18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.41 INR
1 EUR =89.24 INR
breaking news : എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കണമെന്ന് ഉത്തരവ്; ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ അയ്യാരത്തോളം പൗണ്ടാണ് തിരിച്ചടയ്‌ക്കേണ്ടത് >>> സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും >>> മലയാളിയായ മുന്‍കാമുകിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി; ജോലി ചെയ്തിരുന്ന റസ്റ്റോറന്റില്‍ വച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞത് ആഴ്ചകളോളം >>> കുളികഴിഞ്ഞ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന വാഗ്ദാനം ചെയ്തു; പിന്നാലെ കഴുത്തില്‍ കുത്തികൊന്നു; നോര്‍ത്താംപ്ടണില്‍ പങ്കാളിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസില്‍ അധ്യാപിക കുറ്റം സമ്മതിച്ചു >>> കാന്‍സര്‍ ചികിത്സയില്‍ പുരോഗതി നേടിയ ശേഷം ചാള്‍സ് രാജാവ് പൊതു ചുമതലകള്‍ പുനരാരംഭിക്കുമെന്ന് കൊട്ടാരം; വരാന്‍ പോകുന്ന വലിയ ഇവന്റുകളില്‍ രാജാവ് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍ >>>
Home >> HOT NEWS
ജനിച്ചതും വളര്‍ന്നതുമെല്ലാം യുകെയില്‍; 28 കാരനെ മാതാപിക്കാളുടെ സ്വദേശമായ പോര്‍ച്ചുഗലിലേക്ക് നാടുകടത്താനുള്ള ഹോം ഓഫീസ് ശ്രമം നിയമവിരുദ്ധമാണെന്ന് വിധിച്ച് കോടതി

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-03-19

മുപ്പതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പോര്‍ച്ചുഗലില്‍ നിന്നും യുകെയില്‍ എത്തിയ ദമ്പതികള്‍ക്ക് ജനിച്ച ബ്രിട്ടീഷ് വംശജനായ യുവാവിനെ പോര്‍ച്ചുഗലിലേയ്ക്ക് നാടുകടത്താന്‍ ശ്രമിച്ച ഹോം ഓഫീസ് നടപടി നിയമവിരുദ്ധമാണെന്ന്  കോടതി വിധിച്ചു. സൗത്ത് ലണ്ടനിലെ ലാംബെത്തില്‍ ജനിച്ച ദിമിത്രി ലിമ എന്ന 28 കാരന് തന്റെ മാതാപിതാക്കളുടെ ഭാഷയായ പോര്‍ച്ചുഗീസ് സംസാരിക്കാന്‍ അറിയില്ല. ഇതേവരെ വിദേശയാത്ര നടത്തിയിട്ടില്ല. എന്നാല്‍ മയക്കുമരുന്ന് കുറ്റത്തിനും ടേസര്‍ കൈവശം വച്ചതിനും ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം 2022-ല്‍ ആഭ്യന്തര ഓഫീസ് ഇയാളെ നാടുകടത്താന്‍ ഉത്തരവ് നല്‍കി.

വിചാരണയ്ക്ക് ശേഷം, ജഡ്ജി ഒ'ഗാരോ, ലിമ ബിട്ടീഷുകാരനാണ് എന്ന് ഇയാളുടെ അഭിഭാഷകരോട് സമ്മതിച്ചു. കാരണം ലിമ യുകെയില്‍ ജനിച്ചതിനാല്‍, അയാളുടെ അമ്മയും പരേതനായ പിതാവും യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടി പ്രകാരം രാജ്യത്ത് ജോലി ചെയ്യാനുള്ള സ്വതന്ത്ര സഞ്ചാരത്തിനുള്ള അവകാശം വിനിയോഗിക്കുകയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു.

