മനുഷ്യന്റെ ശ്വാസകോശത്തില്‍ അവര്‍ പോലുമറിയാതെ ചില വസ്തുക്കള്‍ അടിഞ്ഞു കൂടുന്നത് ചിലപ്പോള്‍ അവരുടെ ജീവന് തന്നെ അപകടമായേക്കാം. അതുപോലുള്ള നിരവധി സംഭവങ്ങള്‍ മെഡിക്കല്‍ ലോകത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത സംഭവം സാധാരണയുള്ളവേയാക്കാള് ഏറെ ഞെട്ടിക്കും.
ശ്വാസതടസ്സുമായി എത്തിയ ഒരു 55കാരന്റെ ശ്വാസകോശത്തില്‍ നിന്നും കണ്ടെത്തിയത് 4 സെന്റീമീറ്ററുള്ള പാറ്റയെ ആയിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
കഠിനമായ ശ്വാസതടസ്സത്തിന് ഇയാള്‍ ആദ്യം ചികിത്സ തേടിയിരുന്നു, ഇത് ഞെട്ടിക്കുന്ന കണ്ടെത്തലിലേക്ക് നയിക്കുകയും ചെയ്തു. ഫെബ്രുവരി 22 ന് നടന്ന സംഭവമാണ് ഇപ്പോഴും ഭീതിയോടെ ഉറ്റു നോക്കുന്നത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം ഓക്സിജന്‍ നല്‍കുന്നതിനായി കഴുത്തില്‍ കയറ്റിയ ട്യൂബിലൂടെയാണ് പാറ്റ ശ്വാസകോശത്തിലേക്ക് പ്രവേശിച്ചതെന്ന് ആരോഗ്യ വിദഗ്ധര്‍ കരുതുന്നു.
രോഗിയുടെ അവസ്ഥ വഷളായി. ഇഎന്‍ടി വിഭാഗം കൂടുതല്‍ അന്വേഷണം നടത്തി ബ്രോങ്കോസ്കോപ്പി നടത്തി ശ്വാസകോശത്തില്‍ പാറ്റയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തെ തുടര്‍ന്ന് തുടര്‍ന്ന് മെഡിക്കല്‍ സംഘത്തിന് നീക്കം ചെയ്യാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ ജീവനുള്ള പ്രാണികള്‍ ശ്വാസകോശത്തില്‍ അകപ്പെടുന്ന സംഭവങ്ങള്‍ വളരെ അപൂര്‍വമാണെന്നാണ് പാറ്റയെ നീക്കം ചെയ്ത ഡോക്ടര്‍ അറിയിച്ചത്.