കോഴിക്കോട് മടവൂര്‍ ചക്കാലയ്ക്കല്‍ ഹയര്‍സെക്കന്റി സ്കൂള്‍ വിദ്യാര്‍ത്ഥിയായ ആയിഷ ഫാദിന സ്വന്തം കൈയ്യക്ഷരം കൊണ്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. സ്വന്തം കൈപ്പടയില്‍ അച്ചടിയാണോ എന്ന് തെറ്റിദ്ധരിച്ചു പോകുന്ന വിധത്തിലാണ് ഈ പതിനഞ്ച് വയസ്സുകാരി ഖുര്‍ആന്റെ കയ്യെഴുത്ത് പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
അച്ചടിയെ പോലും തോല്പിക്കുന്ന രീതിയിലുള്ള കയ്യക്ഷരത്തിലാണ് ഇത് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കാലിഗ്രഫിയിലെ ഇഷ്ടം കണ്ട് കൊറോണക്കാലത്തിന്റെ അവസാനത്തിലാണ് ഖുര്‍ആന്‍ പകര്ത്തിയെഴുതാമോയെന്ന് ആയിഷ ഫാദിനോട് ഉമ്മ ചോദിച്ചത്. ആദ്യം സാധാരണ എ ഫോര്‍ പേപ്പറില്‍. അക്ഷരങ്ങളുടെ ഭംഗി കണ്ട് പിന്നീട് ഉമ്മ തന്നെ ഗുണമേന്മ കൂടിയ പേപ്പര്‍ വാങ്ങി നല്‍കുകയായിരുന്നു. ഓരോ വരിയും സമയമെടുത്ത് തെറ്റാതെ എഴുതി. ഒന്നരവര്‍ഷം കൊണ്ടാണ് 620 പേജും ആയിഷ ഫാദിന് പൂര്‍ത്തിയാക്കിയത്.
പിതാവ് വിദേശത്ത് നിന്ന് അവധിക്കെത്തിയ എട്ട് മാസം എഴുത്ത് നടന്നില്ല.പിന്നീട് എഴുത്ത് പൂര്‍ത്തിയാക്കിയ ശേഷമാണ് സ്കൂളിലെ ടീച്ചര്മാരോടടക്കം വിവരം പറഞ്ഞത്. പ്രിന്റിംഗ് സംവിധാനങ്ങള്‍ വന്ന ശേഷം ഖുര്‍ആന്റെ കയ്യെഴുത്ത് പതിപ്പ് തയ്യാറാക്കല്‍ ഇപ്പോള്‍ അപൂര്‍വ്വമാണ്. തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കിയതിന് നടപ്പായതിന്റെ സന്തോഷത്തിലാണ് ആയിഷ ഫാദിന്