എന്ത് കൊണ്ട് ഇതുവരെ വിവാഹം കഴിച്ചില്ലെന്ന ചോദ്യത്തിന് ആദ്യമായി മറുപടി പറഞ്ഞ് രാഹുല്‍ ഗാന്ധി. ജയ്പൂര്‍ മഹാറാണി കോളേജിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുല്‍ മറുപടി പറഞ്ഞത്.
സംവാദത്തിനിടെയാണ് ഒരു വിദ്യാര്‍ത്ഥി എന്തുകൊണ്ടാണ് നിങ്ങള്‍ ഇതുവരെ വിവാഹം കഴിച്ചില്ലെന്ന ചോദ്യം ഉന്നയിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലും പ്രവര്‍ത്തനങ്ങളിലുമാണ് ഇപ്പോള്‍ ശ്രദ്ധയെന്നായിരുന്നു രാഹുലിന്റെ മറുപടി.
കോളേജിലെ വിദ്യാര്‍ത്ഥികളുമായി രാഹുല്‍ ഗാന്ധി നടത്തിയ സംവാദത്തിന്റെ വീഡിയോ ഇന്ന് സോഷ്യല്‍ മീഡിയ പ്രചരിച്ചിരുന്നു. പരിപാടിയില്‍ ജാതി സെന്‍സസ്, സ്വാതന്ത്ര്യ സമരത്തിലെ സ്ത്രീകളുടെ പങ്ക്, സാമ്ബത്തിക സ്വാതന്ത്ര്യത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കുട്ടികള്‍ രാഹുലിനോട് ചോദ്യം ചോദിച്ചു. ഇതിനൊപ്പമാണ് രാഹുലിനോട് വ്യക്തിപരമായ ചോദ്യങ്ങളും ചോദിച്ചത്. അതിന് എല്ലാം തന്നെ രാഹുല്‍ മറുപടി നല്‍കിയിരുന്നു.
'നിങ്ങള്‍ മിടുക്കനും വളരെ സുന്ദരനുമാണ്. എന്ത് കൊണ്ട് ഇതുവരെ വിവാഹത്തെ കുറിച്ച് ചിന്തിച്ചില്ല' എന്നായിരുന്നു ചോദ്യം. തനിയ്ക്ക് ജോലിയിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലുമാണ് ശ്രദ്ധയെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇത് കൂടാതെ അദ്ദേഹത്തിനോട് ഇഷ്ട ഭഷണത്തെക്കുറിച്ചു വിദ്യാര്‍ത്ഥികള്‍ ചോദിച്ചു. വേറെയും രസകരമായ ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ചോദിച്ചു.