18
MAR 2021
THURSDAY
1 GBP =105.81 INR
1 USD =83.28 INR
1 EUR =90.63 INR
breaking news : 'എന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും അവന്റെ സ്വപ്നങ്ങളാണ് അവന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും എന്റെ സ്വപ്‌നങ്ങളും ആണ്' പൊതുവേദിയില്‍ പ്രണയം പറഞ്ഞ ജാന്‍വി കപൂര്‍ >>> കൈയ്യിലെ പരിക്ക് വിഷയമല്ല, കാനിലേക്ക് പതിവ് സ്റ്റൈല്‍ തെറ്റാതെ എത്തി ഐശ്വര്യ റായ്, ഈ വര്‍ഷവും റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ തന്നെ താരം (ചിത്രങ്ങള്‍) >>> 55 കോടി രൂപ മുടക്കി ഇവിടം വാങ്ങുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ ഇനി മുതല്‍ ഈ പട്ടണത്തിന്റെ തന്നെ ഉടമയായിരിക്കും!!! സംഭവം ഇങ്ങനെ >>> സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമായി ചുരുക്കുന്ന സര്‍ക്കാന്‍ നയം ക്രൂരമെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്; പിന്‍വലി്ക്കാന്‍ അപേക്ഷിച്ച് സര്‍ക്കാരിനും ലേബര്‍ പാര്‍ട്ടിക്കും കത്ത് >>> 500 കിലോമീറ്റര്‍ അകലെയുള്ള കാമുകിയെ കാണാന്‍ താമസം തന്നെ കാറിലേക്കാക്കി കാമുകന്‍!!! തപണയത്തിന് കണ്ണും മൂക്കും മാത്രമല്ല അതിര്‍ത്തിയും ഇല്ലെന്ന് കാമുകന്‍ >>>
Home >> BUSINESS
ഫ്‌ലിപ്കാര്‍ട്ടില്‍ ചിലവ് ചുരുക്കലിന്റെ ഭാഗമായി വീണ്ടും പിരിച്ചുവിടല്‍, ഈ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ പിരിച്ചുവിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം

സ്വന്തം ലേഖകൻ

Story Dated: 2024-01-09

വീണ്ടും പിരിച്ചുവിടലിന്റെ ഭീഷണിയിലാണ് രാജ്യത്തെ പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ടിന്റെ ജീവനക്കാര്‍. ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് ഫ്‌ലിപ്കാര്‍ട്ടില്‍ ജീവനക്കാരെ പിരിച്ചുവിടുന്നത്. 

അടുത്തിടെ കമ്ബനിയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. മൊത്തം ജീവനക്കാരില്‍ നിന്നും 5 ശതമാനം മുതല്‍ 7 ശതമാനം വരെ ജീവനക്കാരെയാണ് പിരിച്ചുവിടുക. 

പിരിച്ചുവിടല്‍ നടപടികള്‍ ഈ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാകും എന്നാണ് കമ്പനിയില്‍ നിന്നും ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. 

ജീവനക്കാരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍ നടത്തുക. നിലവില്‍, കമ്പനിയില്‍ 22000 പേരാണ് ജോലി ചെയ്യുന്നത്. ഇതിനുമുന്‍പും ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൂടാതെ, കഴിഞ്ഞ വര്‍ഷം വിവിധ പോസ്റ്റുകളിലേക്കുള്ള നിയമനങ്ങളും കമ്പനി മരവിപ്പിച്ചിട്ടുണ്ട്.

ഫ്‌ലിപ്കാര്‍ട്ടിനെ ലാഭത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി പുനസംഘടന ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചേക്കുമെന്നാണ് സൂചന. 2023 സാമ്പത്തിക വര്‍ഷത്തില്‍ 14,845 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. കൂടാതെ, 4026 കോടി രൂപയുടെ നഷ്ടവും രേഖപ്പെടുത്തിയിട്ടുണ്ട്.

