എറണാകുളം പെരുമ്പാവൂരില്‍ വീണ്ടും ഒരു കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. അന്യസംസ്ഥാന തൊഴിലാളിയുടെ കുട്ടിയെയാണ് പീഡിപ്പിച്ചത്. പീഡിപ്പിച്ച പ്രതികളും അന്യസംസ്ഥാന തൊഴിലാളികള്‍ തന്നെയാണ്.
സംഭവത്തില്‍ 18ഉം 21ഉം വയസുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ കുറ്റം സമ്മതിച്ചതായാണ് പുറത്ത് വരുന്ന വിവരം. കുഞ്ഞുങ്ങള്‍ക്കെതിരെ ആലുവ-പെരുമ്പാവൂര്‍ പ്രദേശത്ത് സമീപകാലത്തുണ്ടാകുന്ന നാലാമത്തെ ലൈംഗികാതിക്രമമാണ് ഇത്.
പ്രതികള്‍ കുറുപ്പംപടി പോലീസിന്റെ കസ്റ്റഡിയിലാണ്.അവിടെ ഉണ്ടായിരുന്ന അതിഥി തൊഴിലാളി തന്നെയാണ് കുഞ്ഞിനെ ഉപദ്രവിച്ചെന്നാണ് വിവരം ലഭിച്ചിരിക്കുന്നത് ചോദ്യം ചെയ്യലിന് ശേഷം മാത്രമേ പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ.
പെരുമ്പാവൂരിലെ വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ആളാണ് പ്രതി. അച്ഛനും അമ്മക്കും ഒപ്പം ജോലി സ്ഥലത്തെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവം പെരുമ്പാവൂരില്‍ നടന്നിരുന്നു. കുഞ്ഞിന് ഗുരുതരമായ പരുക്കുകളൊന്നുമില്ലെന്നാണ് പുറത്ത് വരുന്ന വിവരം.