യുപിഐ പണമിടപാടിനെ ആശ്രയിക്കുന്നവരാണ് എല്ലാവരും. ഇപ്പോഴിതാ കഴിഞ്ഞ ഡിസംബറില്‍ മാത്രം യുപിഐ പേയ്മെന്റ് വഴി പണം കൈമാറിയത് എത്രതുകയ്ക്കാണെന്ന റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.
ഡിസംബറില്‍ മാത്രം യുപിഐ പേയ്മെന്റ് വഴി കൈമാറിയത് 18 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷത്തില്‍ നിന്നും 42 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടപാടുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ യുപിഐ സംവിധാനത്തിന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡിസംബറില്‍ 54 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ട്. ആകെ 1202 കോടി ഇടപാടുകള്‍ ആളുകള്‍ വിവിധ യുപിഐ പ്ലാറ്റ്ഫോമുകള് വഴി നടത്തിയതാണ് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്റെ കണക്കുകള്‍.
മൂന്നുവര്‍ഷം കൊണ്ട് യുപിഐ പേയ്മെന്റുകളില്‍ പ്രതിദിനം 100 കോടി രൂപയുടെ പണമിടപാടി നടക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിദിന ശരാശരി ഇടപാടുകളുടെ എണ്ണം ഇപ്പോള്‍ 40 കോടിയാണെന്ന് അധികൃതര്‍ പറയുന്നു.