More Latest News

'എന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും അവന്റെ സ്വപ്നങ്ങളാണ് അവന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും എന്റെ സ്വപ്‌നങ്ങളും ആണ്' പൊതുവേദിയില്‍ പ്രണയം പറഞ്ഞ ജാന്‍വി കപൂര്‍

അമ്മ ശ്രീദേവിയെ പോലെ തന്നെ ഇന്റസ്ട്രിയില്‍ ഒരുപാട് ആരാധകരുള്ള താരമണ് മകള്‍ ജാന്‍വി കപൂറും. അഭിനയം കൊണ്ടും ലുക്കു കൊണ്ടും അമ്മയ്‌ക്കൊപ്പം എത്താന്‍ യോഗ്യതയുള്ള മകള്‍ എന്നാണ് ബോളീവുഡ് തന്നെ സമ്മതിക്കുന്നുണ്ട്. ശ്രീദേവിയുടെ മരണ ശേഷം ജാന്‍വിക്ക് പിറകെ ആണ് ബോളീവുഡ്. ഇപ്പോഴിതാ ജാന്‍വി തന്റെ പ്രണയം തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. തന്റെ പതിനഞ്ചാം വയസ്സ് മുതല്‍ ശിഖര്‍ പഹാരി കൂടെയുണ്ടെന്നാണ് ജാന്‍വി പറഞ്ഞത്. ജാന്‍വിയുടെ പുതിയ ചിത്രമായ 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി'യുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. ജാന്‍വിയുടെ വാക്കുകള്‍ ഇങ്ങനെ: തന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും അവന്റെ സ്വപ്നങ്ങളാണെന്നും അവന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും തന്റെ സ്വപ്നങ്ങളാണെന്നും ഞങ്ങള്‍ പരസ്പരം കരുതുന്നുവെന്നും സപ്പോര്‍ട്ട് സിസ്റ്റമായി നിലകൊള്ളുന്നുവെന്നുമാണ് ജാന്‍വി പറഞ്ഞത്. പരസ്പരം സ്വപ്നങ്ങള്‍ പങ്കുവെച്ച് താനാണ് ജീവിക്കുകയാണെന്നും ജാന്‍വി വ്യക്തമാക്കി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ കൊച്ചുമകന്‍ കൂടിയാണ് ശിഖര്‍ പഹാരിയ. പോളോ കളിക്കാരന്‍ കൂടിയായ ശിഖര്‍ അന്താരാഷ്ട മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

കൈയ്യിലെ പരിക്ക് വിഷയമല്ല, കാനിലേക്ക് പതിവ് സ്റ്റൈല്‍ തെറ്റാതെ എത്തി ഐശ്വര്യ റായ്, ഈ വര്‍ഷവും റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ തന്നെ താരം (ചിത്രങ്ങള്‍)

കാന്‍ ചലച്ചിത്ര മേളയ്ക്ക് എത്തുന്ന ഐശ്വര്യയുടെ ലുക്ക് എപ്പോഴും ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ഇക്കുറി ഐശ്വര്യയുടെ ലുക്ക് മാത്രമല്ല ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത് കൈയ്യിലെ പരിക്കാണ്. ഈ പരിക്ക് വെച്ച് ഐശ്വര്യ എത്തുമോ എന്നായിരുന്നു ആരാധകരുടെ സംശയം. ഇപ്പോഴിതാ ആരാധകരെ നിരാശ്ശരാക്കാതെ തന്നെ റെഡ് കാര്‍പ്പറ്റില്‍ എത്തിയിരിക്കുകയാണ് ഐശ്വര്യ. നീലയിലും സില്‍വറിലും വരുന്ന ഷിമ്മറി ഗൗണാണ് താരം അണിഞ്ഞത്. കാനിലെ ഐശ്വര്യയുടെ രണ്ടാമത്തെ ലുക്കായിരുന്നു ഇത്. ഫാല്‍ഗുനി ഷേന്‍ പീകോക്കാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. കൈയ്യിലെ പരിക്ക് കാര്യമാക്കാതെയാണ് താരം എത്തിയത്. ഇക്കുറി മുകള്‍ ആരാധ്യയും ഉണ്ടായിരുന്നു. വെട്ടിത്തിളങ്ങുന്ന ഗൗണില്‍ വളരെ ഡ്രാമറ്റിക്കലായാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. സ്ലീവ്സിനും സ്വീപ്പിങ് ട്രെയിലിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതായിരുന്നു വസ്ത്രം. മിനിമല്‍ ആക്സസറീസ് ആണ് താരം അണിഞ്ഞത്. കണ്ണുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മേക്കപ്പില്‍ ലൂസ് ഹെയറിലാണ് താരം പ്രത്യക്ഷപ്പെട്ടത്. കാനിലെ സ്ഥിര സാന്നിധ്യമാണ് ഐശ്വര്യ. ആദ്യത്തെ ലുക്കില്‍ മോണോക്രോം ഗൗണാണ് താരം അണിഞ്ഞത്. കറുപ്പ് ഗൗണില്‍ ത്രിഡി മെറ്റാലിക് എലമന്റ്സ് നല്‍കിയാണ് ഒരുക്കിയത്. ഫാല്‍ഹുനി ഷേന്‍ പീകോക്ക് തന്നെയാണ് വസ്ത്രം ഒരുക്കിയത്. താരത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ നിരവധി ആരാധകരാണ് താരത്തിന്റെ ലുക്കില്‍ അതൃപ്തി വ്യക്തമാക്കിയത്. ഇത്ര അലങ്കാരത്തിന്റെ ആവശ്യമുണ്ടോ എന്നാണ് പലരുടേയും ചോദ്യം. ഐശ്വര്യ സുന്ദരിയാണെന്നും പക്ഷേ ഈ ലുക്ക് മുള്ളന്‍പന്നിയെ പോലെയും ക്രിസ്മസ് ട്രീ പോലെയുമുണ്ട് എന്നാണ് ഒരുവിഭാഗം ആരാധകര്‍ പറയുന്നത്.  

