ലോകകോടീശ്വര പട്ടികയില്‍ സ്ഥാനം പിടിച്ച ടെക് കോടീശ്വരനാണ് സക്കര്‍ബര്‍ഗ്. എന്നാല്‍ ഇപ്പോഴിതാ പുതിയ ബിസിനസ് തുടങ്ങിയിരിക്കുകയാണ് സക്കര്‍ബര്‍ഗ്. ലോകത്തിലെ തന്നെ ഏറ്റവും ഗുണനിലവാരമുള്ള ബീഫ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ ഹവായിയില്‍ കന്നുകാലി ഫാം ആണ് ഫേസ്ബുക്ക് സ്ഥാപകന്‍ തുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലൂടെ സക്കര്‍ബര്‍ഗ് ഈ കാര്യം അറിയിച്ചത്. അമേരിക്കയിലെ ഹവായിലുള്ള കുവായിയിലെ കോലാവു എന്ന സ്ഥലത്താണ് സക്കര്‍ബര്‍ഗിന്റെ കന്നുകാലി കൃഷി. പ്രാദേശികമായ വിഭവങ്ങളാണ് ഫാമില്‍ വളര്‍ത്തുന്ന കന്നുകാലികള്‍ക്ക് നല്‍കുന്നത്. മക്കാഡാമിയ പഴവും ഡ്രൈ ഫ്രൂട്ട്സും പ്രാദേശികമായി നിര്‍മിക്കുന്ന ബിയറുമാണ് കന്നുകാലികള്‍ക്ക് ഭക്ഷണമായി നല്‍കുക.
പോസ്റ്റ് ചെയ്ത് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ സക്കര്‍ബര്‍ഗിന്റെ പോസ്റ്റിന് താഴെ കമന്റുകളുടെ പെരുമഴയായിരുന്നു. നിരവധി പേരാണ് പുതിയ ബിസിനസിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാല്‍ വീഗനായ ഭക്ഷണപ്രേമികള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവം കേട്ട് എത്തിയവരുടെ ഇടയില്‍ പതിവ് മലയാളികളുടെ ട്രോള്‍ കമന്റു ഉണ്ട്. ഗോമൂത്രം വെറുതെ കളയരുതെന്നും വിപണിയില്‍ അതിന് നല്ല മാര്‍ക്കറ്റുണ്ടെന്നും കയറ്റുമതിയിലൂടെ കോടികള്‍ സമ്ബാദിക്കാമെന്നുമായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ വിദേശ പശുക്കളെ ഗോമാതാവായി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്. ''എന്റെ ഗോമാതാവെ ഞാനെന്താ കാണുന്നത്.ധൈര്യമുണ്ടെങ്കില്‍ യുപിയില്‍ വന്ന് കഴിക്കു''എന്ന് തമാശയായി വെല്ലുവിളിച്ചു. 'ഇത് ഞങ്ങളുടെ വയനാട്ടില്‍ കിട്ടുന്ന പോത്തിന് കാലല്ലെ സൂക്കറണ്ണ...എന്നിങ്ങനെ രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.