18
MAR 2021
THURSDAY
1 GBP =105.79 INR
1 USD =83.29 INR
1 EUR =90.62 INR
breaking news : മദ്യത്തിന്റെ അമിത ഉപയോഗം മൂലം രോഗികളാവുന്നവരുടെ ബ്രിട്ടീഷുകാരുടെ എണ്ണം വര്‍ധിക്കുന്നു; 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ആളുകള്‍, എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട് >>> സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങള്‍ തിരിച്ചടിയായി; മലയാളികളടക്കമുള്ള വിദേശ ബിരുദധാരികള്‍ക്കുള്ള തൊഴില്‍ ഓഫറുകള്‍ പിന്‍വലിച്ച് യുകെയിലെ പ്രമുഖ സ്ഥാപനങ്ങള്‍ >>> കാനഡയിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട മലയാളി യുവതി ഡോണയുടേത് കൊലപാതകമെന്ന സംശയത്തിൽ ഉറച്ച് പോലീസ്, ഭർത്താവ് ലാൽ കെ. പൗലോസ് ഇന്ത്യയിലെത്തി! കേരളത്തിൽ നവവധുവിനെ പീഡിപ്പിച്ച കേസിൽ പ്രവാസി ഭർത്താവ് രാഹുൽ ജർമ്മനിയിലേക്കും മുങ്ങി! >>> ഹെയ്‌സ്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ഇടവക പ്രഖ്യാപനവും പെരുന്നാളും ഞായറാഴ്ച, മെത്രാപ്പൊലീത്ത എബ്രഹാം മാര്‍ സ്‌തെപ്പാനോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും >>> ടി10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മറ്റന്നാള്‍ ഞായറാഴ്ച ഗ്ലോസ്റ്ററില്‍; ഒന്നാം സമ്മാനം ആയിരം പൗണ്ട്; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം >>>
Home >> NEWS
വരുംമാസങ്ങളിൽ ഗാർഹിക വൈദ്യുതി, ഗ്യാസ് വില കുത്തനെ കുറയുമെന്ന് പ്രവചനം, ഏപ്രിലിൽ 16% വരെ കുറവ് വന്നേക്കും; ആശ്വാസത്തിനിടയിലും ആശങ്കയുണർത്തി ചെങ്കടലിലെ ഹൂതി ആക്രമണങ്ങൾ! ഉയർന്ന ബിൽ ഒഴിവാക്കാൻ പ്രധാനമായും ചെയ്യേണ്ട കാര്യങ്ങൾ അറിയുക

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-01-28

കോവിഡിനുശേഷം ഒരേസമയം വിലക്കയറ്റത്തിന്റെയും വരുമാനക്കുറവിന്റെയും കുതിച്ചുയർന്ന ജീവിതച്ചെലവിന്റെയും വർഷങ്ങളാണ് കടന്നുവന്നത്. എന്നാൽ രണ്ടുവർഷത്തിനിപ്പുറം യുകെയിലെ സാധാരണ കുടുംബങ്ങൾക്ക് അൽപമെങ്കിലും ആശ്വാസമായി, ഗാർഹിക വൈദ്യുതിയുടെയും ഗ്യാസിന്റെയും വില മാസങ്ങൾക്കുള്ളിൽ കുത്തനെ കുറയുമെന്ന് പ്രവചിക്കപ്പെടുന്നു.

ശരാശരി വീടുകളിൽ സാധാരണ അളവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുമ്പോൾ, വാർഷിക ഗാർഹിക ബിൽ ഏപ്രിൽ മാസത്തോടെ 1,928 പൗണ്ടിൽ നിന്ന് 1,620 പൗണ്ടായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

ഗ്യാസിനും വൈദ്യുതിയ്ക്കും രണ്ടുവർഷത്തെ കുത്തനെ  ഉയർന്ന വില സഹിച്ച വീട്ടുകാർക്ക്, വേനൽക്കാലത്ത് ഇനിയും കൂടുതൽ ഇടിവ് ഉണ്ടായേക്കാമെന്ന വിശകലന വിദഗ്ധരുടെ പ്രവചനം നൽകുന്ന ആശ്വാസം ചെറുതല്ല.

