നൂറ് വയസ്സു തികഞ്ഞ വിഎസ് അച്ച്യുതാനന്ദന്റെ പിറന്നാള്‍ ദിനം ഇന്നാണ്. അനിഴം നക്ഷത്രക്കാരനായ സഖാവിന്റെ പേരില്‍ ഇന്ന് കുുടുംബ ക്ഷേത്രത്തില്‍ പ്രത്േക പൂജയാണ് നടക്കുന്നത്.
പിറന്നാളിനോട് അനുബന്ധിച്ച് വിഎസിന്റെ ജന്മനാടായ മണ്ണഞ്ചേരി മാലൂര്‍ കുടുംബക്ഷേത്രത്തില്‍ ആണ് പ്രത്യേകപൂജ നടത്തുന്നത്. വിഎസിന്റെ പേരില്‍ അന്നപൂര്‍ണേശ്വരിക്കും ഉപദേവീദേവന്മാര്‍ക്കും പൂജയുണ്ട്. ക്ഷേത്രത്തില്‍ പാല്‍പ്പായസ നിവേദ്യവുമുണ്ടാകും.
വാരനാട് ജയതുളസീധരന്‍ തന്ത്രിയുടെയും മേല്‍ശാന്തി രാജന്റെയും നേതൃത്വത്തിലാണു പൂജ. വിഎസിന്റെ പേരില്‍ എല്ലാ ജന്മനക്ഷത്രത്തിലും മാലൂര്‍ കാവില്‍ ദേവീക്ഷേത്രത്തില്‍ വഴിപാട് നടത്താറുണ്ട്.
ഭാര്യ വസുമതിയും മകന് അരുണ്‍കുമാറും എത്താറുണ്ടെന്നും സാമ്പത്തിക സഹായം നല്‍കാറുണ്ടെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി. വിഎസിന്റെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും മറ്റും ഉള്‍ക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഎം പുറത്തിറക്കും.