വാട്സ്ആപ്പില്‍ ഇതാ വളരെ രസകരമായ ഫീച്ചറുകളാണ് വരുന്നത്. വാട്ട്സ്ആപ്പില്‍ സ്റ്റിക്കറുകള്‍ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് പ്ലാറ്റ്ഫോമില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷനില്‍ നിന്ന് ഇറങ്ങാതെ തന്നെ സ്റ്റിക്കറുകള്‍ സൃഷ്ടിക്കാം എന്നത് പ്രത്യേകതയാണ്.
മുന്‍പ് ഗാലറിയില്‍നിന്നും അല്ലെങ്കില്‍ തേര്‍ഡ് പാര്‍ട്ടി ആപ്ളിക്കേഷനുകളില്‍നിന്നും മാത്രമായിരുന്നു സ്റ്റിക്കറുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നത്. ശേഷം അവ വാട്സ്ആപ്പില്‍ അപ്ലോഡ് ചെയ്യണം. എന്നാല്‍, ഇനി ഇഷ്ടമുള്ള ചിത്രങ്ങളും ടെക്സ്റ്റുകളുമൊക്കെ ഉപയോഗിച്ച് വാട്സ്ആപ്പ് ഉപയോഗിച്ച് തന്നെ സ്റ്റിക്കറുകള്‍ സൃഷ്ടിക്കാം.
ഓട്ടോക്രോപ്പ് ചെയ്യാനും സ്റ്റിക്കറുകളില്‍ ടെക്സ്റ്റുകള്‍ ചേര്‍ക്കാനും വരയ്ക്കാനുമെല്ലാം അനുവദിക്കുന്ന എഡിറ്റിങ് ടൂളുകളുടെ സ്യൂട്ട് സഹിതമാണ് പുതിയ ഫീച്ചര്‍. അങ്ങനെ നിര്‍മിച്ച് അയക്കുന്ന സ്റ്റിക്കറുകള്‍ സ്റ്റിക്കര്‍ ട്രേയില്‍ സേവ് ചെയ്യപ്പെടുകയും ചെയ്യും. ഇത് പിന്നീട് എപ്പോള്‍ വേണമെങ്കിലും ഉപയോഗപ്പെടുത്താവുന്നതുമാണ്. അതിനായുള്ള ഓപ്ഷന് സെറ്റിങ്സിലുണ്ട്.