ഉത്പന്ന വിപണിയുടെയും വിലവ്യതിയാനത്തിന്റെയും നിരീക്ഷകരായ  കോൺവാൾ ഇൻസൈറ്റിൻ്റെ പ്രവചനമനുസരിച്ച് ഏപ്രിലിൽ ഗാർഹിക എനർജി വില 16% കുറയും, 

യുഎസിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതകത്തിൻ്റെ വിതരണവും ഏഷ്യൻ വിപണിയിലെ കുറഞ്ഞ വിലയും ആഗോള മൊത്തവിപണിയിലെ ഉത്പന്ന ലഭ്യതയും  വില കുറയാൻ കാരണമായി

ഇതിനിടെ ചെങ്കടലിൽ ബ്രിട്ടീഷ് - യു.എസ്, യൂറോപ്യൻ കപ്പലുകൾക്കുനേരെ ഹൂതികൾ നടത്തുന്ന ആക്രമണം ഈ പ്രവചനത്തിന്റെ സാധുതയെ സംശയനിഴലിലും ആക്കുന്നു.

"നല്ലരീതിയിലുള്ള ഉത്പന്ന ലഭ്യതയും സ്റ്റോക്കുകളും വിതരണവും  മൊത്തവ്യാപാര വിപണിയിലെ സ്ഥിരത നിലനിർത്തുന്നു. ഇത് തുടരുകയാണെങ്കിൽ, ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനുശേഷം എനർജി ചാർജുകൾ  ഏറ്റവും താഴ്ന്നനിലയിലാകുന്നത് കാണാൻ കഴിയും." കോൺവാൾ ഇൻസൈറ്റിൻ്റെ പ്രിൻസിപ്പൽ കൺസൾട്ടൻ്റ് ക്രെയ്ഗ് ലോറി പറഞ്ഞു.

വില കുറഞ്ഞാലും ഗാർഹിക എനർജി ബില്ലുകൾ പ്രതിസന്ധിക്ക് മുമ്പുള്ളതിനേക്കാൾ കൂടുതലായിരിക്കും. വിപണിയിലെ വിലനിയന്ത്രകരായ ഓഫ്‍ജെം വർഷത്തിൻ്റെ രണ്ടാംപാദത്തിൽ അതിൻ്റെ വിലപരിധി നിശ്ചയിക്കുന്നത് ഒരുമാസം കൂടി കഴിഞ്ഞാണ്.

ഓഫ്‍ജെമിൻ്റെ വിലപരിധിക്ക് കീഴിൽ, ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ സാധാരണ അളവിൽ  ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു ശരാശരി കുടുംബത്തിൻ്റെ വാർഷിക ബിൽ ഡയറക്ട് ഡെബിറ്റ് വഴി അടയ്ക്കുന്നത് നിലവിൽ  £1,928 ആണ്.

എന്നിരുന്നാലും, ഉപഭോക്താക്കൾ  കൂടുതൽ ഉപയോഗിക്കുകയാണെങ്കിൽ, കൂടുതൽ പണം നൽകേണ്ടിവരും, കാരണം ഓരോ യൂണിറ്റിനുമാണ്  വില പരിധി നിശ്ചയിച്ചിരിക്കുന്നത്. അല്ലാതെ ആകെ വരുന്ന ബില്ലിലല്ല പരിധി നിയന്ത്രണം.  

ഗ്യാസിൻ്റെ വില ഇപ്പോൾ ഒരു കിലോവാട്ട് മണിക്കൂറിന് (kWh) 7p ആണ്, വൈദ്യുതി kWh-ന് 29p ആണ്.

വിശകലന വിദഗ്ധരുടെ പ്രവചനം ശരിയാകുകയാണെങ്കിൽ, സാധാരണ ഉപയോഗത്തിനുള്ള വാർഷിക ബിൽ 16%  ഇടിഞ്ഞ് ഏപ്രിലിൽ £1,620 ആയി കുറയും.

അതുപോലെ ജൂലൈയിൽ ഇതുവീണ്ടും ഇടിഞ്ഞ് പ്രതിവർഷ നിരക്ക്  1,497 പൗണ്ടായി കുറയുമെന്നും പിന്നീട് വർധിച്ച്  ഒക്ടോബറിൽ പ്രതിവർഷം 1,541 പൗണ്ടായി ഉയരുമെന്നും പ്രവചിക്കപ്പെടുന്നു.

