ഇസ്രയേലില്‍ നിന്നും തിരിച്ച് ഇന്ത്യയിലേക്ക് എത്തി 230 പേര് അടങ്ങുന്ന സംഘം. 'ഓപ്പറേഷന് അജയ്'യുടെ ഭാഗമായി ആണ് ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുമായി വിമാനം ദില്ലിയിലെത്തിയത്.
230 പേര് അടങ്ങുന്ന സംഘത്തില്‍ 9 പേര് മലയാളികളാണ്. സുരക്ഷിതരായി മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ദില്ലി കേരള ഹൗസില്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്.
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ദൗത്യമാണ് 'ഓപ്പറേഷന് അജയ്'.ഇസ്രയേലില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനുശേഷം വരാന്‍ കഴിയാത്തവരും യുദ്ധത്തെതുടര്‍ന്ന് അവിടെ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ഉള്‍പ്പെടെയാണ് ഇന്ത്യയിലെത്തിക്കുന്നത്.