കഴിഞ്ഞ വര്‍ഷത്തേത് പോലെ പുതിയതും ഏറെ ഉപകാരപ്രദവുമായ ഫീച്ചറുകളാണ് ഈ പുതുവര്‍ഷത്തില്‍ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. അതിന്റെ മുന്നോടിയായി അവതരിപ്പിക്കാന്‍ പോകുന്നതാണ് വാട്സ്ആപ്പിന്റെ തീം ഫീച്ചര്‍.
നിലവിലെ ഡിഫോള്‍ട്ട് തീം മാറ്റി പുതിയ തീം നല്കാന് ഉപയോക്താക്കള്‍ക്ക് തന്നെ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. ഇതിനായി പുതിയ സെക്ഷന്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആപ്പിന്റെ ബ്രാന്‍ഡിങ് നിറമായ പച്ചയില്‍ നിന്നും മാറാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. ഇതിന് പകരം നീല, വെള്ള, കോറല്‍, പര്‍പ്പിള്‍ എന്നി നിറങ്ങളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരിച്ചിരിക്കുന്നത്.
സ്ഥിരം കണ്ടിരുന്ന പച്ചയില്‍ നിന്ന് വരുന്ന മാറ്റങ്ങള്‍ കാഴ്ചയില്‍ തന്നെ പുതിയ അനുഭവമായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലെ വ്യത്യസ്തതയും ഏറെ മികച്ചതുമായി കണക്കാക്കുന്നത് കാഴ്ചപരിമിതിയുള്ളവര്‍ക്കും പ്രയോജനപ്പെടുന്നവിധമാണ് ഈ ക്രമീകരണം ഒരുക്കുക എന്നതാണ്.