18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.41 INR
1 EUR =89.24 INR
breaking news : എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കണമെന്ന് ഉത്തരവ്; ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ അയ്യാരത്തോളം പൗണ്ടാണ് തിരിച്ചടയ്‌ക്കേണ്ടത് >>> സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും >>> മലയാളിയായ മുന്‍കാമുകിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി; ജോലി ചെയ്തിരുന്ന റസ്റ്റോറന്റില്‍ വച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞത് ആഴ്ചകളോളം >>> കുളികഴിഞ്ഞ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന വാഗ്ദാനം ചെയ്തു; പിന്നാലെ കഴുത്തില്‍ കുത്തികൊന്നു; നോര്‍ത്താംപ്ടണില്‍ പങ്കാളിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസില്‍ അധ്യാപിക കുറ്റം സമ്മതിച്ചു >>> കാന്‍സര്‍ ചികിത്സയില്‍ പുരോഗതി നേടിയ ശേഷം ചാള്‍സ് രാജാവ് പൊതു ചുമതലകള്‍ പുനരാരംഭിക്കുമെന്ന് കൊട്ടാരം; വരാന്‍ പോകുന്ന വലിയ ഇവന്റുകളില്‍ രാജാവ് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍ >>>
Home >> HEALTH
കൊറോണ വൈറസിന്റെ പുതിയ വകഭേതം വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു, 'ജെഎന്‍ 1' എന്നാണ് പുതിയ വകഭേദത്തിന്റെ പേര്

സ്വന്തം ലേഖകൻ

Story Dated: 2023-11-10

ലോകത്താകെ വിനാശം ഉണ്ടാക്കിയ കൊറോണ വൈറസ് വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ് വിവിധ രാജ്യങ്ങളില്‍. 'ജെഎന്‍ 1' എന്ന് പേര് നല്‍കിയിരിക്കുന്ന പുതിയ വകഭേദം വ്യാപനശേഷി കൂടുതലായുള്ളത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

പുതിയ വകഭേദത്തിന് വാക്സിന്‍ പ്രതിരോധത്തെ മറികടക്കാനുള്ള ശേഷിയുണ്ടെന്നുമാണ് സൂചന. യുഎസ് ഉള്‍പ്പെടെ പന്ത്രണ്ട് രാജ്യങ്ങളില്‍ ഇതിനോടകം ഇത് കണ്ടെത്തിയെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടി വ്യക്തമാക്കുന്നു.

'ബിഎ 2.86' എന്ന വകഭേദത്തില്‍നിന്നാണ് 'ജെഎന്‍ 1' എന്ന വകഭേദം ഉണ്ടാകുന്നത്. യൂറോപ്പും അമേരിക്കയുമടക്കമുള്ള സ്ഥലങ്ങളില്‍ ഒട്ടേറെ പേരുടെ മരണത്തിന് ഇടയാക്കിയ 'ഒമിക്രോണ്‍' വകഭേദത്തില്‍നിന്നാണ് 'ബിഎ 2.86' എന്ന വകഭേദമുണ്ടായത്. ഇതും 'ജെഎന്‍ 1' ഉം തമ്മില്‍ വെറും ഒരു പ്രോട്ടീനിന്റെ വ്യത്യാസം മാത്രമേയുള്ളൂ. ഇതിലുള്ള സ്പൈക്ക് പ്രോട്ടീനിന് ശരീരത്തിന്റെ രോഗപ്രതിരോധശേഷി അതിവേഗം കുറയ്ക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

