കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണി എംപിയുടെ ശ്രമഫലമായി കോട്ടയത്ത് ആരംഭിച്ച പാസ്സ്പോര്‍ട്ട് സേവാ കേന്ദ്രം കഴിഞ്ഞ 2023 ഫെബ്രുവരി മാസം മുതല്‍ ആണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. അന്ന് മുതല്‍ അത് പുനരാരംഭിക്കാന്‍ സ്ഥലം ലോക്സഭാ എം.പി എന്ന നിലയില്‍ തോമസ് ചാഴികാടന് നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോള്‍ പാസ്പ്പോര്‍ട്ട് സേവാ കേന്ദ്രം പുനരാരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തനം നിര്‍ത്തിയ കോട്ടയം പാസ്സ്പോര്‍ട്ട് സേവാ കേന്ദ്രം നിലനിര്‍ത്തുന്നതിനായി അക്ഷീണം പ്രയത്നിച്ച സ്ഥലം എം പി തോമസ് ചാഴിക്കാടനും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാനും രാജ്യസഭാംഗവുമായ ജോസ് കെ മാണി എംപിക്കും പ്രവാസി കേരളാ കോണ്‍ഗ്രസ് യുകെയുടെ ആദരം നല്കുകയുണ്ടായി ഇരുവരുടെയും സമ്മര്‍ദ്ദഫലമായി പാസ്സ്പോര്‍ട്ട് സേവാ കേന്ദ്രം കോട്ടയത്ത് നിലനിറുത്തുമെന്നു വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ എംപിമാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പുതിയതായി പണി തീര്‍ത്ത എല്ലാവിധ സംവിധാനങ്ങളോടെയും സൗകര്യത്തോടെയുമുള്ള പാസ്സ്പോര്‍ട്ട് സേവാ കേന്ദ്രമാണ് കോട്ടയത്ത് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. കോട്ടയത്ത് പാസ്പ്പോര്‍ട്ട് സേവാ കേന്ദ്ര പുനഃസ്ഥാപിക്കുവാന്‍ നടപടി സ്വീകരിച്ചു നടപ്പിലാക്കിയ തോമസ് ചാഴികാടന് എംപിയെ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യുകെ ഘടകം അഭിനന്ദിച്ചു.
ലോക്സഭാ എംപി എന്ന നിലയില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ അനുവദിച്ച എം പി ഫണ്ട് നൂറു ശതമാനം ചിലവഴിച്ചു, മാതൃകയായ തോമസ് ചാഴികാടന് എംപിയുടെ സേവന സന്നദ്ധതക്കും നിശ്ചയ ദാര്‍ഢ്യത്തിനും പുതുവര്‍ഷത്തില്‍ ലഭിച്ച മറ്റൊരു വലിയ അംഗീകാരമാണ് പാസ്സ്പോര്‍ട്ട് സേവാ കേന്ദ്രം പുനഃസ്ഥാപിക്കുവാന്‍ സാധിച്ചത് എന്നും യോഗം വിലയിരുത്തി. കഴിഞ്ഞയിടയ്ക്കു തോമസ് ചാഴികാടന് എംപി യുകെ സന്ദര്ശിച്ചപ്പോളും പ്രസ്തുത വിവരം പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ഭാരവാഹികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉടന്‍ തന്നെ പ്രസ്തുത സേവാ കേന്ദ്രം പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു.
പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യുകെ പ്രസിഡന്റ് മാനുവല്‍ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യുകെ ഘടകം ഓഫീസ് ചാര്‍ജ് സെക്രട്ടറി ജിജോ അരയത്ത്, പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ഗ്ലോബല്‍ കമ്മറ്റി പ്രതിനിധികളായ ഷൈമോന്‍ തോട്ടുങ്കല്‍, ടോമിച്ചന് കൊഴുവനാല്‍, സി എ ജോസഫ്, പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യു കെ ജനറല്‍ സെക്രട്ടറിമാരായ ബെന്നി അമ്പാട്ട്, ജോഷി തോമസ്, ബിനു മുപ്രാപിള്ളി, അഖില്‍ ഉള്ളംപള്ളില്‍, ജിജോ മുക്കാട്ടില്‍, വൈസ് പ്രസിഡന്റുമാരായ ഷാജി വാരക്കുടി, എബി പൊന്നാംകുഴി, സാബു ചുണ്ടക്കാട്ടില്‍, എബിന് ജോര്‍ജ് കാഞ്ഞിരംതറപ്പേല്‍, ട്രഷറര്‍ ഷെല്ലി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി റോബര്‍ട്ട് വെങ്ങാലിവക്കേല്‍, നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ജയ്മോന് വഞ്ചിത്താനം, ഷാജി കരിനാട്ട്, വിനോദ് മാണി, ജോമോന് കുന്നേല്‍, ജോസഫ് ചാക്കോ, ജെയിംസ് ഫിലിപ്പ് കുന്നുംപുറം, രാജുമോന് പി.കെ, റ്റോം തോമസ്, ടോം കുമ്പിളുമൂട്ടില്‍, തോമസ് റോബിന് ജോര്‍ജ്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ഡാന്റോ പോള്‍, ജോഷി സിറിയക്, അനീഷ് ജോര്‍ജ്, റോബിന് വര്‍ഗീസ് ചിറത്തലക്കല്‍, ജോമോന് ചക്കും കുഴിയില്‍, ആല്ബിന് പേണ്ടാനത്ത്, ബിജു ഫിലിപ്പ്, സോമി മുളയാനിക്കല്‍, ഫിലിപ്പ് പുത്തന്‍പുരക്കല്‍, ഷിന്റോജ് ജോസഫ്, ജോര്‍ജ് ജോസഫ്, ലിജോ ജോര്‍ജ്, പ്രദീപ് ജോസഫ്, സിറില്‍ ഗ്രിഗോറിയസ്, മാത്യു ജോര്‍ജ്, നിതിന്‍ ജോണ്‍, മാത്യൂസ് പുല്ലന്താണി, സുബിന് സൈമണ്‍, ജെയിംസ് പി ജാന്‍സ്, ജിത്തു പൂഴിക്കുന്നേല്‍, ജോജി കുമ്പളന്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു. കോട്ടയം പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ തോമസ് ചാഴികാടന് എംപിയുടെ പ്രവര്‍ത്തനത്തിലെ ഒരു പൊന്‍ തൂവലാണ് അടച്ചുപൂട്ടിയ പാസ്സ്പോര്‍ട്ട് കേന്ദ്രത്തിന്റെ റീ ഓപ്പണിങ്ങിലൂടെ സാധ്യമായത്.