ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വീണ് പരിക്കേറ്റ് നെറ്റിയിലും മൂക്കിലും ആഴത്തില്‍ മുറിവേറ്റ സംഭവം വാര്‍ത്തയായിരുന്നു. സംഭവത്തിലിതാ പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
കൊല്‍ക്കത്തയിലെ വസതിയിലെ സ്വീകരണ മുറിയിലായിരുന്നു മമത വീണ് പരിക്കു പറ്റിയത്. പിന്നില്‍ നിന്ന് ആരോ തള്ളിയതിനെ തുടര്‍ന്നാണ് മമത വീണതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പക്ഷെ മമ്തയെ ചികിത്സിക്കുന്ന ഡോക്ടറും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പിന്നീട് ഇത് നിഷേധിച്ചിരുന്നു. വീഴ്ചയ്ക്ക് കാരണം പിന്നില്‍ നിന്ന് തള്ളിയതാണെന്ന് എസ്എസ്കെഎം ആശുപത്രി ഡയറക്ടര്‍ ഡോ.മൃണ്‍മയ് ബന്ദോപാധ്യായ കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ പിന്നീട് ഇത് നിഷേധിച്ചു. പിന്നില്‍ നിന്ന് തള്ളിയത് പോലെ തോന്നിയതാകാമെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ബന്ദോപാധ്യായ വ്യക്തമാക്കിയിരുന്നു.
മമത തലകറങ്ങിയതിനെ തുടര്‍ന്ന് വീണതാകാമെന്നാണ് ഇതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞത്. ആരും മമതയെ പിന്നില്‍ നിന്ന് തള്ളിയിട്ടില്ല. തലകറങ്ങുന്നതു പോലെ അനുഭവപ്പെട്ടു, പിന്നീട് വീഴുകയായിരുന്നുവെന്നും ശശി പാഞ്ച പറഞ്ഞു. കാളിഘട്ടിലുള്ള കുടുംബവീട്ടിലാണ് മമത താമസിക്കുന്നത്. സംഭവം സമയം അനന്തരവന് അഭിഷേക് ബാനര്‍ജി, സഹോദര ഭാര്യ കാജരി ബാനര്‍ജി തുടങ്ങിയ ബന്ധുക്കള്‍ വീട്ടിലുണ്ടായിരുന്നു. സൗത്ത് കൊല്‍ക്കത്തയിലെ ബള്ളികഞ്ചിലെ പരിപാടി കഴിഞ്ഞ് ഔദ്യോഗിക വസതിയില്‍ എത്തിയശേഷം മമത വീഴുകയായിരുന്നു. വീഴ്ചയില്‍ വീട്ടിലെ ഫര്‍ണിച്ചറില്‍ തലയിടിച്ചാണ് നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റത്.