18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : ഭക്ഷണം വരാന്‍ വൈകിയാല്‍ ഈ ഹോട്ടലില്‍ ഫോണ്‍ നോക്കി ഇരിക്കേണ്ട, ആളുകളെ വീണ്ടും പുസ്തക വായനാ ശീലത്തിലേക്കെത്തിക്കാന്‍ കണ്ടുപിടിച്ച ഈ ബുദ്ധി ഒരു പഴയ ആറാം ക്ലാസ്സുകാരിയുടേത് >>> മാരകമായ ലൈംഗിക രോഗം ഗൊണോറിയ പകരുന്നതെങ്ങനെ? ലക്ഷണങ്ങളും പ്രതിവിധികളൂം വായിച്ചറിയാം >>> യുകെയില്‍ ഏറ്റവും വിലയേറിയതും വില കുറഞ്ഞതുമായ വീടുകള്‍ ലഭിക്കുന്ന നഗരങ്ങള്‍ ഏതൊക്കെ? എറ്റവും പുതിയ പട്ടിക  ഇതാ.... വിലകൂടിയ വീടുകളുടെ കാര്യത്തില്‍ ഒന്നാമത് ലണ്ടന്‍ തന്നെ! >>> സ്‌കൂളുകളില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ചിന്തയില്‍ ഇംഗ്ലണ്ടിലെ കുട്ടികള്‍; സുരക്ഷിതത്വം തോന്നുന്നത് അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രം, വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകരും >>> പ്രവാസി മലയാളികളെ ഞെട്ടിച്ച് അപകടമരണങ്ങൾ..! യു.എസിൽ കുട്ടികളടക്കം മലയാളി കുടുംബവും ഒമാനിൽ 2 മലയാളി നഴ്‌സുമാരും കൊല്ലപ്പെട്ടു; യു.എസ് മലയാളി കുടുംബത്തിന്റെ ഇലക്ട്രിക് കാർ മരത്തിലിടിച്ച് തീപിടിച്ചു! നഴ്‌സുമാരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി >>>
Home >> HEALTH
കൊച്ചിയില്‍ ഡെങ്കിപ്പനി പടരുന്നു, കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 222 പേര്‍ ഡെങ്കിപ്പനിക്ക് ചികിത്സ തേടി, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ

Story Dated: 2023-12-06

കൊച്ചിയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നതായി ആരോഗ്യവകുപ്പ്. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ നേടിയവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയില്‍ കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 222 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയിരുന്നു. മാത്രമല്ല പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ രോഗങ്ങളും ജില്ലയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനാല്‍ തന്നെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കണ്ട് ചികിത്സ ഉറപ്പാക്കണം എന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എറണാകുളത്ത് കഴിഞ്ഞ ജനുവരി മുതല്‍ 3478 ഡെങ്കിപ്പനി കേസുകളും നാലു ഡെങ്കിപ്പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉറവിടനശീകരണത്തില്‍ വീഴ്ച വരുത്തുന്നത് കൊണ്ടാണ് ഡെങ്കിപ്പനി കേസുകള്‍ കൂടാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

More Latest News

ഭക്ഷണം വരാന്‍ വൈകിയാല്‍ ഈ ഹോട്ടലില്‍ ഫോണ്‍ നോക്കി ഇരിക്കേണ്ട, ആളുകളെ വീണ്ടും പുസ്തക വായനാ ശീലത്തിലേക്കെത്തിക്കാന്‍ കണ്ടുപിടിച്ച ഈ ബുദ്ധി ഒരു പഴയ ആറാം ക്ലാസ്സുകാരിയുടേത്

