ഗാസയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ഇപ്പോഴുള്ള സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്ന് വിദേശകാര്യ മന്ത്രാലയം. പക്ഷെ നിലവിലെ സാഹചര്യത്തില്‍ നിന്നും മാറ്റം സംഭവിക്കുമെന്ന പ്രതീക്ഷയിലാണെന്നും അനുകൂലമായാല്‍ ഉടനെ അവരെ തിരിച്ചെത്തിക്കല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹമാസിന്റെ ആക്രമണത്തില്‍ അഷ്കലോണില്‍ ഉള്ള ഒരു ഇന്ത്യക്കാരന് പരിക്കേറ്റിരുന്നു. ഗാസയിലെ സ്ഥിതിഗതികള്‍ മോശമായത് കാരണം ഒഴിപ്പിക്കല്‍ ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ അവസരം കിട്ടിയാല്‍ അവരെ ഉടന്‍ പുറത്തെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
കുടുങ്ങി കിടക്കുന്നവരില്‍ ഒരാള്‍ വെസ്റ്റ് ബാങ്കിലാണ്. ഗാസയില്‍ ഇന്ത്യക്കാര്‍ അരും മരിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല. ഇസ്രയേലിനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്കയുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം ആദാരം അര്‍പ്പിച്ചു. എല്ലാത്തരത്തിലുമുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നു. ഭീകരതയ്ക്കെതിരെ രാജ്യാന്തര സമൂഹം ഒരുമിച്ചു രംഗത്തെത്തണമെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.