18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.41 INR
1 EUR =89.24 INR
breaking news : എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കണമെന്ന് ഉത്തരവ്; ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ അയ്യാരത്തോളം പൗണ്ടാണ് തിരിച്ചടയ്‌ക്കേണ്ടത് >>> സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും >>> മലയാളിയായ മുന്‍കാമുകിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി; ജോലി ചെയ്തിരുന്ന റസ്റ്റോറന്റില്‍ വച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞത് ആഴ്ചകളോളം >>> കുളികഴിഞ്ഞ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന വാഗ്ദാനം ചെയ്തു; പിന്നാലെ കഴുത്തില്‍ കുത്തികൊന്നു; നോര്‍ത്താംപ്ടണില്‍ പങ്കാളിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസില്‍ അധ്യാപിക കുറ്റം സമ്മതിച്ചു >>> കാന്‍സര്‍ ചികിത്സയില്‍ പുരോഗതി നേടിയ ശേഷം ചാള്‍സ് രാജാവ് പൊതു ചുമതലകള്‍ പുനരാരംഭിക്കുമെന്ന് കൊട്ടാരം; വരാന്‍ പോകുന്ന വലിയ ഇവന്റുകളില്‍ രാജാവ് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍ >>>
Home >> EDITOR'S CHOICE
ജോലി സ്ഥലത്തെ ആദ്യ ദിനം തന്നെ ജോലി നഷ്ടമായി, ജോലി നഷ്ടമാകാന്‍ കാരണം ടോയ്ലറ്റില്‍ വെള്ളമൊഴിക്കാഞ്ഞത്!!! വിചിത്രമായ സംഭവം പറഞ്ഞ് യുവാവ്

സ്വന്തം ലേഖകൻ

Story Dated: 2024-02-19

കാത്ത് കാത്തിരുന്ന ജോലി, ആദ്യ ദിനം തന്നെ നഷ്ടമായ സംഭവം ആണ് യുവാവ് വളരെ വിഷമത്തോടെ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചത്. എന്നാല്‍ ജോലി നഷ്ടമാകാന്‍ കാരണമോ അതിലും വിചിത്രമായ കാര്യമായിരുന്നു.

വളരെ കഷ്ടപ്പെട്ട് എല്ലാവരും ആഗ്രഹിച്ച് മോഹിച്ചത് പോലെ തന്നെയായിരുന്നു യുവാവും ജോലി നേടിയത്. ആ സന്തോഷത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന്റെ തലേ ദിവസം സുഹൃത്തുക്കള്‍ക്ക് ഒരു പാര്‍ട്ടിയും നല്‍കി. എന്നാല്‍ പാര്‍ട്ടിയില്‍ അല്‍പം ഓവറായി പോകുകയും ചെയ്തു. രാവിലെ ജോലിക്ക് പോകുന്ന സമയം അത് മുഴുവനായും വിട്ടിരുന്നില്ല. 

നന്നായി മദ്യപിച്ചിരുന്ന യുവാവ് പിന്നേറ്റ് രാവിലെ മദ്യത്തിന്റെ  ലഹരി പൂര്‍ണ്ണമായും വിടാതെയാണ് ജോലിക്ക് പ്രവേശിച്ചു. പക്ഷെ സ്വാഭാവികമായും ബാത്ത്‌റൂമില്‍ പേകാനുള്ള തോന്നല്‍ ഇദ്ദേഹത്തിന് ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് യുവാവ് ടോയ്‌ലറ്റില്‍ പോയി. താന്‍ ധാരാളം ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിച്ച് കൈയൊക്കെ വൃത്തിയാക്കി, ടോയ്ലറ്റിന്റെ  വൃത്തിയേക്കുറിച്ച് ഓഫീസില്‍ സംസാരിക്കുകയും ചെയ്തു. പക്ഷേ, കുറച്ച് കഴിഞ്ഞ് കൂടെ ജോലി ചെയ്യുന്ന ഒരു യുവതി ടോയ്ലറ്റിലേക്ക് പോയതിന് പിന്നാലെ സംഭവങ്ങളെല്ലാം മാറി മറിയുകയായിരുന്നു.