ജീവിതത്തില്‍ തിരക്ക് കൂടി വന്നപ്പോള്‍ ആളുകള്‍ മറന്നു പോയ ഒന്നാണ് പുസ്തക വായന. എവിടെയും ഒരു അഞ്ച് മിനുറ്റ് ലഭിച്ചാല്‍ ഫോണില്‍ നോക്കി സമയം കളയുന്ന ജനത ഇന്ന് പുസ്തകങ്ങള്‍ വായിക്കാന്‍ മറന്നു പോകുന്നു. എന്നാല്‍ ഈ ഹോട്ടലിലെത്തിയാല്‍ നിങ്ങള്‍ ഒരു പുസ്തകത്തിലെ ഒരു വരിയെങ്കിലും വായിക്കാതെ പോകില്ല. 'അജ്ജിച്യ പുസ്തകാഞ്ച' ഹോട്ടല്‍ ആണ് വേറിട്ട ഒരു അനുഭവത്തിലൂടെ ആളുകളെ പഴയ ശീലത്തിലേക്ക് എത്തിക്കുന്നത്. ചെറുപ്പം മുതല്‍ വായന ഏറെ ഇഷ്ടപ്പെട്ടിരുന്ന ഭീമാബായി ആണ് ഈ ഹോട്ടലിന്റെ ഉടമ. ജീവിതത്തില്‍ നേരിടേണ്ട വന്ന കഷ്ടപ്പാടുകളില്‍ നിന്നും ഇന്ന് ഒരു സംരംഭകയിലേക്ക് എത്തിയപ്പോള്‍ പഴയ മൂല്യങ്ങളെയും കൂട്ട് പിടിക്കുകയാണ് ഇവര്‍. വെറും ആറാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യത ഉള്ളപ്പോഴാണ് ഇവരുടെ വിവാഹം. ഒരു ചെറിയ ഗ്രാമത്തിലേക്ക് പിന്നീട് ജീവിതം പറിച്ചു നടപ്പെട്ടപ്പോള്‍ കഷ്ടപ്പാടുകളും ഭര്‍ത്താവിന്റെ ദുശീലങ്ങളും അവരെ തളര്‍ത്തിയില്ല. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എല്ലാത്തിനോടും പടവെട്ടി ജീവിച്ചു. ഒടുവിലാണ് അവര്‍ ചെറിയ രീതിയില്‍ കട തുടങ്ങുന്നത്. അതിനു മുന്‍പ് മകന്‍ തുടങ്ങിയ പബ്ലിഷിങ് കമ്പനി പൂട്ടേണ്ടി വന്നിരുന്നു. അന്ന് അവിടെ ബാക്കിയായത് കുറച്ച് മറാത്തി പുസ്തങ്ങളായിരുന്നു. പുതിയ ചായക്കടയിലേക്ക് അവര്‍ ആ പുസ്തകങ്ങളും കൂട്ടി.  പുതിയ ചായക്കടയിലൂടെ പുതിയൊരു കാഴ്ചപ്പാടാണ് ഇവര്‍ ഉണ്ടാക്കിയത്. ഭക്ഷണം വരാന്‍ കാത്തിരിക്കുന്ന സമയത്ത് എല്ലാവരും ഫോണില്‍ തന്നെ മുഖം താഴ്ത്തിയിരിക്കുന്ന കാഴ്ച ബീമാഭായിക്ക് മാറ്റണമെന്ന് തോന്നി. വായനയില്‍ താല്‍പ്പര്യമുണ്ടെങ്കിലും അതിന് ഒരിക്കലും അവസരം ലഭിക്കാത്ത സ്ത്രീ എന്ന നിലയില്‍, ആളുകളില്‍ വായനാ ശീലം പുനരാരംഭിക്കാന്‍ അവര്‍ തീരുമാനിച്ചു. ഭക്ഷണശാലയിലെ ഒരു സ്റ്റാന്‍ഡില്‍ വെറും 25 പുസ്തകങ്ങളുമായി അവര്‍ തുടങ്ങി. പിന്നീടത് വളര്‍ന്നുകൊണ്ടിരുന്നു. ഇന്ന് ഭക്ഷണം മേശയില്‍ എത്തുമ്പോഴേക്കും പലരും പുസ്തകത്തിന്റെ രണ്ടാം അധ്യായത്തില്‍ എത്തിയിരിക്കും. ഭീമാബായിയുടെ ഉദ്യമത്തെ ആളുകള്‍ അഭിനന്ദിക്കാന്‍ തുടങ്ങി. കേവലം 25 പുസ്തകങ്ങളുമായി തുടങ്ങിയ പുസ്തക ശേഖരം ഇന്ന് 5000 പുസ്തകങ്ങളായി വളര്‍ന്നിരിക്കുന്നു.  

