വെജിറ്റേറിയന്‍ ഭക്ഷണം ബുക്ക് ചെയ്ത വ്യക്തിക്ക് നോണ്‍വെജ് ഭക്ഷണം എത്തിച്ച കമ്പനികള്‍ക്ക് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം. ഡെലിവറി ചെയ്ത സംഭവത്തില്‍ സൊമാറ്റോയ്ക്കും മക്ഡൊണാള്‍ഡ്സിനും ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
ജോധ്പൂരിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് രണ്ട് കമ്പനികള്‍ക്കും ഉപഭോക്താവിന്റെ പരാതി പ്രകാരം പിഴ ചുമത്തിയത്.സൊമാറ്റോയും മക്ഡൊണാള്‍ഡ്സും ചേര്‍ന്നാണ് ഉപഭോക്താവിന് പിഴ നല്‍കേണ്ടത്. കൂടാതെ കോടതി ചെലവിനത്തില്‍ 5000 രൂപയും പിഴയടക്കേണ്ടതുണ്ട്. എന്നാല്‍ പിഴ ചുമത്തിയതിനെതിരെ അപ്പീല്‍ പോകാനൊരുങ്ങുകയാണ് സൊമാറ്റോ.
റസ്റ്ററന്റുകള്‍ക്കും ഉപഭോക്താവിനുമിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണ് തങ്ങളെന്നും ഉപഭോക്താവിന് ഭക്ഷണം എത്തിക്കുക മാത്രമാണ് തങ്ങളുടെ ജോലിയെന്നുമാണ് സൊമാറ്റോ അറിയിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുള്ള കമ്ബനി വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് കമ്ബനി അപ്പീലിനൊരുങ്ങുന്നത്.