കര്‍ണാടകയിലെ വിജയനഗര്‍ ജില്ലയിലില്‍ നിന്നും പലസ്തീനെ പിന്തുണച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതിന് 20 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലം പാഷ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടരുമ്പോള്‍ വിജയനഗറിലെ ഹോസ്പേട്ടിലുള്ള ചിലര്‍ പലസ്തീന് പിന്തുണ നല്‍കുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹോസ്പേട്ടിലെ ക്രമസമാധാനം തകര്‍ക്കാന്‍ സാധ്യതയുള്ള ദേശവിരുദ്ധ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തുകയും ഉണ്ടായി.
അതേസമയം ഇത്തരം ദൃശ്യങ്ങള്‍ കൂടുതല്‍ പ്രചരിക്കുന്നത് തടയാനാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ആലം പാഷയെ പൊലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് പുറത്തു വരുന്ന വിവരം. രാജ്യദ്രോഹപരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് പാഷയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാളെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.