തന്റെ ഇരയ്ക്ക് വേണ്ടി വലകെട്ടി കാത്തിരിക്കുന്ന ചിലന്തിയെ എവിടെയും കാണാം. വലിയില്‍ പെടുന്ന ഇര രക്ഷപ്പെടാതിരിക്കാന്‍ ചിലന്തി വളരെ സൂക്ഷമമായിട്ടായിരിക്കും വല കെട്ടുന്നത്. പക്ഷെ ഒരു ചിലന്തി വലയില്‍ പാമ്പ് കുടുങ്ങുമോ? എന്നാല്‍ ചിലന്തിവലയില്‍ നിന്നും പാമ്പിനും രക്ഷയില്ലെന്നാണ് ഒരു വീഡിയോ കാണിച്ചു തരുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. വീഡിയോയിലെ കാര്യങ്ങള്‍ ഏതൊരാളെയും ഞെട്ടിക്കും. കാരണം ഇത്തിരപോന്ന ഒന്നിനെ വിലകുറച്ച് കാണരുതെന്ന വലിയൊരു പാഠം കൂടി തരുന്നതാണ് ഈ വീഡിയോ.
ഈ ചിലന്തിയുടെ വലുപ്പം ഒരിഞ്ചില്‍ താഴെയാണ്. എന്ന് കരുതി ഇവനുള്ള കരുത്തും ശക്തിയും വേറെയാണ്. കാരണം ചിലന്തി കെട്ടിയ വലയില്‍ കുടുങ്ങിയത് ഒരു വലിയ പാമ്പാണ്. കേട്ടാല്‍ അവിശ്വസിനീയമായ കാര്യത്തിന്റെ വീഡിയോകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് വീണ്ടും വൈറലാവുകയാണ്.
ഓസ്ട്രേലിയയിലെ റെഡ്ബാക്ക് സ്പൈഡര്‍ വിഷപ്പാമ്പിനെ രക്ഷപ്പെടാതെ കീഴ്പ്പെടുത്തി ശ്രമിക്കുന്നതും ഭക്ഷിക്കാന്‍ ശ്രമിക്കുന്നതും ആണ് വീഡിയോയിലുള്ളത്. റെഡ്ബാക്ക് ചിലന്തികളുടെ രീതി അതീവ വിസ്മയകരമാണ്. റെഡ്ബാക്ക് ചിലന്തികള്‍ക്ക് ഒരിഞ്ചില്‍ താഴെ മാത്രമാണ് വലുപ്പം വളരെ ശക്തമായ വലനൂലുകളാണ് ഈ ചിലന്തികളില്‍ നിന്നു പുറത്തേക്കു വരിക. ഇത് ഇരകളുടെ ദേഹത്തേക്കു വീശി പിടികൂടും.
തുടര്‍ന്ന് കൂടുതല്‍ വല വിരിച്ച് അവയെ ചലിക്കാനാകാത്ത വിധം കുടുക്കും. പിന്നീട് ഇരയുടെ ദേഹത്തേക്ക് റെഡ്ബാക്ക് സ്പൈഡര്‍ പല്ലുകളാഴ്ത്തി കടിക്കും. ഇവയുടെ വിഷപ്പല്ലുകളില്‍ നിന്നുള്ള കൊടുംവിഷം ഇരയുടെ ശരീരത്തില്‍ പ്രവേശിച്ച് ആന്തരിക ശരീരഭാഗങ്ങളെ ദ്രവീകരിക്കുകയും വലിച്ചുകുടിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് റെഡ്ബാക്ക് സ്പൈഡര്‍ ഇരയെ കൊന്ന് തിന്നുന്നത്.