''അപ്പീല്‍ക്കാരന്‍ ബ്രിട്ടീഷ് പൗരനാണെന്ന് ഞാന്‍ കണ്ടെത്തിയതിനാല്‍, അപ്പീലുകാരനെ നാടുകടത്താനുള്ള ഹോം ഓഫീസിന്റെ തീരുമാനം നിയമാനുസൃതമല്ലെന്ന് ഞാന്‍ വിലയിരുത്തുന്നു''. അദ്ദേഹം പറഞ്ഞു. ട്രൈബ്യൂണല്‍ തന്റെ വാദങ്ങള്‍ അംഗീകരിച്ചുവെന്ന് ലിമയുടെ അഭിഭാഷകന്‍, എംടിസി സോളിസിറ്റേഴ്സിലെ പബ്ലിക് ലോ സോളിസിറ്റര്‍ നാഗാ കാണ്ടിയ പറഞ്ഞു. സര്‍ക്കാരിന്റെ പ്രാഥമിക അപ്പീല്‍ അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യൂറോപ്യന്‍ യൂണിയന്‍ മൈഗ്രേഷന്‍ കേസുകളില്‍ ബ്രെക്സിറ്റിനു ശേഷമുള്ള കടുത്ത സമീപനം എടുത്തുകാണിക്കുന്ന ഏറ്റവും പുതിയതാണ് ഈ കേസ്. ലിമ ഒരിക്കലും യുകെ വിട്ടിട്ടില്ല, പോര്‍ച്ചുഗല്‍ സന്ദര്‍ശിച്ചിട്ടില്ല എന്നതിന്റെ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ഹോം ഓഫീസ് നാടുകടത്തല്‍ നടപടിയുമായി മുന്നോട്ടു പോയി. കൂടാതെ തനിയ്ക്ക് ഒരു സാമൂഹിക ബന്ധവുമില്ലാത്ത, ഭാഷ അറിയാാത്ത ഒരു രാജ്യത്തിലേക്ക് വലിച്ചറിയപ്പെട്ടാല്‍ ലിമ പ്രതിസന്ധിയിലാകുമെന്ന് വസ്തുത ഹോം ഓഫീസ് സമ്മതിക്കുകയും ചെയ്തു. 

ബ്രെക്സിറ്റിന് ശേഷം കൊണ്ടുവന്ന മാറ്റങ്ങള്‍ക്ക് കീഴില്‍, മറ്റേതൊരു ദേശീയതയെയും പോലെ ഒരു യൂറോപ്യന്‍ യൂണിയന്‍ പൗരന്റെ നാടുകടത്തല്‍, അവര്‍ക്ക് 12 മാസത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ പൊതുനന്മയ്ക്കും പൊതുതാല്‍പ്പര്യത്തിനും ഉതകുന്നതാണ്. 

മുമ്പ്, ഒരു കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട അഞ്ച് വര്‍ഷമായി യുകെയില്‍ താമസിച്ചിരുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരെ 'പൊതു നയത്തിന്റെയും പൊതു സുരക്ഷയുടെയും ഗുരുതരമായ ലംഘനങ്ങള്‍' നടത്തിയാല്‍ മാത്രമേ നാടുകടത്തുകയുള്ളൂ, 

2021 ജൂണിലെ കട്ട്-ഓഫിന് മുമ്പ് അവധിക്ക് അപേക്ഷിച്ചിട്ടില്ലാത്തതിനാല്‍ ലിമയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് സ്‌കീമിന് കീഴില്‍ യാതൊരു പരിരക്ഷയും ഇല്ലെന്ന് പറയപ്പെടുന്നു.

2020 ഓഗസ്റ്റില്‍ എ ക്ലാസ് മയക്കുമരുന്ന് വിതരണം ചെയ്യാനും നിരോധിത ആയുധമായ ടേസര്‍ കൈവശം വച്ചതിനും ലിമ രണ്ട് കേസുകളില്‍ കുറ്റക്കാരനാണെന്ന് തെളിയുകയും നാല് വര്‍ഷവും ആറ് മാസവും തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.  

തുടര്‍ന്ന് ജയിലില്‍ നിന്ന് ഗാറ്റ്വിക്ക് വിമാനത്താവളത്തിലെ ബ്രൂക്ക് ഹൗസ് ഇമിഗ്രേഷന്‍ റിമൂവല്‍ സെന്ററിലേക്ക് മാറ്റിയതിന് ശേഷം 2022 ഒക്ടോബറില്‍ ഇയാള്‍ക്ക് നാടുകടത്തല്‍ ഉത്തരവ് നല്‍കി. തന്റെ പിതാവിന്റെ മരണവും പിന്നീട് ഒരു മോശം ഗ്യാങ്ങിനൊപ്പം ചേര്‍ന്നതും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചെന്നും അതില്‍ താന്‍ ഖേദിക്കുന്നുവെന്നും ലിമ പറഞ്ഞു. 