55 കോടി രൂപ മുടക്കി ഇവിടം വാങ്ങുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ ഇനി മുതല്‍ ഈ പട്ടണത്തിന്റെ തന്നെ ഉടമയായിരിക്കും!!! സംഭവം ഇങ്ങനെ

അമേരിക്കയില്‍ കാലിഫോണിയയില്‍ ഈ പട്ടണം സ്വന്തമാക്കാന്‍ ഒരു ഓഫറാണ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വരുന്നത്. 'കാംപോ' എന്ന പട്ടണം ആണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ലാസ് വോഗസിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ ജോണ്‍ റേയുടെ ഉടമസ്ഥതയില്‍ ഉള്ള പട്ടണം ആണ് ഇത്.  66 ലക്ഷം ഡോളര്‍ (55 കോടി രൂപ) ഉണ്ടെങ്കില്‍ മെക്സിക്കോയ്ക്ക് സമീപമുള്ള ഈ പട്ടണം വാങ്ങാം. പട്ടണത്തിലെ വീടുകളും കടകളും പള്ളിയും പോസ്റ്റ് ഓഫീസും ഉള്‍പ്പെടെ 20 കെട്ടിടങ്ങള്‍ക്ക് 2000 മുതല്‍ അദ്ദേഹമാണ് ഉടമ. എന്നാല്‍ നിയമവും ചട്ടവും ഉണ്ടാക്കാനുള്ള അധികാരം അദ്ദേഹത്തിനില്ല. എങ്കിലും കെട്ടിടങ്ങള്‍ എല്ലാം ഒന്നിച്ചു വില്‍ക്കുന്നതിനെ പട്ടണം വില്‍ക്കുക എന്നാണ് പറയുന്നത്. ഈ കെട്ടിടങ്ങളിലെ വാടകക്കാരായി ആകെ 100 പേരാണ് പട്ടണത്തിലുള്ളത്. കെട്ടിട ഉടമയായി എല്ലാം നോക്കിനടത്തി മടുത്തതിനാലാണ് പട്ടണം വില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് ജോണ്‍ റേ പറയുന്നത്. ജോലിക്കാരെ കിട്ടാത്തതും മറ്റൊരു കാരണമാണ്. ടോപ്പ് ഗണ്‍ ക്രെ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് പട്ടണത്തിന്റെ വില്‍പ്പനയുടെ കാര്യങ്ങള്‍ നോക്കുന്നത്.കാംപോ പട്ടണം 19-ാം നൂറ്റാണ്ട് മുതല്‍ ഇവിടെ ആളുകള്‍ താമസിച്ചിരുന്നു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ഇവിടെ സൈനിക താവളമായി മാറി. ബാങ്ക്‌ഹെഡ് സ്പ്രിങ്സ് എന്ന ഒരു പട്ടണം കൂടി ജോണ്‍ റേയ്ക്ക് സ്വന്തമായുണ്ട്. 20 ലക്ഷം ഡോളര്‍ കിട്ടിയാല്‍ ഇതും വില്‍ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു

500 കിലോമീറ്റര്‍ അകലെയുള്ള കാമുകിയെ കാണാന്‍ താമസം തന്നെ കാറിലേക്കാക്കി കാമുകന്‍!!! തപണയത്തിന് കണ്ണും മൂക്കും മാത്രമല്ല അതിര്‍ത്തിയും ഇല്ലെന്ന് കാമുകന്‍