അതേസമയം ചെങ്കടലിലെ ഹൂതി ആക്രമണവും അതുമൂലം എണ്ണ, ചരക്കു കപ്പലുകൾക്ക് സുഗമമായി ചരക്കുകൾ എത്തിക്കാൻ കഴിയാത്തതും ആശങ്കയുണർത്തി മൊത്ത എണ്ണവിലയിൽ അനിശ്ചിതത്വം തുടരുന്നു. എങ്കിലും  ഇതുവരെ അത് വിലയെ ബാധിച്ചിട്ടില്ല. 

ചില കുടുംബങ്ങൾ, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നില്കുന്നവർ, ഗവൺമെൻ്റിൻ്റെ സാമ്പത്തിക പിന്തുണ ഉണ്ടായിരുന്നിട്ടുകൂടി  ശരാശരി ബില്ലുകൾ പോലും അടയ്ക്കാൻ പാടുപെടുന്നു.

ഗാർഹിക എനർജി ബിൽ താങ്ങാൻ കഴിയുന്നില്ലെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യുക:

നിങ്ങളുടെ ഡയറക്ട് ഡെബിറ്റ് പരിശോധിക്കുക: 

ഉപഭോക്താക്കളുടെ  പ്രതിമാസ പേയ്‌മെൻ്റ് , അവരുടെ  ഒരുവർഷത്തെ ഊർജ്ജ ഉപയോഗത്തെ കണക്കാക്കിയുള്ളതാണ്. യഥാർത്ഥ ഉപയോഗം കണക്കാക്കിയതിലും കുറവാണെങ്കിൽ വിതരണക്കാരന് നിങ്ങളുടെ ബിൽ കുറയ്ക്കാനാകും.

നിങ്ങൾക്ക് പണമടയ്ക്കാൻ കഴിയുന്ന സ്കീമിലേക്ക് മാറുക: 

നിങ്ങൾക്ക് നേരിട്ടുള്ള ഡെബിറ്റ് അല്ലെങ്കിൽ ത്രൈമാസ പേയ്‌മെൻ്റുകൾ അടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, താങ്ങാനാകുന്നതിനെ അടിസ്ഥാനമാക്കി "അടയ്ക്കാൻ  കഴിയുന്ന പ്ലാൻ"  നൽകാൻ വിതരണക്കാരനോട് ആവശ്യപ്പെടുക.

നിങ്ങൾക്ക് അർഹതയുള്ളത് ക്ലെയിം ചെയ്യുക: 

നിങ്ങൾക്ക് അവകാശപ്പെട്ട എല്ലാ ആനുകൂല്യങ്ങളും ക്ലെയിം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുക. ഇതിനായി സ്വതന്ത്ര MoneyHelper വെബ്സൈറ്റിന് ഫലപ്രദമായ ഒരു ഗൈഡ് സംവിധാനമുള്ളത്‌ പരിശോധിച്ച് കഴിയുംവിധം പ്രയോജനപ്പെടുത്തുക.

More Latest News

ഹെയ്‌സ്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ഇടവക പ്രഖ്യാപനവും പെരുന്നാളും ഞായറാഴ്ച, മെത്രാപ്പൊലീത്ത എബ്രഹാം മാര്‍ സ്‌തെപ്പാനോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും

ലണ്ടന്‍: ഹെയ്‌സ്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ വാര്‍ഷിക പെരുന്നാള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.45ന് ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാര്‍ സ്‌തെപ്പാനോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊണ്ടാടുന്നു. അന്നേ ദിവസം തിരുമനസ് കൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പെന്തിക്കോസ്തി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ സ്ഥാപിക്കപ്പെട്ട കോണ്‍ഗ്രിഗേഷന്‍ യുകെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള ഒരു ദേവാലയമായി മെത്രാപ്പൊലീത്തയുടെ കല്‍പന പ്രകാരം ഉയര്‍ത്തപ്പെടുന്നു. ദൈവമാതാവിന്റെ വിത്തുകളുടെയും വിളകളുടെയും പെരുനാള്‍ ആണ് ഈ ഇടവക ആചരിക്കുന്നത്. 2022 ല്‍ അഞ്ചു കുടുംബങ്ങളുമായി തുടങ്ങിയ പ്രാര്‍ത്ഥന യോഗമാണ് ഇന്ന് അമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഇടവകയായി ഉയര്‍ത്തപ്പെടുന്നത്. ഹെയ്‌സ് - ഹാര്‍ലിങ്ടണ്‍ - റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള സെന്റ് അന്‍സലെം ഇംഗ്ലീഷ് പള്ളിയില്‍ ആണ് ആരാധനകള്‍ നടത്തുന്നത്. ഏവരെയും പെരുനാള്‍ ശുശ്രൂഷകളിലേയ്ക്കും ഇടവക പ്രഖ്യാപനത്തിലേയ്ക്കും തുടര്‍ന്നുള്ള സ്‌നേഹ വിരുന്നിലേയ്ക്ക് ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഷൈജു പി മത്തായി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകContact: Fr. Shyju P Mathai: +44 7467099140Jobin George: +44 7862635671; Nishin George: +44 7438804074  

