പ്രണയത്തില്‍ ചതിക്കപ്പെട്ടെന്ന് തോന്നിയാല്‍ പിന്നീട് പകയും വിഷമവും എല്ലാം തോന്നും. പകയില്‍ പരസ്പരം പണികൊടുക്കുന്ന സംഭവങ്ങള്‍ സാധാരണയാണ് പക്ഷെ ഇവിടെ ഒരു കാമുകി കാമുകന് കൊടുത്തതാണ് നല്ല എട്ടിന്റെ പണി. കാമുകനെ നാറ്റിച്ചു കളഞ്ഞ ശേഷമാണ് കാമുകി വീടി വിട്ടിറങ്ങിയത്.
താനല്ലാതെ മറ്റൊരു കാമുകി തന്റെ കാമുകന് ഉണ്ടെന്ന് വളരെ വേദനയോടെയാണ് കാമുകി മനസ്സിലാക്കിയത്. എന്നാല്‍ പ്രതികാരം തന്നെയായിരുന്ന ഇത് കേട്ട ശേഷം അവളുടെ ഉള്ളില്‍ ഉണ്ടായത്. പക്ഷെ ഇതുവരെ ആരും ചെയ്യാത്ത വ്യത്യസ്തമായ രീതിയിലുള്ള പ്രതികാരം ആണ് അവള് വീട്ടിയതും.
കാമുകനോട് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാനോ അല്ലെങ്കില്‍ സമൂഹത്തിന് മുന്നില്‍ അയാളെ അപമാനിക്കുകയോ ചെയ്യാതെ വളരെ വ്യത്യസ്തമായ മാര്‍ഗ്ഗമാണ് കാമുകി സ്വീകരിച്ചത്.
തന്നെ ചതിച്ച കാര്യം തിരിച്ചറിഞ്ഞ യുവതി അധികം വൈകാതെ പ്രതിശ്രുതവരനൊപ്പം താമസിച്ചിരുന്ന അയാളുടെ വീട്ടില്‍ നിന്നും ഇറങ്ങി. ഇറങ്ങും മുമ്പ് ഫ്രോസണ്‍ ചെയ്ത മീന്‍ വീടിന്റെ പല ഭാഗങ്ങളിലായി ഒളിപ്പിച്ചു വയ്ക്കുകയാണ് അവള് ചെയ്തത്. പിന്നീട് എന്തുണ്ടാവും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? അയാള്‍ വീട്ടില്‍ കയറുമ്പോഴേക്കും വീട് മുഴുവനും നാറിത്തുടങ്ങിയിട്ടുണ്ടാകുമല്ലോ? എന്നാല്‍, എവിടെ നിന്നാണ് ഈ മണം വരുന്നത് എന്ന് അയാള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനും പറ്റില്ല. യുവതിയുടെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. യുവതി ചെയ്തത് പൊളിച്ചു എന്നായിരുന്നു മിക്കവരുടേയും അഭിപ്രായം. ചതിക്കുന്നവരോട് ഇങ്ങനെയൊക്കെ വേണം ചെയ്യാന്‍ എന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്.