പ്രണയത്തിന് വേണ്ടി എന്ത് ത്യാകവും സഹിക്കാന്‍ തയ്യാറുള്ളവര്‍ ഉണ്ട്. എന്ത് റിസ്‌ക് എടുത്തും കാമുകിയെയോ കാമുകനെയോ കാണാന്‍ ദൂരങ്ങളോളം സഞ്ചരിക്കുന്നവര്‍ ഉണ്ട്. അത്തരത്തില്‍ വളരെ വ്യത്യസ്തമായ കാര്യം ചെയ്ത് കാമുകിയെ കാണാന്‍ പോകുന്ന കാമുകനെ കുറിച്ചാണ് സോഷ്യല്‍ മീഡിയ പറയുന്നത്.  ചൈനയില്‍ നിന്നുള്ള കാമുകന്‍ ആണ് കാമുകിയെ കാണാന്‍ കിലോമീറ്ററുകളോളം സഞ്ചരിക്കുന്നത്. അതും 500 കിലോമീറ്റര്‍!!!. അത്രയും ദൂരെ താമസിക്കുന്ന കാമുകിയെ കാണാന്‍ ഇദ്ദേഹം പോകുന്ന രീതിയ്ക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ലഭിക്കുന്നത്. 35 കാരനായ കാമുകന്‍ ഹുവാങിനെ സംബന്ധിച്ച് 500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ആഴ്ചയില്‍ പോകുന്നത് വലിയ ചെലവുള്ള കാര്യമാണ്. അതിന് എങ്ങനെ പണം കണ്ടെത്തും എന്ന അന്വേഷണം ഇയാളെ വളരെ വ്യത്യസ്തമായ ഐഡിയയിലേക്ക് എത്തിക്കുകയായിരുന്നു. അദ്ദേഹം ആദ്യം തന്നെ തന്റെ വീട്  ഉപേക്ഷിച്ച് താമസം കാറിലേക്ക് മാറ്റി. വാടക വീടിനായി വലിയ തുക ചെലവഴിക്കേണ്ടി വരും എന്നതിനാലാണ് ഇദ്ദേഹം ഇത്തരമൊരു തീരുമാനം എടുത്തത്.  ബെയ്ജിംഗില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ഹുവാങിന് വാടക വീടും യാത്ര ചെലവുകളും ഒരുമിച്ച് താങ്ങാന്‍ കഴിയില്ല. ബെയ്ജിംഗില്‍ നിന്ന്, വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ താമസിക്കുന്ന കാമുകിയെ കാണാന്‍ പോകണമെങ്കില്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യണം. പക്ഷേ എല്ലാ ആഴ്ചയവസാനവും ഹുവാങിന് കാമുകിയെ കാണാതിരിക്കാന്‍ പറ്റില്ല. പിന്നെ താമസിച്ചില്ല. വാടക വീട് ഉപേക്ഷിച്ച് വളര്‍ത്ത് പട്ടിയോടൊപ്പം ഹുവാങ് കാറിലേക്ക് താമസം മാറ്റി.  കഴിഞ്ഞ വേനല്‍ക്കാലത്ത് ഉണ്ടായ ഒരു പ്രാദേശിക വെള്ളപ്പൊക്കത്തില്‍ തന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടതോടെയാണ് ഹുവാങ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. 140 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രാദേശിക വെള്ളപ്പൊക്കത്തിലായിരുന്നു ഹുവാങിന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടത്. അവശേഷിക്കുന്ന സമ്പാദ്യം ഉപയോഗിച്ച് ഒരു വീട് പണിയാമെന്ന് വച്ചാല്‍ കാമുകിയെ കാണാനുള്ള യാത്ര ഒഴിവാക്കേണ്ടിവരും. ഇതോടെ ഹുവാങിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. പ്രണയത്തിന് വേണ്ടി എന്തും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നാണ് ഹുവാങിന്റെ പക്ഷമെന്ന് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു

ഹെയ്‌സ്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ഇടവക പ്രഖ്യാപനവും പെരുന്നാളും ഞായറാഴ്ച, മെത്രാപ്പൊലീത്ത എബ്രഹാം മാര്‍ സ്‌തെപ്പാനോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും

