മാറ്റത്തിന്റെയും പുതുമയുടെയും പാതയിലാണ് ടെക്നോളജി ഇന്ന്. അതിന്റെ ഭാഗമായിട്ടാണ് പുതിയ പരീക്ഷണങ്ങളുമായി കൂടുതല്‍ സൗകര്യങ്ങളുള്ള കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഗൂഗിള്‍ സെര്‍ച്ചിലും അത്തരത്തില്‍ പുതിയ സൗകര്യമാണ് ഒരുങ്ങുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സെര്‍ച്ചില്‍ കൂടുതല്‍ സൗകര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍. 'സര്‍ക്കിള്‍ ടു സെര്‍ച്ച്' ആണ് ഗൂഗിള്‍ അവതരിപ്പിച്ച പുതിയ അപ്ഡേഷനുകളില്‍ പ്രധാനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം ഗൂഗിള്‍ ലെന്‍സ് സെര്‍ച്ചിന്റെ മറ്റൊരു പതിപ്പാണ്.
ആന്‍ഡ്രോയിഡ് സ്ക്രീനില്‍ കാണുന്ന എന്തും സെര്‍ച്ച് ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറാണ് സര്‍ക്കിള്‍ ടു സെര്‍ച്ച്. അതിനായി ഒരു ആപ്പില്‍ നിന്ന് മറ്റൊരു ആപ്പിലേക്ക് പോവേണ്ടതില്ല. ഉദാഹരണത്തിന് സ്ക്രീനില്‍ കാണുന്ന വസ്തുവിനെ കുറിച്ചറിയാന്‍ അതിന് മേല്‍ വിരല്‍ കൊണ്ട് ഒരു വൃത്തം വരയ്ക്കുകയോ, ഹൈലൈറ്റ് ചെയ്യുകയോ, ടാപ്പ് ചെയ്യുകയോ ചെയ്താല്‍ മതി. അവയുടെ വിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ തിരയാനാവും.