യുട്യൂബില്‍ ശ്രദ്ധ നേടിയ 'ദി നൈറ്റ്' ഷോര്‍ട്ട് ഫിലിമിന് ശേഷം ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറില്‍ രഞ്ജിത്ത് വിജയരാഘവന് നിര്‍മ്മിച്ച് പ്രശാന്ത് നായര്‍ പാട്ടത്തില്‍ സംവിധാനം ചെയ്യുന്ന പുതിയ ഹൃസ്വചിത്രമായ 'യുകെ മല്ലു ഫ്രസ്ട്രേറ്റഡ്'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ജിഷ്ണു വെട്ടിയാര്‍ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോര്‍ ശങ്കര്‍, എഡിറ്റിങ് ശ്യാം കൈപ്പിള്ളി, സംഗീതം ഋതു രാജ്, വസ്ത്രാലങ്കാരം ചിപ്പി മോഹന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് മാത്തുക്കുട്ടി ജോണ്‍, ഷൈന്‍ അഗസ്റ്റിന്, അനുരാജ് പെരുമ്പിള്ളി എന്നിവരാണ്.
ഷോര്‍ട്ട് ഫിലിമില്‍ ടോം ജോസഫ്, ഡിസ്ന പോള്‍, ശില്പ ജിഷ്ണു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. പൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിക്കുന്ന ഈ ചിത്രം വരുന്ന വിഷുവിന് യുട്യൂബില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.