ബാങ്ക് ലോണ്‍ അനുവദിച്ചില്ലെന്ന പേരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. യുപിയില്‍ 25കാരനായ ദിവ്യരാജ് പാണ്ഡെ എന്ന യുവാവാണ് പെട്രോള്‍ ഒഴിച്ച് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവാവിനെ ഗുരുതരാവസ്ഥില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പാണ്ഡയുടെ സുഹൃത്ത് പ്രദീപും പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പക്ഷെ സംഭവത്തെ കുറിച്ച് ബാങ്ക് പറയുന്നത് മറ്റൊന്നാണ്.
പാണ്ഡ ബാങ്കില്‍ വായ്പയ്ക്കായി അപേക്ഷ നല്‍കിയിരുന്നില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മോട്ടോര്‍ ബൈക്കിലെത്തിയ യുവാവ് ബാങ്കിന് പുറത്തുവച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വാട്ടര്‍ പ്ലാന്റ് തുടങ്ങാന്‍ വായ്പക്ക് അപേക്ഷിച്ചെങ്കിലും അധികൃതര്‍ വായ്പ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് യുവാവ് ശക്തമായ നടപടി സ്വീകരിച്ചതെന്ന് പാണ്ഡയുടെ കുടുംബം ആരോപിച്ചു.
അതേസമയം, പാണ്ഡയുടെ കുടുംബത്തിന്റെ ആരോപണം എസ്ബിഐ ബാങ്ക് മാനേജര്‍ ഗ്യാന്‍ പ്രകാശ് നിഷേധിച്ചു. അജ്ഞാതന്‍ ബാങ്കിന് പുറത്ത് വച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നെന്നും യുവാവ് ലോണിനായി ബാങ്കിനെ സമീപിച്ചിട്ടില്ലെന്നും ബാങ്ക് ആരോപിച്ചു.