ലിമ ജനിച്ചപ്പോള്‍ ലണ്ടനില്‍ ഹെയര്‍ഡ്രെസ്സറായി അമ്മ ചെയ്ത ജോലിയെ ഉദ്ധരിച്ച് ലിമയ്ക്ക് അനുകൂലമായ ട്രൈബ്യൂണല്‍ വിധിക്ക് മറുപടിയായി, അപ്പീല്‍ നല്‍കാന്‍ ഹോം ഓഫീസ് അനുമതി തേടിയിരുന്നു.

1997 നും 2003 നും ഇടയില്‍ ലിമയുടെ അമ്മ നാഷണല്‍ ഇന്‍ഷുറന്‍സ് സംഭാവനകള്‍ മുടക്കിയത് അവരുടെ 'തൊഴിലാളി' പദവി നഷ്ടപ്പെടുത്തിയെന്ന് ഹോം ഓഫീസ് അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ 1995-ല്‍ 'അപ്പീല്‍ക്കാരന്റെ ജനനസമയത്ത് അവരുടെ തൊഴിലാളി പദവി നഷ്ടപ്പെട്ടില്ല എന്ന് ജഡ്ജി വിധിക്കുകയും അപ്പീല്‍ അപേക്ഷ നിരസിക്കുകയും ചെയ്തു.

More Latest News

പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം

ടീം ഡെഗനാമും ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷനും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് മാസം നാലാം തീയതി ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് ഈസ്റ്റ് ലണ്ടനിലെ കാമ്പിയന്‍ സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...'എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്‍പി പീറ്റര്‍ ചേരാനലൂരിന്റെ നേതൃത്വത്തില്‍ ആയിരിക്കും സ്നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേറുന്നത്. സ്നേഹ സങ്കീര്‍ത്തനം എന്ന മുന്‍ സംഗീത പരിപാടി യുടെ സീസണ്‍ 2 അയായിട്ടാണ് സ്നേഹാസംഗീത രാവ് അരങ്ങേറുക. അത്യന്താധുനിക സൗകര്യങ്ങള്‍ നിറഞ്ഞ കാമ്പിയന്‍ സ്‌കൂളിന്റെ ഹാളില്‍ 500 അധികം ആളുകള്‍ക്ക് ഇരിപ്പിടം ഒരുക്കും. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റന്‍ ഡിജിറ്റല്‍ വാളും പരിപാടിയെ വര്‍ണ്ണാഭമാക്കും. ഫ്ളവേഴ്സ്, ഏഷ്യാനെറ്റ് ചാനലുകളിലെ സംഗീത പരിപാടിയില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന കൊച്ചു മിടുക്കി മേഘ്ന കുട്ടിയുടെ സാന്നിധ്യം ലണ്ടന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. യുവജനങ്ങളുടെ സംഗീത തുടിപ്പ് ക്രിസ്റ്റ കല, കേരള കര കടന്ന് യൂറോപ്പിലും അമേരിക്കയിലും ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച യുവഗായകന്‍ ലിബിന്‍ സകറിയ, കീബോര്‍ഡില്‍ ഇന്ദ്ര ജാലം തീര്‍ക്കുന്ന ഏഷ്യാനെറ്റ് ബൈജു കൈതരാന്‍, പ്രശസ്ത ഗായകരുടെ ശബ്ദത്തില്‍ പാടി നമ്മെ അമ്പരിപ്പിക്കുന്ന ചാര്‍ളി ബഹറിന്‍, വ്യത്യസ്തമായ ഈ സംഗീത വിരുന്ന് മലയാളി സുഹൃത്തുക്കള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. ഹാളിനോട് ചേര്‍ന്ന് സൗജന്യ കാര്‍പാര്‍ക്കിങ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകപ്രകാശ് അഞ്ചല്‍ : 07786282497സോണി : 07886973751  

അബര്‍ഡീനില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും; നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ പ്രൊഫ. ഡോ. ജോണ്‍ മാത്യു മുഖ്യകാര്‍മ്മികത്വം വഹിക്കും

