ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം പതിനൊന്ന് ലക്ഷത്തോളം കുട്ടികള്‍ അഞ്ചാം പനി പ്രതിരോധ വാക്സീന് ഡോസ് എടുത്തിട്ടില്ലെന്ന റിപോര്‍ട്ട് കൃത്യമല്ല. ഈ റിപ്പോര്‍ട്ട് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ വാക്സീന് സ്വീകരിക്കാന്‍ യോഗ്യരായ 2,63,84,580 കുട്ടികളില്‍ 2,63,63,270 പേര് ആദ്യ ഡോസ് വാക്സീന് സ്വീകരിച്ചു. പുറത്ത് വന്ന റിപോര്‍ട്ട് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും യഥാര്‍ഥ ചിത്രം പ്രതിഫലിപ്പിക്കുന്നതല്ലെന്നും മന്താലയം അറിയിച്ചു.
2022 ജനുവരിക്കും ഡിസംബറിനുമിടയിലുള്ള യുനിസെഫിന്റെ ദേശീയ രോഗപ്രതിരോധ കവറേജിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 21,310 കുട്ടികള്‍ക്ക് മാത്രമാണ് ആദ്യ ഡോസ് നഷ്ടമായതെന്നും മന്ത്രാലയം പറഞ്ഞു.