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ് മെയ് 10 മുതല്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും

ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലീഡര്‍ഷിപ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് മാസം പത്താം തീയതി ആറ് മണിക്ക്  ആരംഭിച്ച് പന്ത്രണ്ടാം തീയതി 2 മണിക്ക്  സമാപിക്കുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ലീഡര്‍ഷിപ്പ് ഡവലപ്മെന്റ് പ്രോഗ്രാം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും. നേതൃത്വ പരിശീലന രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കുകയും, കാലങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡോ ജാക്കി ജെഫ്‌റി, രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലികാട്ട്, റെവ. ഫാ ജോസ് അഞ്ചാനിക്കല്‍, റെവ, ഡോ ടോം ഓലിക്കരോട്ട്, റെവ. ഡോ സിസ്റ്റര്‍ ജീന്‍ മാത്യു എസ്എച്ച്, ഡോ ജോസി മാത്യു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിക്കും. റാംസ് ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വച്ച് നടത്തുന്ന ഈ പരിശീലന പരിപാടിയിലേക്ക് രൂപതയിലെ ഇടവക /മിഷന്‍ /പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നേതൃ നിരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ  വനിതകളെയും സ്വാഗതം ചെയ്യുന്നതായി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ ജോസ് അഞ്ചാനിക്കല്‍ , വിമന്‍സ് ഫോറം ഡയറക്ടര്‍ റെവ. ഡോ സി. ജീന്‍ മാത്യു എസ്  എച്ച് . വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍  സെക്രെട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു , ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കാണുന്ന ലിങ്കില്‍  പേരുകള്‍ എത്രയും പെട്ടന്ന് രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ഉദയം, മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകുന്ന ചടങ്ങ് മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച്