അബര്‍ദീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും ഭക്തിനിര്‍ഭരമായി ആഘോഷിക്കും. നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ ഡോ. ജോണ്‍ മാത്യുവും ഇടവക വികാരി ഫാ. വര്‍ഗീസ് പിഎയും കാര്‍മികത്വം വഹിക്കും. ഇന്ന് 6.30ന് സന്ധ്യാനമസ്‌കാരവും വചന പ്രഘോഷണവും നാളെ രാവിലെ എട്ടു മണിയ്ക്ക് പ്രഭാത നമസ്‌കാരവും ഒന്‍പതു മണി മുതല്‍ വിശുദ്ധ കുര്‍ബ്ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നേര്‍ച്ച വിളമ്പും ആണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളിലും നാലാം ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബ്ബാനയും സണ്‍ഡേ സ്‌കൂളും രണ്ടാം ശനിയാഴ്ചകളിലും നാലാം ശനിയാഴ്ചകളിലും സന്ധ്യാ നമസ്‌കാരവും യൂത്ത് മീറ്റിംഗും നടത്തിവരുന്നു. അബര്‍ഡീനിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. ദേവാലയത്തിന്റെ വിലാസം:The Stables, Brimmand Church, Bucksburn,Aberdeen,AB21 9SS കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:വികാരി വര്‍ഗീസ് പിഎ: 07771147764സെക്രട്ടറി സജി തോമസ്: 07588611805ട്രെസ്റ്റീ എം.ആര്‍ സുധീപ് ജോണ്‍: 07898804324

കോഴിക്കോട് ഫറോക്കില്‍ പുലര്‍ച്ചെ അപകടം, നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഒരാള്‍ മരിച്ചു, പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് ഫറോക്കില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയ ബസ് മറിയുകയായിരുന്നു. പുലര്‍ച്ചെ 2.30-ഓടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് ആണ് മറിഞ്ഞത്. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫറോക്ക് കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോഴിക്കോട് രണ്ടു സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരം ലഭിച്ച ഉടനെ സംഭവ സ്ഥലത്തെത്തി പൊലീസും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി. ബസില്‍ 27 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അതേസമയം, കൊല്ലം -തേനി ദേശീയ പാതയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി കൊക്കയിലേക്ക് പതിക്കാതെ ക്രാഷ് ബാരിയറില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വളഞ്ഞാങ്ങാനത്തിന് സമീപം ദേശീയ പാതയില്‍ റോഡിന്റെ വശത്ത് നിന്നും കൊക്കയില്‍പതിക്കാതെ ക്രാഷ് ബാരിയറില്‍ തട്ടി നില്‍ക്കുകയായിരുന്നു.

വാട്‌സ്ആപ്പില്‍ ഇനി വോയ്‌സ് കോള്‍ വളരെ എളുപ്പം, ഇന്‍-ആപ്പ് ഡയലറിലൂടെ കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാം

വാട്‌സആപ്പ് കോളിങ്ങ് ഫീച്ചര്‍ വളരെ എളുപ്പമാക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഇന്‍- ആപ്പ് ഡയലര്‍ ഉപയോഗിച്ചുകൊണ്ട് വോയ്സ് കോള്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.  എന്നാല്‍ ഇന്‍- ആപ്പ് ഡയലറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വാട്‌സ്ആപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാന്‍ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ മെസേജിങ് പ്ലാറ്റ്ഫോമില്‍ നിന്ന് വൈവിധ്യം നിറഞ്ഞ കോളിങ് സര്‍വീസിലേക്ക് വാട്സ്ആപ്പിന്റെ രൂപം മാറും. കോണ്‍ടാക്ട്സിന് വെളിയിലുള്ള നമ്പറിലേക്കും കോള്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന വിധമാണ് സംവിധാനം വരാന്‍ പോകുന്നത്. ഇതിനായി ഒരു ഡയലര്‍ ലേഔട്ട് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഗ്രീന്‍ ബട്ടണില്‍ ടാപ്പ് ചെയ്ത് കോള്‍ ചെയ്യാവുന്ന സംവിധാനമാണ് വരിക. നമ്പറുകളും അക്ഷരങ്ങളും പ്രത്യേക രീതിയില്‍ ക്രമീകരിച്ചാകും ഡയലര്‍ ലേഔട്ട് തയ്യാറാക്കുക.  