More Latest News

പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം

ടീം ഡെഗനാമും ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷനും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് മാസം നാലാം തീയതി ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് ഈസ്റ്റ് ലണ്ടനിലെ കാമ്പിയന്‍ സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...'എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്‍പി പീറ്റര്‍ ചേരാനലൂരിന്റെ നേതൃത്വത്തില്‍ ആയിരിക്കും സ്നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേറുന്നത്. സ്നേഹ സങ്കീര്‍ത്തനം എന്ന മുന്‍ സംഗീത പരിപാടി യുടെ സീസണ്‍ 2 അയായിട്ടാണ് സ്നേഹാസംഗീത രാവ് അരങ്ങേറുക. അത്യന്താധുനിക സൗകര്യങ്ങള്‍ നിറഞ്ഞ കാമ്പിയന്‍ സ്‌കൂളിന്റെ ഹാളില്‍ 500 അധികം ആളുകള്‍ക്ക് ഇരിപ്പിടം ഒരുക്കും. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റന്‍ ഡിജിറ്റല്‍ വാളും പരിപാടിയെ വര്‍ണ്ണാഭമാക്കും. ഫ്ളവേഴ്സ്, ഏഷ്യാനെറ്റ് ചാനലുകളിലെ സംഗീത പരിപാടിയില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന കൊച്ചു മിടുക്കി മേഘ്ന കുട്ടിയുടെ സാന്നിധ്യം ലണ്ടന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. യുവജനങ്ങളുടെ സംഗീത തുടിപ്പ് ക്രിസ്റ്റ കല, കേരള കര കടന്ന് യൂറോപ്പിലും അമേരിക്കയിലും ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച യുവഗായകന്‍ ലിബിന്‍ സകറിയ, കീബോര്‍ഡില്‍ ഇന്ദ്ര ജാലം തീര്‍ക്കുന്ന ഏഷ്യാനെറ്റ് ബൈജു കൈതരാന്‍, പ്രശസ്ത ഗായകരുടെ ശബ്ദത്തില്‍ പാടി നമ്മെ അമ്പരിപ്പിക്കുന്ന ചാര്‍ളി ബഹറിന്‍, വ്യത്യസ്തമായ ഈ സംഗീത വിരുന്ന് മലയാളി സുഹൃത്തുക്കള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. ഹാളിനോട് ചേര്‍ന്ന് സൗജന്യ കാര്‍പാര്‍ക്കിങ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകപ്രകാശ് അഞ്ചല്‍ : 07786282497സോണി : 07886973751  

അബര്‍ഡീനില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും; നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ പ്രൊഫ. ഡോ. ജോണ്‍ മാത്യു മുഖ്യകാര്‍മ്മികത്വം വഹിക്കും

അബര്‍ദീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും ഭക്തിനിര്‍ഭരമായി ആഘോഷിക്കും. നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ ഡോ. ജോണ്‍ മാത്യുവും ഇടവക വികാരി ഫാ. വര്‍ഗീസ് പിഎയും കാര്‍മികത്വം വഹിക്കും. ഇന്ന് 6.30ന് സന്ധ്യാനമസ്‌കാരവും വചന പ്രഘോഷണവും നാളെ രാവിലെ എട്ടു മണിയ്ക്ക് പ്രഭാത നമസ്‌കാരവും ഒന്‍പതു മണി മുതല്‍ വിശുദ്ധ കുര്‍ബ്ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നേര്‍ച്ച വിളമ്പും ആണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളിലും നാലാം ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബ്ബാനയും സണ്‍ഡേ സ്‌കൂളും രണ്ടാം ശനിയാഴ്ചകളിലും നാലാം ശനിയാഴ്ചകളിലും സന്ധ്യാ നമസ്‌കാരവും യൂത്ത് മീറ്റിംഗും നടത്തിവരുന്നു. അബര്‍ഡീനിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. ദേവാലയത്തിന്റെ വിലാസം:The Stables, Brimmand Church, Bucksburn,Aberdeen,AB21 9SS കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:വികാരി വര്‍ഗീസ് പിഎ: 07771147764സെക്രട്ടറി സജി തോമസ്: 07588611805ട്രെസ്റ്റീ എം.ആര്‍ സുധീപ് ജോണ്‍: 07898804324

കോഴിക്കോട് ഫറോക്കില്‍ പുലര്‍ച്ചെ അപകടം, നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഒരാള്‍ മരിച്ചു, പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് ഫറോക്കില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയ ബസ് മറിയുകയായിരുന്നു. പുലര്‍ച്ചെ 2.30-ഓടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് ആണ് മറിഞ്ഞത്. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫറോക്ക് കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോഴിക്കോട് രണ്ടു സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരം ലഭിച്ച ഉടനെ സംഭവ സ്ഥലത്തെത്തി പൊലീസും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി. ബസില്‍ 27 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അതേസമയം, കൊല്ലം -തേനി ദേശീയ പാതയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി കൊക്കയിലേക്ക് പതിക്കാതെ ക്രാഷ് ബാരിയറില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വളഞ്ഞാങ്ങാനത്തിന് സമീപം ദേശീയ പാതയില്‍ റോഡിന്റെ വശത്ത് നിന്നും കൊക്കയില്‍പതിക്കാതെ ക്രാഷ് ബാരിയറില്‍ തട്ടി നില്‍ക്കുകയായിരുന്നു.