പുതുതായി ജോലിക്ക് കയറിയ വ്യക്തി ടോയ്ലറ്റില്‍ വെള്ളമൊഴിച്ചില്ലെന്ന പരാതി പെട്ടന്നാണ് ഓഫീസില്‍ പരന്നത്. ഓരോ ഓഫീസിനും അതിന്റേതായ രീതികളുണ്ട്. ആ രീതികളില്‍ ഒന്നാണ് ഇദ്ദേഹം ആദ്യ ദിനം തന്നെ തെറ്റിച്ചത്. എന്നാല്‍, താന്‍ ടോയ്ലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് മടങ്ങുമ്പോള്‍ ഫ്ലഷ് ചെയ്തിരുന്നെന്നും വെള്ള വരുന്നുണ്ടോയെന്ന് നോക്കാന്‍ കഴിഞ്ഞില്ലെന്നും യുവാവ് കുറിച്ചു. ഫ്ലഷ് ചെയ്യുമ്പോള്‍ താന്‍ വാതില്‍ക്കലേക്ക് നോക്കി നില്‍ക്കുകയായിരുന്നു. അത് കൊണ്ട് കൃത്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. തലേന്നത്തെ ഹാംഗ്ഓവറും ഉണ്ടായിരുന്നു. പക്ഷേ. ടോയ്ലറ്റിലേക്ക് കയറിയ യുവതി അത് പോലെ പുറത്തിറങ്ങി മാനേജരോട് എന്തോ സംസാരിക്കുന്നത് താന്‍ കണ്ടെന്നും യുവാവ് എഴുതി. പിന്നാലെ തനിക്ക് ആ ഓഫീസില്‍ നിന്നും പുറത്ത് പോകേണ്ടവന്നുവെന്നും അയാള്‍ കുറിച്ചു.  യുവാവിന്റെ കുറിപ്പ് വളരെ വേഗം വൈറലാവുകയും വായിച്ചവരെല്ലാം യുവാവിനെ ഉപദേശിക്കുകയായിരുന്നു.

പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് ഇയാളുടെ പ്രവൃത്തിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. വ്യക്തി ശുചിത്വം പോലെ പരിസര ശുചിത്വത്തെ കുറിച്ചും അടിസ്ഥാന ശുചിത്വത്തെ കുറിച്ചും അറിവില്ലേയെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്. 'നിങ്ങളുടെ മദ്യപാനത്തെ കുറിച്ച് ഞങ്ങള്‍ക്ക് അറിയേണ്ടതില്ല. പക്ഷേ, ടോയ്ലറ്റ് ഉപയോഗിച്ച ശേഷം വൃത്തിയാക്കിയില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നായിരുന്നു' ഒരാള്‍ എഴുതിയത്. പലരും യുവാവിനെ തമാശയാക്കിക്കൊണ്ട് കുറിപ്പുകളെഴുതി. ഇതിന് പിന്നാലെ യുവാവിന്റെ  കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായി.

 

