‍ കലോത്സവം സംഘടിപ്പിക്കുന്നു. അടുത്ത മാസം ഒക്ടോബര്‍ 21 ശനിയാഴ്ചയാണ് കലോത്സവം. സെന്റ്. ആല്‍ബന്‍സ് ഹൈസ്ക്കൂള് ഇപ്സ്വിച്ചില്‍ വെച്ച് നടത്തപ്പെടുന്ന പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം രാവിലെ 8.30ന് നടക്കും.
നമ്മുടെ കുട്ടികളുടെയും മുതിര്‍ന്ന അംഗങ്ങളുടെയും കഴിവുകള്‍ എപ്പാര്‍ച്ചിയല്‍ തലത്തില്‍ ഒരുമിച്ചു കൂട്ടുകയാണ് ബൈബിള്‍ കലോത്സവം ലക്ഷ്യമിടുന്നത്. അതിനാല്‍ തന്നെ പതിമൂന്ന് റീജിയനുകളില്‍ നിന്നായി 750തോളം ആളുകളാണ് ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്നത്. ഇവിടെ നാലു സ്റ്റേജുകളിലായിട്ടാകും മത്സരം നടക്കുക.
Ipswich, Colchester, Bury St Edmunds, Clacton-On-Sea, Norwich, Gorleston, Peterborough, Boston, Cambridge, Haverhill, Papworth & Huntingdon, East Anglia, King's Lynn എന്നീ സ്ഥലങ്ങളില്‍ നിന്നുമുള്ളവരാണ് കലോത്സവത്തിന് പങ്കെടുക്കാന്‍ എത്തുന്നത്.
ഫാ. ടോമി ചിറക്കല്മണവാളന്, ജെയിന് കുര്യാക്കോസ്, ബിജോയ് എബ്രഹാം, സിബി ജോസഫ്, ഏയ്ഞ്ചല്‍ ബാബു, ജിജോ സെബാസ്റ്റിയന്, ഷാജു ആന്റണി, ബാബു മത്തായി എന്നിവരാണ് ബൈബിള്‍ കലോത്സവത്തിന് നേതൃത്വം നയിക്കുന്നവര്‍. പരിപാടി വിജയകരമാക്കാന്‍ വിശ്വാസികളായ എല്ലാവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.