ഗര്‍ഭിണിയാകുന്നതും കുഞ്ഞിന് ജന്മം നല്‍കുന്നതും എല്ലാം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളായാണ് കണക്കാക്കുന്നത്. എന്നാല്‍ നിരവധി വേദനങ്ങളും ബുദ്ധിമുട്ടികളും ആണ് ഈ കാലയളവില്‍ ഒരു സ്ത്രീ സഹിക്കുന്നത്. അതിനാല്‍ തന്നെ അങ്ങനെ സൗജന്യമായി ഈ ബുദ്ധിമുട്ടികളും സഹിക്കാന്‍ തയ്യാറല്ലെന്നാണ് ഒരു യുവതി പറയുന്നത്. അതിനായി യുവതി നടത്തിയ ആവശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പ്രസവിക്കണമെങ്കില്‍ ഭര്‍ത്താവ് രണ്ടു കോടി രൂപയും വില കൂടിയ സമ്മാനങ്ങളും നല്‍കണമെന്നടക്കമുള്ള നിബന്ധനകള്‍ ആണ് യുവതി വെച്ചിരിക്കുന്നത്. ദുബായിയിലെ ഒരു കോടീശ്വരന്റെ ഭാര്യയാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ജമാല്‍ എന്ന കോടീശ്വരന്റെ ഭാര്യയായ സൗദിയാണ് ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിന് ചില കാര്യങ്ങള്‍ തനിക്ക് നല്‍കണമെന്ന് പറഞ്ഞത്. ഗര്‍ഭിണിയാകുമ്പോള്‍ തന്റെ ശരീരം വളരെയധികം വേദനകളിലൂടെ കടന്നുപോകേണ്ടി വരുമെന്നും അത്രയും വേദന സൗജന്യമായി അനുഭവിക്കാന്‍ താന്‍ ഒരുക്കമല്ലെന്നും ആണ് ഇവര്‍ പറയുന്നത്.
അതില്‍ ഒന്ന്, സ്റ്റാറ്റസ് സിംബലായി ലോകം കാണുന്ന സെവന് സ്റ്റാര്‍ ഹോട്ടല്‍ ബുര് അല്‍ അറബില്‍ പോകണം എന്നതാണ്. കുട്ടി പെണ്കുഞ്ഞാണെങ്കില് പുതിയ ഡിയോര്‍ ബാഗ് ശേഖരം വേണം. ആണ്കുഞ്ഞാണെങ്കില് ഒരു ആഡംബര നൗക വേണമത്രെ. പ്രസവസമയത്ത് ഒരു മേക്കപ്പ് ആന്‍ഡ് ഹെയര്‍ ടീം സമീപമുണ്ടായിരിക്കണമെന്നതാണു മറ്റൊരു ആവശ്യം. അതും അമേരിക്കയില്‍ നിന്നുള്ളവര്‍. തനിക്കും കുഞ്ഞിനും ഇരിക്കാന്‍ 20 കിടപ്പുമുറിയുള്ള ഒരു കൊട്ടാരം വേണം; പരിചാരകരും.
തീര്‍ന്നില്ല, ഒരു കാര്‍ സമ്മാനമായി വേണം. കുഞ്ഞുണ്ടായി കുറച്ചു ദിവസത്തിനുള്ളില്‍ 1000 -2000 പേരെങ്കിലും സന്ദര്‍ശനത്തിനായി ഉണ്ടാകും. അവര്‍ക്കായി വിഐപി റൂമുകള്‍ ബുക്ക് ചെയ്യണം. തെറാപ്പി സെഷന്, ഫിസിയോ തെറാപ്പി, പേഴ്സണ്‍ ട്രെയിനിംഗ്, കുഞ്ഞിന് മസാജ് എന്നിവയെല്ലാം വേണം. ഭര്‍ത്താവിന്റെ ക്രെഡിറ്റ് കാര്‍ഡ് തനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഉപയോഗിക്കാന്‍ സാധിക്കണം. വീട്ടിലെ ജോലിക്കാരുടെ എണ്ണം ഇരട്ടിയാക്കണം. ഇതിനെല്ലാം പുറമേയാണു കുഞ്ഞ് ഒന്നിനു രണ്ടു കോടി രൂപ.
മനഃസുഖത്തിലിരിക്കുകയും നല്ലപോലെ ഉറങ്ങുകയും മറ്റും ചെയ്താലേ തനിക്കു നല്ലൊരു അമ്മയും ഭാര്യയും ആയിരിക്കാന്‍ സാധിക്കൂവെന്നും അതുകൊണ്ടാണ് ഇവയൊക്കെ ആവശ്യപ്പെടുന്നതെന്നും യുവതി പറയുന്നു.സോഷ്യല്‍ മീഡിയയില്‍ സജീവയായ സൗദിക്ക് അനേകം ഫോളോവേഴ്സുണ്ട്. ആഡംബരപൂര്‍ണമായ ജീവിതം നയിക്കുന്ന യുവതി ഒരുദിവസത്തെ ഷോപ്പിംഗിന് 70 ലക്ഷം രൂപയൊക്കെയാണു ചെലവഴിക്കാറുള്ളത്.