അധ്യാപകന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതിപ്പെട്ട് വിദ്യാര്‍ത്ഥി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് അധ്യാപകന് എതിരെ പരാതിയുമായി എത്തിയത്.
പ്രാക്ടിക്കല്‍ വൈവ നടക്കുന്നതിനിടെ അടുത്തേക്കു കസേര വലിച്ചിട്ടിരുന്ന പ്രഫസര്‍ അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ചു എന്നാണ് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നത്.
സാധാരണ അധ്യാപകര്‍ക്ക് എതിര്‍വശത്തിരുന്നാണ് വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നത്. അതിനിടെ ചില രോഗഗങ്ങളെക്കുറിച്ചു ചോദിച്ച അധ്യാപകന് ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. സഹകരിച്ചില്ലെങ്കില്‍ എഴുത്തു പരീക്ഷയിലെ മാര്‍ക്കില്‍ അതു പ്രതിഫലിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റു വിദ്യാര്‍ഥികള്‍ക്കും ഇയാളില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഭയം കാരണം ആരും പരാതിപ്പെടുന്നില്ലെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.