കഴിഞ്ഞ ദിവസം രാത്രം ആന ഓടിയ കണ്ണൂരിലെ ഉളിക്കലില്‍ നിന്നും ഒരാളുടെ മൃതദേഹം ലഭിച്ചു. നെല്ലിക്കാം സ്വദേശി ജോസിന്റെ മൃതദേഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം മുഴുവനായും പരിക്കേറ്റ പാടുകളുണ്ട്.
രാവിലെ പ്രദേശവാസികളാണ് ഇന്നലെ ആന ഏറെ നേരം നിന്ന ഉളിക്കലിലെ പള്ളിപ്പറമ്പിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ദേഹമാസകലം മുറിവേറ്റ പാടുകള്‍ ഉള്ളതിനാല്‍ ആന ചവിട്ടിക്കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ മുതല്‍ പിതാവിനെ കാണാനില്ലെന്ന് മകന് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ആനയിറങ്ങിയ വിവരം അറിഞ്ഞ് ഇന്നലെ രാത്രി പത്തുമണിയോടെയാണ് ജോസ് ഉളിക്കല്‍ ടൗണിലേക്ക് വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകീട്ട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മകന് അച്ഛനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നതായി സ്ഥലം എംഎല്‍എ പറഞ്ഞു. മകനും ബന്ധുവും സ്ഥലത്ത് എത്തി മൃതദേഹം തിരിച്ചറിഞ്ഞതായും ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകുന്നതെന്നും എംഎല്‍എ വ്യക്തമാക്കി.