ടി10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മറ്റന്നാള്‍ ഞായറാഴ്ച ഗ്ലോസ്റ്ററില്‍; ഒന്നാം സമ്മാനം ആയിരം പൗണ്ട്; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മറ്റന്നാള്‍ ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. രണ്ടാം സമ്മാനം 500 പൗണ്ട് ആണ്. ബെസ്റ്റ് ബോളര്‍, ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ എന്നിങ്ങനെ മൂന്ന് മികച്ച താരങ്ങള്‍ക്കും ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നല്‍കും. കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബും ഫിനിക്‌സ് നോര്‍ത്താംപ്റ്റണ്‍ ക്ലിക്കറ്റ് ക്ലബും ഗ്രൂപ്പ് എയില്‍ മത്സരിക്കും. ചലഞ്ചേഴ്‌സ് ഹെര്‍ഫോര്‍ഡ് ക്രിക്കറ്റ് ക്ലബും ഗ്ലോസ്റ്റര്‍ റോയല്‍സ് ക്രിക്കറ്റ് ക്ലബും മത്സരിക്കാനിറങ്ങും. ഗ്രൂപ്പ് ബിയില്‍ ഗള്ളി ക്രിക്കറ്റേഴ്‌സ് ക്ലബ് ഓക്‌സ്‌ഫോര്‍ഡും വേഴ്‌സസ്റ്റര്‍ അമിഗോസ് ക്രിക്കറ്റ് ക്ലബും മത്സരത്തിനിറങ്ങും. ടോണ്ടന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബും കവന്‍ട്രി റെഡ്‌സ് ക്രിക്കറ്റ് ക്ലബും ഗ്രൗണ്ടില്‍ പോരിനിറങ്ങും. യുക്മ ദേശീയ പ്രസിഡന്റ് ബിജു പെരിങ്ങത്തറ മുഖ്യ അതിഥിയായിരിക്കും. ഒപ്പം കാണികളെ ആവേശത്തിലാക്കാന്‍ ഡിജെയും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒന്‍പതു മണി മുതല്‍ മട്ടാഞ്ചേരി കിച്ചന്റെ സ്വാദിഷ്ടമായ ഫുഡ് കൗണ്ടറുകളില്‍ ലഭ്യമാകും. രണ്ട് ഗ്രൗണ്ടുകളിലായി കളി നടക്കും. കുട്ടികള്‍ക്ക് അടുത്ത ഗ്രൗണ്ടില്‍ കളിക്കാനും അവസരമുണ്ടാകും. ഗ്ലോസ്റ്ററിലെ കുടുംബങ്ങളൊരുമിക്കുന്ന ഒരു ആഘോഷമാക്കി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റുകയാണ് സംഘാടകര്‍. ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകത മലയാളികള്‍ മാത്രം പങ്കെടുക്കുന്നു എന്നതാണ്. അരുണിന്റെ നേതൃത്വത്തില്‍ ഒരു ടീം വളരെ നാളായി ഈ പരിപാടിയ്ക്കായി മുന്നൊരുക്കങ്ങള്‍ നടത്തിവരികയാണ്. മലയാളികള്‍ മാത്രം പങ്കെടുക്കുന്ന ക്രിക്കറ്റ് മാമാങ്കം ഗ്ലോസ്റ്ററില്‍ ആദ്യമായെത്തുമ്പോള്‍ വലിയ പിന്തുണയാണ് ടൂര്‍ണമെന്റിന് ലഭ്യമാകുന്നത്. എല്ലാ ക്രിക്കറ്റ് ആരാധകരേയും ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി അരുണ്‍ അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരിക്ക് കയ്യില്‍ നടത്തേണ്ട ശസ്ത്രക്രിയ നാവില്‍ നടത്തിയ സംഭവം: കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ കുടുംബം ആശങ്കയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലു വയസ്സുകാരിക്ക് കൈവിരല്‍ സര്‍ജ്ജറി ചെയ്യേണ്ട ഇടത്ത് നാവിന് സര്‍ജ്ജറി ചെയ്ത സംഭവത്തില്‍ കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ കുടുംബം ആശങ്കയില്‍. സംഭവത്തില്‍ നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അരമണിക്കൂറിനിടയില്‍ രണ്ട് ശസ്ത്രക്രിയയെന്ന ഗുരുതര ചികിത്സാപിഴവ് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമോ എന്നാണ് കുടുംബത്തിന്റെ ആശങ്ക. എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന ആളായിരുന്നു നാലു വയസ്സുകാരി. ആകെയുണ്ടായിരുന്ന ബുദ്ധിമുട്ട് കയ്യിലൊരു കുഞ്ഞുവിരല്‍ അധികമായി ഉള്ളത് മാത്രമായിരുന്നുവെന്ന് അയല്‍ക്കാരടക്കം വ്യക്തമാക്കുന്നു. മുടി നാരും വസ്ത്രത്തിന്റെ നൂലുമൊക്കെ കുടുങ്ങി അതില്‍ നിന്ന് രക്തം വരാറുണ്ട്. അധികമുള്ള വിരല്‍ കളയുന്ന ചെറിയ സര്‍ജറിക്ക് പോയ നാലുവയസുകാരിയ്ക്ക് നടത്തിയത് പക്ഷേ നാവില്‍ ശസ്ത്രക്രിയയാണ്. അതേസമയം, കുട്ടിയ്ക്ക് നാവിന് തകരാറുണ്ടായിരുന്നു, അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നായിരുന്നു ആശുപത്രിയുടെ വാദം. എന്നാല്‍ കുട്ടിയെ അറിയുന്നവരാരും ഈ വിശദീകരണം വിശ്വസിക്കില്ല. അരമണിക്കൂറിനിടയില്‍ രണ്ട് ശസ്ത്രക്രിയയെന്ന ഗുരുതര ചികിത്സാപിഴവിന്റെ ഇര കൂടിയായ നാലുവയസുകാരി. മൂന്നാം ദിവസമാകുമ്പോഴേക്കും ചെറുതായി സംസാരിച്ചു തുടങ്ങുന്നുണ്ടെങ്കിലും നാവില്‍ വേദനയുണ്ടെന്ന് കുട്ടി വെളിപ്പെടുത്തുന്നു. അതേസമയം, അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കുട്ടിക്ക് നാവില്‍ കെട്ടുണ്ടായിരുന്നുവെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നല്‍കുന്ന റിപ്പോര്‍ട്ട്

വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് യുവതി മരിച്ച സംഭവം: അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയത് ഹൃദയാഘാതത്തിലേക്കു നയിച്ചെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

വിദേശത്തു ജോലിക്കായി പുറപ്പെടാന്‍ വിമാനത്താവളത്തിലെത്തിയ യുവതി വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ (24)ആണ് മരണപ്പെട്ടത്. അരളിച്ചെടിയുടെ വിഷം ആണോ മരണ കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴിതാ അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.  നഴ്സായ സൂര്യ വിദേശത്തു ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു മരണം. അതേസമയം, ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുന്‍പ് തിരുവനന്തപുരത്തെ ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കുക. കഴിഞ്ഞ 28നാണ് സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുത്തിരുന്നു. യാത്ര പുറപ്പെടുന്നതിനു മുന്‍പ് ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ അശ്രദ്ധമായി ഏതോ ചെടിയുടെ ഇലയും പൂവും നുള്ളി വായിലിട്ടു ചവച്ചെന്നും അപ്പോള്‍ തന്നെ തുപ്പിക്കളഞ്ഞെന്നും സൂര്യ ഡോക്ടര്‍മാരോടു പറഞ്ഞിരുന്നു. പരിശോധനയില്‍ ഇത് അരളിച്ചെടിയാണെന്നു കണ്ടെത്തി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ആന്തരികാവയവ പരിശോധനയ്ക്കാണു തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചത്. അരളിച്ചെടിയുടെ ഇലകള്‍ക്കും പൂവിനും കായ്ക്കുമെല്ലാം വിഷാംശമുണ്ടെന്നും മരണകാരണമാകാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് പല ദേവസ്വം ബോര്‍ഡുകളും അരളിപ്പൂ നിവേദ്യത്തില്‍ ഇടുന്നതു നിരോധിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ക്ലബ് ലൈസന്‍സ് പുതുക്കി നല്‍കാതെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍, ആരാധകര്‍ക്കിടയില്‍ പ്രതിഷേധം

