നോര്‍ഫോക്ക് കൗണ്ടി കൗണ്‍സില്‍ വാദിയായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ 490 മില്യണ്‍ ഡോളര്‍ (385 മില്യണ്‍ പൗണ്ട്) നല്കാന് സമ്മതിച്ച് ടെക് ഭീമന് ആപ്പിള്‍. ചൈനയില്‍ ഐഫോണുകളുടെ ഡിമാന്‍ഡ് കുറഞ്ഞത് മറച്ചുവെച്ച് കമ്പനി ബോസ് ടിം കുക്ക് ഓഹരി ഉടമകളെ വഞ്ചിച്ചുവെന്നാരോപിച്ചായിരുന്നു കൗണ്‍സില്‍ നിയമ നടപടി സ്വീകരിച്ചത്.
ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക് നടത്തിയ അഭിപ്രായങ്ങളും അത് മൂലം ആപ്പില്‍ നിക്ഷേപകര്‍ക്ക് സംഭവിച്ച വന്‍ സാമ്പത്തിക നഷ്ടങ്ങളെയും കേന്ദ്രീകരിച്ചാണ് കോടതി വ്യവഹാരം നടന്നത്. അതായത് ഇത് പണം നഷ്ടമായ ഒരു കൂട്ടം അവകാശവാദികള്‍ക്ക് വേണ്ടി നോര്‍ഫോക്ക് കൗണ്ടി കൗണ്‍സില്‍ കേസ് നടത്തുകയായിരുന്നു എന്ന് സാരം. കുക്കിന്റെ അഭിപ്രായങ്ങള്‍ക്ക് രണ്ട് മാസത്തിന് ശേഷം, 2 ജനുവരി 2019 ന്, ചൈനയും യുഎസും തമ്മിലുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആപ്പിള്‍ അതിന്റെ ത്രൈമാസ വരുമാന പ്രവചനം താഴ്ത്തി. ഇത് ആപ്പിളിന്റെ ഓഹരി വിലയില്‍ കുത്തനെ ഇടിവുണ്ടാക്കി.
ആ രണ്ട് മാസത്തെ കാലയളവിനുള്ളില്‍, അടുത്തിടെ പുറത്തിറങ്ങിയ ശജവീില തഞനുള്ള അധിക പ്രൊഡക്ഷന്‍ ലൈനുകള്‍ക്കുള്ള പദ്ധതികള്‍ നിര്‍ത്താനും ആപ്പിള്‍ തങ്ങളുടെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ അസംബ്ലര്മാരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
2018 നവംബറിനും 2019 ജനുവരിക്കും ഇടയില്‍ ഓഹരികള്‍ വാങ്ങിയ നിക്ഷേപകരാണ് ഈ കേസില്‍ അവകാശവാദമുന്നയിച്ചത്. നവംബറിലെ കുക്കിന്റെ അഭിപ്രായത്തില്‍ തങ്ങള്‍ക്ക് തെറ്റായ ഉറപ്പ് ലഭിച്ചതിനാലാണ് തങ്ങള്‍ക്ക് പണം നഷ്ടപ്പെട്ടതെന്ന് അവര്‍ പറഞ്ഞു.
യുഎസ് നഗരമായ റോസ്വില്ലെയാണ് ആപ്പിളിനും കുക്കിനുമെതിരെ ആദ്യം കേസ് കൊണ്ടുവന്നത്. 4.9 ബില്യണ്‍ പൗണ്ടിന്റെ നോര്‍ഫോക്ക് പെന്ഷന് ഫണ്ട് നിയന്ത്രിക്കുന്ന നോര്‍ഫോക്ക് കൗണ്‍സില്‍, 2020-ല്‍ പ്രധാന വാദിയായി കേസ് ഏറ്റെടുത്ത് നിക്ഷേപര്‍ക്കായി ആപ്പിളിനെതിരെ പോരാടി. തുടര്‍ന്ന് ഈ വര്‍ഷം അവസാനം ഒരു വിചാരണ ഷെഡ്യൂള്‍ ചെയ്തു. തപടര്ന്ന് നടത്തിയ പ്രാഥമിക ഒത്തുതീര്‍പ്പിന്റെ ഭാഗമായി വെള്ളിയാഴ്ച കാലിഫോര്‍ണിയയിലെ ഓക്ക്ലാന്‍ഡിലുള്ള യു.എസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ഒത്ത് തീര്‍പ്പ് വ്യവസ്ഥകള്‍ ഫയല്‍ ചെയ്തു. അതിനാല്‍ തന്നെ കേസ് ഇനി നടക്കില്ല എന്നാണ് സൂചന. എന്നിരുന്നാലും ഇതിന് ഒരു ജഡ്ജിയുടെ അംഗീകാരം ആവശ്യമാണ്.
നോര്‍ഫോക്ക് കൗണ്ടി കൗണ്‍സിലിന് സെറ്റില്‍മെന്റിന്റെ എന്താണ് ലഭിക്കുകയെന്ന് അറിയില്ല.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 97 ബില്യണ്‍ ഡോളറിന്റെ അറ്റവരുമാനമാണ് ആപ്പിള്‍ നേടിയത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ കമ്പനികളിലൊന്നായ ആപ്പില്‍ നല്കാന് പോകുന്ന ഈ പേ-ഔട്ട് കമ്പനിയുടെ രണ്ട് ദിവസത്തില്‍ താഴെയുള്ള ലാഭത്തിന് തുല്യമായ തുകയാണ്.