രുചിയുടെ കാര്യത്തില്‍ പ്രായഭേതമന്യേ എല്ലാവര്ക്കും പ്രിയപ്പെട്ടതാണ് ചോക്ലേറ്റ്. പക്ഷെ വെറും രുചി മാത്രമാണോ ചോക്ലേറ്റിന് ഉള്ളത്? മറ്റ് പല ഗുണങ്ങളും ചോക്ലേറ്റിന് ഉണ്ടെന്ന് അറിയോ?
പഞ്ചസാരയോ മറ്റു പദാര്‍ത്ഥങ്ങളോ ചേര്‍ക്കാത്ത ഒന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ചിലര്‍ക്ക് ഇത്തരം ചോക്ലേറ്റിനോട് വലിയ പ്രിയം കാണില്ല. കാരണം അതിന് പ്രത്യേകിച്ച് രുചി തോന്നില്ല. പക്ഷെ ഡാര്‍ക്ക് ചോക്ലേറ്റ് ഹൃദയഭിത്തികള്‍ക്ക് ഏറെ നല്ലതാണ്.
മിതമായ രീതിയില്‍ ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മര്‍ദവും കൊളസ്ട്രോളും കുറയ്ക്കാനും സഹായിക്കും. കൂടാതെ ആന്റി ബയോട്ടിക്കളുടെയും ഹെല്‍പ്പര്‍ സെല്ലുകളുടെയും പ്രവര്‍ത്തനത്തെ ഉത്തേജിപ്പിച്ച് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ചോക്ലേറ്റിനു കഴിയും. കൊക്കോയില്‍ അടങ്ങിയിട്ടുള്ള തീയോബ്രൊമൈന്‍ എന്ന പദാര്‍ത്ഥം തൊണ്ടവേദനയ്ക്കും ചുമയ്ക്കും ഫലപ്രദമാണ്.
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ചോക്ലേറ്റ് നല്ലതാണ്. ചിന്താശേഷിയും ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കാനും ഇവ മികച്ച മാര്‍ഗമാണ്. അമിതഭാരം കുറയ്ക്കാനും ഇത് നല്ലതാണ്. ആവശ്യമായ അളവില്‍ കലോറി അടങ്ങിയിരിക്കുന്നതാണ് പൊണ്ണത്തടി കുറയ്ക്കാന്‍ ചോക്ലേറ്റ് ഉപയോഗിക്കാന്‍ കാരണം.