More Latest News

പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം

ടീം ഡെഗനാമും ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷനും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് മാസം നാലാം തീയതി ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് ഈസ്റ്റ് ലണ്ടനിലെ കാമ്പിയന്‍ സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...'എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്‍പി പീറ്റര്‍ ചേരാനലൂരിന്റെ നേതൃത്വത്തില്‍ ആയിരിക്കും സ്നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേറുന്നത്. സ്നേഹ സങ്കീര്‍ത്തനം എന്ന മുന്‍ സംഗീത പരിപാടി യുടെ സീസണ്‍ 2 അയായിട്ടാണ് സ്നേഹാസംഗീത രാവ് അരങ്ങേറുക. അത്യന്താധുനിക സൗകര്യങ്ങള്‍ നിറഞ്ഞ കാമ്പിയന്‍ സ്‌കൂളിന്റെ ഹാളില്‍ 500 അധികം ആളുകള്‍ക്ക് ഇരിപ്പിടം ഒരുക്കും. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റന്‍ ഡിജിറ്റല്‍ വാളും പരിപാടിയെ വര്‍ണ്ണാഭമാക്കും. ഫ്ളവേഴ്സ്, ഏഷ്യാനെറ്റ് ചാനലുകളിലെ സംഗീത പരിപാടിയില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന കൊച്ചു മിടുക്കി മേഘ്ന കുട്ടിയുടെ സാന്നിധ്യം ലണ്ടന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. യുവജനങ്ങളുടെ സംഗീത തുടിപ്പ് ക്രിസ്റ്റ കല, കേരള കര കടന്ന് യൂറോപ്പിലും അമേരിക്കയിലും ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച യുവഗായകന്‍ ലിബിന്‍ സകറിയ, കീബോര്‍ഡില്‍ ഇന്ദ്ര ജാലം തീര്‍ക്കുന്ന ഏഷ്യാനെറ്റ് ബൈജു കൈതരാന്‍, പ്രശസ്ത ഗായകരുടെ ശബ്ദത്തില്‍ പാടി നമ്മെ അമ്പരിപ്പിക്കുന്ന ചാര്‍ളി ബഹറിന്‍, വ്യത്യസ്തമായ ഈ സംഗീത വിരുന്ന് മലയാളി സുഹൃത്തുക്കള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. ഹാളിനോട് ചേര്‍ന്ന് സൗജന്യ കാര്‍പാര്‍ക്കിങ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകപ്രകാശ് അഞ്ചല്‍ : 07786282497സോണി : 07886973751  

അബര്‍ഡീനില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും; നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ പ്രൊഫ. ഡോ. ജോണ്‍ മാത്യു മുഖ്യകാര്‍മ്മികത്വം വഹിക്കും

അബര്‍ദീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും ഭക്തിനിര്‍ഭരമായി ആഘോഷിക്കും. നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ ഡോ. ജോണ്‍ മാത്യുവും ഇടവക വികാരി ഫാ. വര്‍ഗീസ് പിഎയും കാര്‍മികത്വം വഹിക്കും. ഇന്ന് 6.30ന് സന്ധ്യാനമസ്‌കാരവും വചന പ്രഘോഷണവും നാളെ രാവിലെ എട്ടു മണിയ്ക്ക് പ്രഭാത നമസ്‌കാരവും ഒന്‍പതു മണി മുതല്‍ വിശുദ്ധ കുര്‍ബ്ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നേര്‍ച്ച വിളമ്പും ആണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളിലും നാലാം ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബ്ബാനയും സണ്‍ഡേ സ്‌കൂളും രണ്ടാം ശനിയാഴ്ചകളിലും നാലാം ശനിയാഴ്ചകളിലും സന്ധ്യാ നമസ്‌കാരവും യൂത്ത് മീറ്റിംഗും നടത്തിവരുന്നു. അബര്‍ഡീനിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. ദേവാലയത്തിന്റെ വിലാസം:The Stables, Brimmand Church, Bucksburn,Aberdeen,AB21 9SS കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:വികാരി വര്‍ഗീസ് പിഎ: 07771147764സെക്രട്ടറി സജി തോമസ്: 07588611805ട്രെസ്റ്റീ എം.ആര്‍ സുധീപ് ജോണ്‍: 07898804324