വാട്‌സ്ആപ്പില്‍ ഇനി വോയ്‌സ് കോള്‍ വളരെ എളുപ്പം, ഇന്‍-ആപ്പ് ഡയലറിലൂടെ കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാം

വാട്‌സആപ്പ് കോളിങ്ങ് ഫീച്ചര്‍ വളരെ എളുപ്പമാക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഇന്‍- ആപ്പ് ഡയലര്‍ ഉപയോഗിച്ചുകൊണ്ട് വോയ്സ് കോള്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.  എന്നാല്‍ ഇന്‍- ആപ്പ് ഡയലറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വാട്‌സ്ആപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാന്‍ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ മെസേജിങ് പ്ലാറ്റ്ഫോമില്‍ നിന്ന് വൈവിധ്യം നിറഞ്ഞ കോളിങ് സര്‍വീസിലേക്ക് വാട്സ്ആപ്പിന്റെ രൂപം മാറും. കോണ്‍ടാക്ട്സിന് വെളിയിലുള്ള നമ്പറിലേക്കും കോള്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന വിധമാണ് സംവിധാനം വരാന്‍ പോകുന്നത്. ഇതിനായി ഒരു ഡയലര്‍ ലേഔട്ട് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഗ്രീന്‍ ബട്ടണില്‍ ടാപ്പ് ചെയ്ത് കോള്‍ ചെയ്യാവുന്ന സംവിധാനമാണ് വരിക. നമ്പറുകളും അക്ഷരങ്ങളും പ്രത്യേക രീതിയില്‍ ക്രമീകരിച്ചാകും ഡയലര്‍ ലേഔട്ട് തയ്യാറാക്കുക.  

സോഷ്യല്‍മീഡിയില്‍ വിശ്വാസയോഗ്യമല്ലാതെ വരുന്ന എല്ലാ ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പൊലീസ്

സോഷ്യല്‍ മീഡിയയിലൂടെയും തട്ടിപ്പ് സുലഭമായി നടക്കുന്ന കാലമാണിത്. എന്നാല്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്. വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നത്. മെസേജുകളിലൂടെയോ ലിങ്കുകളിലൂടെയോ ലഭിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാര്‍ ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പ്രത്യേകം പറയുന്നു.  പൊലീസിന്റെ അറിയിപ്പ് ഇങ്ങനെ:ഇ-മെയില്‍ മുഖാന്തിരവും സോഷ്യല്‍ മീഡിയ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭിക്കാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.

Other News in this category

  • 2020-ല്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ചു, സംസ്‌ക്കാരം നടത്തുന്നത് ആയിരം ദിവസങ്ങള്‍ക്ക് ശേഷം!!!
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹോര്‍ലിക്‌സ് ഇനി 'ഹെല്‍ത്ത് ഡ്രിങ്ക്' വിഭാഗത്തില്‍ അല്ല, 'ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്' എന്ന വിഭാഗത്തിലേക്ക് ചേര്‍ത്തു
  • ക്യാന്‍സറിനെതിരെ വാക്‌സിന്‍ കണ്ടുപിടക്കാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലെ ഗവേഷകര്‍, ലക്ഷ്യമിടുന്നത് ഭാവിയിലുണ്ടാകുന്ന വിവിധ തരം ക്യാന്‍സറുകള്‍ നശിപ്പിക്കാന്‍ ശക്തിയുള്ള വാക്സിന്‍
  • ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്‌നാട് അതിര്‍ത്തി ജില്ലകളില്‍  ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി
  • ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസ് ഇനി ഏത് പ്രായക്കാര്‍ക്കും, പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഐആര്‍ഡിഎഐ എടുത്തു കളഞ്ഞു
  • വീണ്ടും കൊവിഡ് ഭീതി, ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ കൊവിഡ് പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായതായി ഐ.എം.എ
  • ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി, അസുഖം സ്ഥിരീകരിച്ച പ്രദേശത്തെ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കും, കുട്ടനാട്ടിലെ കര്‍ഷകരുമായി ചര്‍ച്ച ഉടന്‍
  • ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടാക്കും, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
  • ആരോഗ്യ രംഗത്തെ എന്ത് സംശയങ്ങള്‍ക്കും ഇനി സാറയെ വിളിക്കാം, ആരോഗ്യരംഗത്ത് എഐ ടെക്‌നോളജി പരീക്ഷിച്ച് പുതിയ ചുവടുവയ്പ്പുമായി ലോകാരോഗ്യ സംഘടന
  • പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില വര്‍ധിക്കുന്നു, വിലവര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നത് ഇന്ന് മുതല്‍
  • Most Read

    British Pathram Recommends