സോഷ്യല്‍മീഡിയില്‍ വിശ്വാസയോഗ്യമല്ലാതെ വരുന്ന എല്ലാ ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പൊലീസ്

സോഷ്യല്‍ മീഡിയയിലൂടെയും തട്ടിപ്പ് സുലഭമായി നടക്കുന്ന കാലമാണിത്. എന്നാല്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്. വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നത്. മെസേജുകളിലൂടെയോ ലിങ്കുകളിലൂടെയോ ലഭിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാര്‍ ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പ്രത്യേകം പറയുന്നു.  പൊലീസിന്റെ അറിയിപ്പ് ഇങ്ങനെ:ഇ-മെയില്‍ മുഖാന്തിരവും സോഷ്യല്‍ മീഡിയ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭിക്കാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.

Other News in this category

  • എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കണമെന്ന് ഉത്തരവ്; ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ അയ്യാരത്തോളം പൗണ്ടാണ് തിരിച്ചടയ്‌ക്കേണ്ടത്
  • മലയാളിയായ മുന്‍കാമുകിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി; ജോലി ചെയ്തിരുന്ന റസ്റ്റോറന്റില്‍ വച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞത് ആഴ്ചകളോളം
  • കുളികഴിഞ്ഞ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന വാഗ്ദാനം ചെയ്തു; പിന്നാലെ കഴുത്തില്‍ കുത്തികൊന്നു; നോര്‍ത്താംപ്ടണില്‍ പങ്കാളിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസില്‍ അധ്യാപിക കുറ്റം സമ്മതിച്ചു
  • കാന്‍സര്‍ ചികിത്സയില്‍ പുരോഗതി നേടിയ ശേഷം ചാള്‍സ് രാജാവ് പൊതു ചുമതലകള്‍ പുനരാരംഭിക്കുമെന്ന് കൊട്ടാരം; വരാന്‍ പോകുന്ന വലിയ ഇവന്റുകളില്‍ രാജാവ് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍
  • കാന്‍സര്‍ പ്രതിരോധ രംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പുമായി യുകെ.; സ്‌കിന്‍ ക്യാന്‍സെറിനെതിരായ ലോകത്തിലെ ആദ്യ വാക്സിന്‍ കണ്ടുപിടിച്ച് ശാസ്ത്രജ്ഞര്‍, നൂറുകണക്കിന് രോഗികളില്‍ പരീക്ഷണം തുടങ്ങി
  • തൃശൂര്‍ പൂരത്തിനിടെ ചുംബിക്കാനും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാനും ശ്രമം; ബ്രിട്ടീഷ് വ്‌ളോഗറുടെ വെളിപ്പെടുത്തല്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ, നാണംകെട്ട് മലയാളികള്‍
  • വെയില്‍സിലെ സ്‌കൂളില്‍ നടന്ന കത്തി കുത്തില്‍ 13 കാരിയായ പെണ്‍കുട്ടിക്ക് പിന്നാലെ 15 കാരനും അറസ്റ്റില്‍; പെണ്‍കുട്ടിക്കെതിരെ ചുമത്തിയത് മൂന്ന് വധശ്രമ കുറ്റങ്ങള്‍
  • ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്നുള്ള ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍; ഇംഗ്ലണ്ടിലെ നഴ്സുമാര്‍ ശരാശരി ഒരാഴ്ച സിക് ലീവ് എടുത്തുവെന്ന് കണക്കുകള്‍, ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണവും കുതിച്ചുയരുന്നു
  • എന്‍എച്ച്എസിന്റെ കാന്‍സര്‍ ലക്ഷ്യങ്ങള്‍ ബഹുദൂരം പിന്നില്‍; അടിയന്തിര കാന്‍സര്‍ പരിശോധനക്ക് വിധേയരാകുന്നവരുടെ എണ്ണം 30 ലക്ഷമായപ്പോളും 40% കേസുകളും തിരിച്ചറിയുന്നത് രോഗം വഷളായ ശേഷം
  • വൈ ഷുഡ് ബോയ്‌സ് ഹാവ് ഓള്‍ ദി ഫണ്‍ ..? യുകെയിലെ പെണ്‍കുട്ടികളാണ് ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ മദ്യപിക്കുന്നതും പുകവലിക്കുന്നതും എന്ന് പഠനം, 'കുട്ടി കുടിയന്‍'മാരുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാമത് ഇംഗ്ലണ്ടിലെ കുട്ടികള്‍!
  • Most Read

    British Pathram Recommends