വാട്സ്ആപ്പ് ഇതാ ഉപയോക്താക്കള്‍ക്ക് വേണ്ടി പുത്തന്‍ അപ്ഡേഷനാണ് പുറത്തിറക്കിയിരിക്കുന്നത്. വാട്സ്ആപ്പ് ചാനല്‍ ഉപയോക്താക്കളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ സ്വകാര്യത സംരക്ഷിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍.
വാട്സ്ആപ്പ് ചാനലില്‍ പോള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ ആണ് വാട്സആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പോളില്‍ വോട്ട് ചെയ്യുന്നവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ സ്വകാര്യത സംരക്ഷിക്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍.
പരീക്ഷണ അടിസ്ഥാനത്തില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ ഫീച്ചര്‍ കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചാനല്‍ ഉടമകള്‍ക്ക് പോള്‍ സൃഷ്ടിക്കുന്നതില്‍ പൂര്‍ണ്ണമായ നിയന്ത്രണം നല്കുന്ന തരത്തിലുള്ള ഫീച്ചറില്‍ മൊത്തം എത്ര വോട്ട് കിട്ടിയെന്ന് മാത്രമാണ് പങ്കെടുത്തവര്‍ക്ക് അറിയാന്‍ സാധിക്കുക.
വാട്സ്ആപ്പ് ചാനലിന്റെ ചാറ്റ് അറ്റാച്ച്മെന്റ് മെനുവില്‍ ലഭ്യമാകുന്ന പുതിയ ഫീച്ചര്‍ ഒന്നിലധികം ഉത്തരം നല്‍കുന്നത് ഒഴിവാക്കി ഒരെണ്ണം മാത്രം തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രമീകരിക്കുന്നതിന് ചാനല്‍ ഉടമകള്‍ക്ക് സാധിക്കുകയും ചെയ്യും.