ലണ്ടന്‍: ഹെയ്‌സ്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ വാര്‍ഷിക പെരുന്നാള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.45ന് ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാര്‍ സ്‌തെപ്പാനോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊണ്ടാടുന്നു. അന്നേ ദിവസം തിരുമനസ് കൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പെന്തിക്കോസ്തി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ സ്ഥാപിക്കപ്പെട്ട കോണ്‍ഗ്രിഗേഷന്‍ യുകെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള ഒരു ദേവാലയമായി മെത്രാപ്പൊലീത്തയുടെ കല്‍പന പ്രകാരം ഉയര്‍ത്തപ്പെടുന്നു. ദൈവമാതാവിന്റെ വിത്തുകളുടെയും വിളകളുടെയും പെരുനാള്‍ ആണ് ഈ ഇടവക ആചരിക്കുന്നത്. 2022 ല്‍ അഞ്ചു കുടുംബങ്ങളുമായി തുടങ്ങിയ പ്രാര്‍ത്ഥന യോഗമാണ് ഇന്ന് അമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഇടവകയായി ഉയര്‍ത്തപ്പെടുന്നത്. ഹെയ്‌സ് - ഹാര്‍ലിങ്ടണ്‍ - റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള സെന്റ് അന്‍സലെം ഇംഗ്ലീഷ് പള്ളിയില്‍ ആണ് ആരാധനകള്‍ നടത്തുന്നത്. ഏവരെയും പെരുനാള്‍ ശുശ്രൂഷകളിലേയ്ക്കും ഇടവക പ്രഖ്യാപനത്തിലേയ്ക്കും തുടര്‍ന്നുള്ള സ്‌നേഹ വിരുന്നിലേയ്ക്ക് ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഷൈജു പി മത്തായി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകContact: Fr. Shyju P Mathai: +44 7467099140Jobin George: +44 7862635671; Nishin George: +44 7438804074  

Other News in this category

  • ഭിന്നശേഷിക്കാരന് 'ബോചെ പാര്‍ട്ണര്‍' ഫ്രാഞ്ചൈസി സൗജന്യമായി നല്‍കി, ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനവും മാര്‍ക്കറ്റിംഗ് പ്രമോഷനും ബോചെ നിര്‍വഹിച്ചു
  • മൂന്ന് വര്‍ഷം മുന്‍പ് ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ വരെ റിസെന്റ്‌ലി ഡിലീറ്റ് ഫോള്‍ഡറില്‍, ആപ്പിളില്‍ വീണ്ടും സുരക്ഷാ ആശങ്ക?
  • 300 ഗ്രാം ബിസ്‌കറ്റിന്റെ പാക്കറ്റില്‍ 52 ഗ്രാം കുറവുണ്ടെന്ന് ഉപഭോക്താവിന്റെ പരാതി, ഉപയോക്താവിന് 60,000 രൂപയും പലിശയും നല്‍കണമെന്ന് ഉപഭോക്തൃ നഷ്പരിഹാര കോടതി
  • വീട്ടിലെ ഊണ് വീട്ടിലെത്തണോ, സ്വിഗ്ഗി 'ഹോംസ്റ്റൈല്‍ മീല്‍സ്' വരുന്നു!!! മിതമായ നിരക്കില്‍ വീട്ടിലെ ഊണ് കഴിക്കാം
  • ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി ഷാനില്‍ അബ്ദുള്ള, ബോചെ തൃശൂരില്‍ നടന്ന ചടങ്ങില്‍ ചെക്ക് കൈമാറി
  • ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി റൈന്‍ ഇട്ടീര, തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്
  • ലെയ്‌സ് ചിപ്‌സിന്റെ രുചി ഇനി മാറും, സണ്‍ഫ്‌ളവര്‍ ഓയിലും പാമോലിനും ചേര്‍ത്ത് ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങളില്‍ പെപ്‌സികോ
  • കാലാവസ്ഥാ നിരീക്ഷണ സേവനത്തിന് തുടക്കമിട്ട് സൊമാറ്റോ, രാജ്യത്ത് ഒരു സ്വകാര്യ കമ്പനിയുടെ ആദ്യത്തെ തുടക്കം
  • എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിട്ട് വര്‍ഷങ്ങള്‍, അഡോള്‍ഫ് ഹിറ്റ്ലറുടെ മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സിന്റെ ഉടമസ്ഥതയിലുള്ള വില്ല വില്‍ക്കാന്‍ ഒരുങ്ങുന്നു
  • പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് യൂബര്‍, സബ്‌സിഡിയറി ബ്രാന്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടരും
  • Most Read

    British Pathram Recommends