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ക്ലബ് ലൈസന്‍സ് പുതുക്കി നല്‍കാതെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. എഎഫ്സി നടപടിയില്‍ ആരാധകര്‍ക്കിടയില്‍ പ്രതിഷേധം. കലൂര്‍ ജവഹല്‍ലാല്‍ നെഹ്റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എഎഫ്സി ലൈസന്‍സ് നിഷേധിച്ചതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം കലൂരിലെത്തിയ എഎഫ്സി സെക്രട്ടറി ജനറല്‍ വിന്‍ഡ്സര്‍ ജോണ്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ചിരുന്നു. കാണികളും താരങ്ങളും ഇടകലര്‍ന്ന് സ്റ്റേഡിയം വിട്ടിറങ്ങുന്നത് സുരക്ഷാ വീഴ്ചയാണെന്ന് അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സ്റ്റേഡിയത്തിന്റെ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും അറിയിച്ചു. 2024-25 സീസണിലേക്ക് നേരിട്ട് ലൈസന്‍സ് ലഭിച്ച ഏക ക്ലബ്ബാണ് പഞ്ചാബ് എഫ്.സി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സ്, മുംബൈ സിറ്റി എഫ്സി, ഈസ്റ്റ് ബംഗാള്‍, എഫ്‌സി ഗോവ, ബെംഗളൂരു എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി എന്നിവര്‍ക്കാണ് ഉപാധികളോടെ ലൈസന്‍സ് അനുവദിച്ചത്. ഐ-ലീഗ് ചാമ്പ്യന്മാരായതിന് ശേഷം ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബിനും ഉപാധികളോടെ എഎഫ്സി ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. അതേസമയം, ലൈസന്‍സ് നിഷേധിച്ചതായി ക്ലബിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അപേക്ഷ നിരസിച്ചെങ്കിലും വീണ്ടും അപേക്ഷ നല്‍കാനാകും. കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ ഒഡീഷ എഫ്.സി, ഹൈദരാബാദ് എഫ്.സി,ജംഷഡ്പൂര്‍ എഫ്.സി എന്നീ ക്ലബുകളുടെ ലൈസന്‍സ് അപേക്ഷകളും എഎഫ്സി നിഷേധിച്ചിട്ടുണ്ട്. ഈ സീസണില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സ് പ്ലേഓഫില്‍ ഒഡീഷ എഫ്.സിയോട് തോറ്റ് പുറത്താകുകയായിരുന്നു. മോഹന്‍ ബഗാനെ കീഴടക്കി മുംബൈ സിറ്റി എഫ്.സിയാണ് ഐഎസ്എല്‍ കിരീടം ചൂടിയത്.

