കൊച്ചിയെ സ്മാര്ട്ടാക്കിയതില് വലിയ പങ്കുള്ള ഒന്നാണ് കൊച്ചി മെട്രോ. അനുദിനം വളരുന്ന കൊച്ചിക്ക് പുതിയൊരു മുഖമാണ് കൊച്ചി മെട്രോ സമ്മാനിച്ചത്. ഇപ്പോഴിതാ ടിക്കറ്റെടുക്കാന്‍ ക്യൂ നില്‍ക്കാതെ ആളുകളെ സഹായിക്കാന്‍ പുതിയ പദ്ധതിയാണ് മെട്രാ ആവിഷ്കരിക്കുന്നത്.
മെട്രോയുടെ ടിക്കറ്റ് ഇന്നു മുതല്‍ വാട്സ്ആപ്പിലൂടെ എടുക്കുന്ന രീതിയാണ് വരുന്നത്. ടിക്കറ്റ് ഒരു ഇംഗ്ലീഷില്‍ ഒരു 'ഹായ്' എന്ന സന്ദേശമയച്ച് സ്റ്റേഷനിലെത്തും മുമ്പ് ടിക്കറ്റെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
വാട്സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് നടി മിയ ജോര്‍ജ് ആണ് നിര്‍വ്വഹിച്ചത്. 9188957488 എന്ന നമ്ബര്‍ സേവ് ചെയ്താണ് hi എന്ന വാട്സ്ആപ്പ് സന്ദേശം അയക്കേണ്ടത്. മറുപടി സന്ദേശത്തില്‍ qr ticketലും തുടര്‍ന്ന് book tickte ലും ക്ലിക്ക് ചെയ്യുക.
യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍, യാത്രികരുടെ എണ്ണം എന്നിവ നല്കി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പണമടയ്ക്കാവുന്നതാണ്. ടിക്കറ്റിന്റെ ക്യൂആര്‍ കോഡ് മൊബൈലില്‍ എത്തും.