കോഴിക്കോട് ഫറോക്കില്‍ പുലര്‍ച്ചെ അപകടം, നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഒരാള്‍ മരിച്ചു, പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് ഫറോക്കില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയ ബസ് മറിയുകയായിരുന്നു. പുലര്‍ച്ചെ 2.30-ഓടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് ആണ് മറിഞ്ഞത്. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫറോക്ക് കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോഴിക്കോട് രണ്ടു സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരം ലഭിച്ച ഉടനെ സംഭവ സ്ഥലത്തെത്തി പൊലീസും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി. ബസില്‍ 27 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അതേസമയം, കൊല്ലം -തേനി ദേശീയ പാതയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി കൊക്കയിലേക്ക് പതിക്കാതെ ക്രാഷ് ബാരിയറില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വളഞ്ഞാങ്ങാനത്തിന് സമീപം ദേശീയ പാതയില്‍ റോഡിന്റെ വശത്ത് നിന്നും കൊക്കയില്‍പതിക്കാതെ ക്രാഷ് ബാരിയറില്‍ തട്ടി നില്‍ക്കുകയായിരുന്നു.

വാട്‌സ്ആപ്പില്‍ ഇനി വോയ്‌സ് കോള്‍ വളരെ എളുപ്പം, ഇന്‍-ആപ്പ് ഡയലറിലൂടെ കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാം

വാട്‌സആപ്പ് കോളിങ്ങ് ഫീച്ചര്‍ വളരെ എളുപ്പമാക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഇന്‍- ആപ്പ് ഡയലര്‍ ഉപയോഗിച്ചുകൊണ്ട് വോയ്സ് കോള്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.  എന്നാല്‍ ഇന്‍- ആപ്പ് ഡയലറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വാട്‌സ്ആപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാന്‍ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ മെസേജിങ് പ്ലാറ്റ്ഫോമില്‍ നിന്ന് വൈവിധ്യം നിറഞ്ഞ കോളിങ് സര്‍വീസിലേക്ക് വാട്സ്ആപ്പിന്റെ രൂപം മാറും. കോണ്‍ടാക്ട്സിന് വെളിയിലുള്ള നമ്പറിലേക്കും കോള്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന വിധമാണ് സംവിധാനം വരാന്‍ പോകുന്നത്. ഇതിനായി ഒരു ഡയലര്‍ ലേഔട്ട് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഗ്രീന്‍ ബട്ടണില്‍ ടാപ്പ് ചെയ്ത് കോള്‍ ചെയ്യാവുന്ന സംവിധാനമാണ് വരിക. നമ്പറുകളും അക്ഷരങ്ങളും പ്രത്യേക രീതിയില്‍ ക്രമീകരിച്ചാകും ഡയലര്‍ ലേഔട്ട് തയ്യാറാക്കുക.  

സോഷ്യല്‍മീഡിയില്‍ വിശ്വാസയോഗ്യമല്ലാതെ വരുന്ന എല്ലാ ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പൊലീസ്

സോഷ്യല്‍ മീഡിയയിലൂടെയും തട്ടിപ്പ് സുലഭമായി നടക്കുന്ന കാലമാണിത്. എന്നാല്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്. വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നത്. മെസേജുകളിലൂടെയോ ലിങ്കുകളിലൂടെയോ ലഭിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാര്‍ ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പ്രത്യേകം പറയുന്നു.  പൊലീസിന്റെ അറിയിപ്പ് ഇങ്ങനെ:ഇ-മെയില്‍ മുഖാന്തിരവും സോഷ്യല്‍ മീഡിയ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭിക്കാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.

