രാജ്യത്തെ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷദ്വീപിലേക്കും വ്യാപിപ്പിക്കുന്നു. ദേശവ്യാപകമായി പ്രവര്‍ത്തനമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സ്വിഗ്ഗി റിപ്പബ്ലിക്ക് ദിനമായ ഇന്ന് പുതിയൊരു തുടക്കം കുറിക്കുന്നത്.
ലക്ഷദ്വീപിലെ അഗത്തിയിലാണ് സ്വിഗ്ഗി പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. ഇതോടെ ലക്ഷദ്വീപില്‍ പ്രവേശിക്കുന്ന ആദ്യത്തെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായി മാറുകയാണ് സ്വിഗ്ഗി. നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും മികച്ച പ്രാദേശിക റെസ്റ്റോറന്റുകളില്‍ നിന്നുള്ള ഭക്ഷണ ലഭ്യത ഉറപ്പാക്കാനാണ് സ്വിഗ്ഗി ലക്ഷ്യമിടുന്നത്. പ്രാദേശിക റെസ്റ്റോറന്റുകളുടെ ശാക്തീകരണത്തിനും ഇതോടെ അവസരമൊരുങ്ങും.
ദ്വീപിന്റെ മനോഹാരിതയ്ക്ക് മാനിച്ച് തികച്ചും പരിസ്ഥിതി സൗഹൃദ സമീപനമാണ് പ്രവര്‍ത്തനങ്ങളില്‍ സ്വിഗ്ഗി സ്വീകരിക്കുന്നത്. എല്ലാ ഡെലിവറികളും സൈക്കിളില്‍ മാത്രമായിരിക്കും. ആദ്യ തവണ സ്വിഗ്ഗി ഉപയോക്താക്കള്‍ക്ക് 100 രൂപ വരെയുള്ള ഓര്‍ഡറുകള്‍ക്ക് 50% കിഴിവ്, ആദ്യ ഓര്‍ഡറുകള്‍ക്ക് സൗജന്യ ഡെലിവറി തുടങ്ങിയ പ്രത്യേക ലോഞ്ച് ഓഫറുകള്‍ ഉണ്ടാകും.