കേരളം കണ്ട ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ആയിരുന്നു ലുലു. മലയാളികള്‍ക്ക് ഷോപ്പിങ്ങിന്റെ വിസ്മയം പറഞ്ഞു കൊടുത്ത ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസുഫലി ഇനി തുടക്കമിടുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കുന്നതിനാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹമ്മദാബാദില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസുഫലി. എല്ലാവരെയും അത്ഭതപ്പെടുത്തുന്ന ഷോപ്പിംഗ് മാള്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഗാന്ധിനഗറില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമിറ്റില്‍ സംബന്ധിച്ച ശേഷം വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയുടെ മഹത്തായ കാഴ്ചപ്പാടാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മേളനമെന്ന് യുസഫലി പറഞ്ഞു.20 വര്‍ഷം മുമ്പാണ് പ്രധാനമന്ത്രി ഈ ആശയം മുന്നോട്ടു വെച്ചത്.ഇതൊരു വലിയ അന്താരാഷ്ട്ര പരിപാടിയായതുകൊണ്ടുതന്നെ ഉദാരമായി നിക്ഷേപം നടത്താന്‍ ആളുകള്‍ ഇവിടെയെത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.