ബ്രിസ്റ്റോള്‍: ബ്രിസ്റ്റോളിലും സമീപപ്രദേശങ്ങളിലുമായി കഴിയുന്ന പഴയകാല മലയാളി കുടിയേറ്റ സമൂഹത്തിന് പുറമെ പുതിയ കുടിയേറ്റക്കാരും അണിനിരക്കുന്ന പുതിയ സംഘടനയായ ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച് നടക്കും. മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകും. 'ഉദയം' എന്ന് പേരുനല്‍കിയിട്ടുള്ള ഉദ്ഘാടന ചടങ്ങ് ആധുനിക കാലത്തെ വൈവിധ്യാത്മകമായ ഒരു മലയാളി സംഘടനയുടെ ഉദയം അടയാളപ്പെടുത്തുന്നു. കുടുംബ, സാംസ്‌കാരിക, വിദ്യാഭ്യാസ, കുടിയേറ്റ രംഗങ്ങളില്‍ മലയാളി സമൂഹത്തിന് ആവശ്യമായ പിന്തുണ കൂടി ഉറപ്പാക്കുകയാണ് ബിഎംഎയുടെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഉദ്ഘാടന ദിവസം തന്നെ ഇമിഗ്രേഷന്‍ മുതല്‍ മോര്‍ട്ട്‌ഗേജ് വരെ വിഷയങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേക സെഷനുകളും ഉദയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ആകര്‍ഷകമായ കലാപരിപാടികള്‍ കൂടി വേദിയില്‍ ആവേശമൊരുക്കും. പുതിയ കുടിയേറ്റക്കാരെ സംബന്ധിച്ച് യുകെ നല്‍കുന്ന ഇമിഗ്രേഷന്‍ അവകാശങ്ങള്‍, അവസരങ്ങള്‍ എന്നിവ കൂടാതെ വീട് സ്വന്തമാക്കാന്‍ മോര്‍ട്ട്‌ഗേജ് പോലുള്ള വിഷയങ്ങള്‍ ഏത് വിധത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ വ്യക്തത അനിവാര്യമാണ്. ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച് സംശയദൂരികരണത്തിനായി നടത്തുന്ന ബോധവത്കരണ സെഷനുകളാണ് 'ഉദയത്തിന്റെ' മറ്റൊരു സവിശേഷത. ഓരോ വിഷയങ്ങളിലും അതാത് മേഖലകളില്‍ നിന്നുള്ള യുകെയിലെ വിദഗ്ധരാണ് പങ്കെടുക്കുന്നത്. ഇവരില്‍ നിന്നും നിയമസംബന്ധമായതും, പ്രത്യേകിച്ച് ഇമിഗ്രേഷന്‍ നിയമങ്ങളെ കുറിച്ചും വിശദമായി ചോദിച്ചറിയാം. കൂടാതെ മോര്‍ട്ട്‌ഗേജ് അഡൈ്വസര്‍മാര്‍, നഴ്‌സിംഗ് മേഖലയില്‍ കരിയര്‍ ഡെവലപ്‌മെന്റ് സംബന്ധിച്ച് വിവരം നല്‍കാന്‍ നഴ്‌സിംഗ് വിദഗ്ധര്‍, യുകെയിലെ ഡ്രൈവിംഗ് നിയമങ്ങളെ കുറിച്ച് വിശദമാക്കാന്‍ സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരും പങ്കെടുക്കും. മേയ് 25, ഉച്ചയ്ക്ക് രണ്ടു മണിക്ക് ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമി ഹാളില്‍ 'ഉദയം' ചടങ്ങുകള്‍ക്ക് തിരിതെളിയും. യുകെയിലെയും, ബ്രിസ്റ്റോളിലെയും പ്രമുഖ കലാകാരന്‍മാര്‍ അണിനിരക്കുന്ന വിവിധ കലാപരിപാടികള്‍ക്ക് പുറമെ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. വര്‍ണ്ണാഭമായ പരിപാടികളിലേക്ക് ബ്രിസ്റ്റോളിലെ പഴയകാലത്തെയും, പുതിയ കാലത്തെയും മലയാളി കുടിയേറ്റ സമൂഹത്തെ മുഴുവന്‍ സ്വാഗതം ചെയ്യുന്നതായി ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ നോയിച്ചന്‍ അഗസ്റ്റിന്‍, പ്രസിഡന്റ് സെന്‍ കുര്യാക്കോസ്, സെക്രട്ടറി ചാക്കോ വര്‍ഗ്ഗീസ്, ട്രഷറര്‍ റെക്‌സ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

പെരുമാറ്റച്ചട്ട ലംഘനം, മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ശാസനയും പിഴശിക്ഷയും

മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ശാസനയും പിഴശിക്ഷയും. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആണ് ശിക്ഷ. മാച്ച് ഫീയുടെ 10 ശതമാനമാണ് പിഴ ചുമത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. ശനിയാഴ്ച ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024ന്റെ 43-ാം മത്സരത്തിനിടെയാണ് സംഭവം. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം ലെവല്‍ 1 കുറ്റമാണ് കിഷനെതിരെ ചുമത്തിയിരുന്നത്. ഇഷാന്‍ കിഷന്‍ കുറ്റം സമ്മതിച്ചെന്നും, മാച്ച് റഫറിയുടെ നടപടി അംഗീകരിച്ചതായും ഐപിഎല്‍ ഗവേണിങ് കമ്മിറ്റി അറിയിച്ചു. മത്സരത്തില്‍ 258 റണ്‍സ് പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ്, 10 റണ്‍സിനോട് ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടു. ഇഷാന്‍ കിഷന്‍ 14 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി.

