ഒരു കൊവിഡ് വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ കേട്ട ജോലി സംബന്ധമായ വാക്കാണ് വര്‍ക്ക് ഫ്രം ഹോം. പല കമ്പനികളും അവരുടെ ജീവനക്കാര്‍ ജോലിസ്ഥലത്ത് എത്തിയില്ലെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്ത് ജോലി എളുപ്പമാക്കാന്‍ സ്വീകരിച്ച മാര്‍ഗമാണ് 'വര്‍ക്ക് ഫ്രം ഹോം'. കൊവിഡ് കാലത്ത് പലരും വരുമാന മാര്‍ഗ്ഗം കണ്ടെത്തിയത് ഇതിലൂടെ ആയിരുന്നു.
ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോമും മടുത്തെന്ന് തോന്നിയെങ്കില്‍ ഇതാ വരികയാണ് വര്‍ക്ക് ഫ്രം കാര്‍. മൈക്രോസോഫ്റ്റിന്റെ പണിപുരയില്‍ ഉള്ള ആപ്പാണ് വര്‍ക്ക് ഫ്രം കാര്‍ ആപ്പ്.
മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിങ് അപ്ലിക്കേഷനായ 'ടീംസ്' 'ആന്‍ഡ്രോയിഡ് ഓട്ടോ'യിലേക്ക് അവതരിപ്പിക്കുന്നതോടെ ഉപയോക്തതാക്കള്‍ക്ക് ഇനി അവരുടെ കാറുകള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഓഫീസ് ആക്കി മാറ്റാന്‍ സാധിക്കും എന്നതാണ് പ്രത്യേകത.
കലണ്ടറിന് സമാനമായ ഇന്റര്‍ഫെയ്സില്‍ മീറ്റിംഗില്‍ പങ്കെടുക്കാനും ഒപ്പം വീഡിയോ കോള്‍ സൗകര്യവും പുതിയ ഫീച്ചര്‍ നല്കുന്നു. പുതിയ ആപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല.
ഗൂഗിളിന്റെ ഓട്ടോമൊബൈല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ് ഓട്ടോ. ഗൂഗിള്‍ മാപ്സ് നാവിഗേഷന്‍, ഫോണ്‍ കോള്‍, ടെക്സ്റ്റുകള്‍ അയക്കാന്‍, ഗൂഗിള്‍ അസിസ്റ്റന്റ്, ആന്‍ഡ്രോയിഡ് ആപ്പുകള്‍ തുടങ്ങിയവയെല്ലാം ആന്‍ഡ്രോയിഡ് ഓട്ടോയില്‍ ലഭ്യമാണ്.