Other News in this category

  • പ്രപ്പോസല്‍ അങ്ങ് ആകാശത്ത് വെച്ച് തന്നെ!!! ഫ്‌ലൈറ്റ് അറ്റന്‍ഡറായ കാമുകിയെ പ്രപ്പോസ് ചെയ്ത് കാമുകനായ പൈലറ്റ്, ഹൃദയസ്പര്‍ശിയായ നിമിഷത്തിന് സാക്ഷികളായി യാത്രക്കാര്‍
  • തെക്കന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് ഡോര്‍സെറ്റില്‍ പഴയ വീടിന്റെ അടുക്കള ഭാഗത്ത് കുഴിക്കുന്നതിനിടെ കണ്ടെത്തിയത് അത്യപൂര്‍വ നിധി ശേഖരം, വീട്ടുടമകള്‍ ചെയ്തത് ഇങ്ങനെ
  • 46ാം വയസ്സില്‍ തനിക്കുള്ളത് 37കാരന്റെ ഹൃദയവും 28കാരന്റെ ചര്‍മ്മവും, പ്രായത്തെ പിന്നിലാക്കി മരണത്തെ പറ്റിക്കാനുള്ള പ്രയത്‌നവുമായി ഒരാള്‍, മൂന്ന് വര്‍ഷമായി പതിവായി കഴിക്കുന്നത് ഇത്
  • തലയും കഴുത്തും ഒഴികെയുള്ള എല്ലാ ശരീരഭാഗങ്ങളും ഐസ് കൂമ്പാരത്തിനുള്ളില്‍ ആക്കി ചിലവഴിച്ചത് 4 മണിക്കൂറും 2 മിനിറ്റും!!! 53കാരന്‍ സ്വന്തമാക്കിയത് ഗിന്നസ് റെക്കോര്‍ഡ്
  • ഈ റെസ്‌റ്റോറന്റില്‍ എത്തിയാല്‍ ഫോണ്‍ ഉപയോഗിക്കാതെ ഇരിക്കാവോ, എന്നാല്‍ ഒരു വമ്പന്‍ ഓഫര്‍ ഉണ്ട്!!! ഇതുവരെ ഒരു റെസ്റ്റോറന്റിലും ലഭിക്കാത്ത ഓഫറുമായി ഒരു റെസ്റ്റോറന്റ്
  • വിദേശയാത്ര കഴിഞ്ഞെത്തിയ ദമ്പതികള്‍ വീട്ടിലെത്തിയപ്പോള്‍ ഫോണ്‍ ബില്ല് കണ്ട് ഞെട്ടി, ഫോണ്‍ ബില്ലായി ലഭിച്ചത് ഒരു കോടിയിലധികം രൂപ!!! ഇവര്‍ക്ക് വിനയായത് ഈ കാര്യം
  • ബ്രിട്ടനില്‍ പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ പൂവിടുന്ന 'അന്യഗ്രഹ ചെടി', ചിലെയിലെ ആന്‍ഡിസ് പര്‍വതമേഖലയില്‍ കാണപ്പെടുന്ന പുയ ആല്‍പെട്രിസ് ചെടി പൂത്തുലഞ്ഞത് കാണാന്‍ തിരക്ക്
  • 40 ദിവസം ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ച് ജീവിച്ച് ഒരു യുവതി, ശാരീരികമായും വൈകാരികമായും ആത്മീയപരമായും 'അത്ഭുതകരമായ അനുഭവം' ഉണ്ടായെന്ന് തുറന്ന് പറച്ചില്‍
  • ഒരു നവജാതശിശുവിന് ജീവിക്കാന്‍ സൂര്യപ്രകാശം മാത്രം മതിയെന്ന ചിന്താഗതി, ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത് പട്ടിണി കിടന്ന്, ഇന്‍ഫ്‌ലുവന്‍സര്‍ക്ക് എട്ട് വര്‍ഷം തടവ്
  • മാനസിക സമ്മര്‍ദ്ദമുണ്ടോ എന്നാല്‍ കുറയ്ക്കാന്‍ മരത്തിനെ കെട്ടിപ്പിടിക്കാം, പക്ഷെ ചിലവുണ്ട്, പ്രകൃതിയോട് ഇണങ്ങുന്നതും കച്ചവടമാക്കുകയാണെന്ന് സോഷ്യല്‍ മീഡിയ, 'ഫോറസ്റ്റ് ബാത്ത്' എന്ന പുതിയ ആശയം ഇങ്ങനെ
  • Most Read

    British Pathram Recommends