യുദ്ധഭൂമിയില്‍ പെട്ടുപോയ മലയാളി തീര്‍ത്ഥാടക സംഘം തിരിച്ച് നാട്ടിലെത്തി. ഇസ്രായേല്‍ യുദ്ധഭൂമിയില്‍ കുടുങ്ങിയ 48 പേരടങ്ങുന്ന മലയാളി തീര്‍ത്ഥാടകരുടെ ആദ്യ സംഘം ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്.
എറണാകുളം ആലുവയില്‍ നിന്നുവരാണ് യുദ്ധഭൂമിയില്‍ പെട്ടു പോയത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഇവര്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി.
റോക്കറ്റ് വര്‍ഷം നേരിട്ട് കണ്ടെന്നും ഈജിപ്ത് വഴിയാണ് രക്ഷപെട്ടെത്തിയതെന്നും തീര്‍ത്ഥാടകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഞങ്ങള്‍ ശനിയാഴ്ച രാവിലെ ബെദ്ലഹേമില് നിന്ന് ഈജിപ്റ്റിലേക്ക് പുറപ്പെടുമ്പോഴാണ് ഈ സംഭവം അറിയുന്നത്. യാത്രാ മധ്യേ ഞങ്ങളെ പട്ടാളക്കാര്‍ തടഞ്ഞു, നിങ്ങള്‍ സുരക്ഷിതരല്ലെന്ന് പറഞ്ഞു. ബദ്ലഹേമില്‍ വന്ന് വേറെ ഒരു ഹോട്ടലില്‍ താമസിച്ചു. അവിടെ നിന്ന് മിസൈല്‍ പോവുന്നതും തകര്‍ന്ന് വീഴുന്നതെല്ലാം കാണാമായിരുന്നു' എന്നാണ് തീര്ത്ഥാടകന് മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം ബദ്ലഹേമില്‍ കാര്യമായ പ്രശ്നമില്ല എന്നും ഗാസയിലാണ് ഏറ്റവും പ്രശ്നമെന്നും തീര്‍ത്ഥാടന സംഘാംഗം പറഞ്ഞു.