എക്കോ ഫ്രെണ്ട്ലി സ്‌ട്രോകള്‍ അപകടകരം, പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം

ഇന്ന് എല്ലാ കടകളിലും ലഭിക്കുന്ന എക്കോ ഫ്രെണ്ട്‌ലി സ്‌ട്രോകള്‍ ശരീരത്തിന് അപകടകരമാണെന്ന് പഠനം പറയുന്നു. ഫുഡ് അഡിറ്റീവ്‌സ് ആന്റ് കണ്ടാമിനന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആണ് ഈ കാര്യങ്ങള്‍ പറയുന്നത്. പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം പറയുന്നു. ഇവ വിഘടിക്കാത്ത രാസപദാര്‍ങ്ങള്‍  അടങ്ങിയതാണെന്ന് പഠനം വ്യക്തമാക്കുന്നു. പഠനം നടത്തിയിരിക്കുന്നത് 39 ബ്രാന്റുകളിലാണ്. ഇതില്‍ 27 എണ്ണത്തിലും വിഷലിപ്തമായ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. പേപ്പര്‍ സ്‌ട്രോകളില്‍ പിഎഫ്എഎസ് കണ്ടെത്തിയിട്ടുണ്ട്.പിഎഫ്എഎസ് ഫോര്‍ എവര്‍ കെമിക്കലില്‍ ഉള്‍പ്പെടുന്നവയാണ്. പേപ്പറും വെള്ളവും തമ്മില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ ഈ രാസപദാര്‍ത്ഥങ്ങള്‍ സ്‌ട്രോകളില്‍ ഉപയോഗിക്കുന്നുണ്ട്.പഠനം നടത്തിയത് പേപ്പര്‍, ബാംബൂ, പ്ലാസ്റ്റിക്, സ്റ്റെയിന്‍ലസ് സ്റ്റീല്‍ എന്നിവയുടെ 39 ബ്രാന്റുകളിലാണ്.പിഎഫ്എഎസ് കണ്ടെത്താതിരുന്നത് ഇതില്‍ സ്റ്റീല്‍ സ്‌ട്രോകളില്‍ മാത്രമാണ്. എല്ലാ തരം സ്‌ട്രോകളിലും പിഎഫ്എഎസ് കണ്ടെത്തിയെങ്കിലും  പ്രാഥമികമായി ഇത് കണ്ടെത്തിയത് സസ്യങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌ട്രോകളിലാണ്.  

Other News in this category

  • എക്കോ ഫ്രെണ്ട്ലി സ്‌ട്രോകള്‍ അപകടകരം, പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം
  • 2020-ല്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ചു, സംസ്‌ക്കാരം നടത്തുന്നത് ആയിരം ദിവസങ്ങള്‍ക്ക് ശേഷം!!!
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹോര്‍ലിക്‌സ് ഇനി 'ഹെല്‍ത്ത് ഡ്രിങ്ക്' വിഭാഗത്തില്‍ അല്ല, 'ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്' എന്ന വിഭാഗത്തിലേക്ക് ചേര്‍ത്തു
  • ക്യാന്‍സറിനെതിരെ വാക്‌സിന്‍ കണ്ടുപിടക്കാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലെ ഗവേഷകര്‍, ലക്ഷ്യമിടുന്നത് ഭാവിയിലുണ്ടാകുന്ന വിവിധ തരം ക്യാന്‍സറുകള്‍ നശിപ്പിക്കാന്‍ ശക്തിയുള്ള വാക്സിന്‍
  • ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്‌നാട് അതിര്‍ത്തി ജില്ലകളില്‍  ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി
  • ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസ് ഇനി ഏത് പ്രായക്കാര്‍ക്കും, പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഐആര്‍ഡിഎഐ എടുത്തു കളഞ്ഞു
  • വീണ്ടും കൊവിഡ് ഭീതി, ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ കൊവിഡ് പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായതായി ഐ.എം.എ
  • ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി, അസുഖം സ്ഥിരീകരിച്ച പ്രദേശത്തെ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കും, കുട്ടനാട്ടിലെ കര്‍ഷകരുമായി ചര്‍ച്ച ഉടന്‍
  • ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടാക്കും, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
  • ആരോഗ്യ രംഗത്തെ എന്ത് സംശയങ്ങള്‍ക്കും ഇനി സാറയെ വിളിക്കാം, ആരോഗ്യരംഗത്ത് എഐ ടെക്‌നോളജി പരീക്ഷിച്ച് പുതിയ ചുവടുവയ്പ്പുമായി ലോകാരോഗ്യ സംഘടന
  • Most Read

    British Pathram Recommends