Other News in this category

  • കാനഡയിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട മലയാളി യുവതി ഡോണയുടേത് കൊലപാതകമെന്ന സംശയത്തിൽ ഉറച്ച് പോലീസ്, ഭർത്താവ് ലാൽ കെ. പൗലോസ് ഇന്ത്യയിലെത്തി! കേരളത്തിൽ നവവധുവിനെ പീഡിപ്പിച്ച കേസിൽ പ്രവാസി ഭർത്താവ് രാഹുൽ ജർമ്മനിയിലേക്കും മുങ്ങി!
  • മാഞ്ചെസ്റ്ററിൽ മലയാളി നഴ്‌സുമാരുടെ മഹാസംഗമത്തിന് അരങ്ങൊരുങ്ങി! വിതംഷാ ഫോറം സെന്ററിൽ നാളെ രാവിലെ എട്ടുമണി മുതൽ രജിസ്‌ട്രേഷൻ, എഡ്യുക്കേഷൻ സെഷനുകളിൽ നഴ്‌സുമാരുടെ സംശയങ്ങൾക്ക് മറുപടി ലഭിക്കും; കേരള നഴ്‌സസ് യുകെയുടെ പ്രഥമ കൺവെൻഷൻ
  • മഹാത്ഭുതമായി മാലാഖമാർ മാഞ്ചെസ്റ്ററിൽ… യുകെയിലെ മലയാളി നഴ്‌സുമാർക്ക് ഇത് അപൂർവ്വാവസരം! കേരള നഴ്‌സസ് യുകെ പ്രഥമ കോണ്‍ഫറന്‍സ് മെയ് 18 ന്; പങ്കെടുക്കുന്ന വിശിഷ്ടാതിഥികളിൽ എൻ.എം.സി ഡയറക്‌ടറും വെയില്‍സ് ചീഫ് നഴ്‌സും, വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ
  • പോസ്റ്റ് സ്‌റ്റഡി വർക്ക് വിസ തുടരും.. ഗ്രാജുവേറ്റ് വിസ റൂട്ടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാരിന് നിർദ്ദേശം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശ കുടിയേറ്റക്കാർക്കിടയിൽ പുതിയ പ്രതീക്ഷയുണർത്തി വീണ്ടും യുകെയിലെ വിദ്യാഭ്യാസ മേഖല
  • പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി
  • നമ്പർ പ്ളേറ്റുകളിൽ നമ്പർ കാണിച്ചാൽ 1000 പൗണ്ടുവരെ പിഴ! യുകെയിൽ അനധികൃതവും കേടുള്ളതുമായ നമ്പർ പ്ളേറ്റുകളുള്ള വാഹന ഉടമകൾ കുടുങ്ങും! 24 ഐഡന്റിഫയെർ നമ്പർ പ്ളേറ്റുകൾ വന്നതോടെ നിയമവും കർശനമാക്കുന്നു
  • ഇന്ന് അന്താരാഷ്‌ട്ര നഴ്‌സസ് ദിനം: ലോകമെങ്ങും നിറയുന്ന ശക്തിയായി മലയാളി നഴ്‌സുമാർ! മഹാമാരിയും യുദ്ധവും വെല്ലുവിളിയായ കാലഘട്ടത്തിൽ നഴ്‌സുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അനുഭവപഠനങ്ങളുടെ വെളിച്ചത്തിൽ യുകെയിലെ ബെസ്റ്റ്‌ നഴ്‌സ് മിനിജ ജോസഫ് നൽകുന്ന സന്ദേശം
  • കാനഡയിലേക്ക് കടന്നുവരൂ.. യുകെ നഴ്‌സുമാരേയും ഡോക്ടർമാരേയും വലവീശാൻ കാനഡയുടെ പരസ്യം! ഉയർന്ന വേതനവും ജീവിത സൗകര്യങ്ങളും വാഗ്‌ദാനം! വെയിൽസിലെ ബിൽബോർഡുകൾ വിവാദത്തിൽ! ലണ്ടനും മാഞ്ചെസ്റ്ററും അടക്കം മറ്റുനഗരങ്ങളിലും ഉടൻ കാമ്പെയിൻ തുടങ്ങും
  • എയർ ഇന്ത്യ സമരം: യുകെ മലയാളികളടക്കം പ്രവാസികളുടെ യാത്രാദുരിതം തുടരുന്നു, ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ കൂട്ടി മറ്റ് വിമാനക്കമ്പനികൾ! യുകെയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റുകളും മുടങ്ങി; സമരം ഒത്തുതീർന്നെങ്കിലും ചൊവ്വാഴ്ച്ച വരെ സർവീസുകൾ തടസ്സപ്പെടും
  • തലചായ്ക്കാനൊരു വീടെന്ന സുരേഷിന്റെ സ്വപ്‌നം പൂവണിഞ്ഞു, കൈത്താങ്ങായി പഴയന്നൂരിൽ വീടൊരുക്കിയത് യുകെയിലെ ചെൽട്ടൻ ഹാം മലയാളി അസോസിയേഷൻ; ഈ കൂട്ടായ്മ സമ്മാനിച്ചത് യുകെ മലയാളികൾക്കെല്ലാം മാതൃകയും അഭിമാന മുഹൂർത്തവും
  • Most Read

    British Pathram Recommends